ഒമ്പതാം വയസ്സിലാണ് ആദ്യ ഡോസ് നൽകുക. അടുത്ത ഡോസ് 6 മുതൽ 12 മാസം വരെയുള്ള കാലയളവിനുള്ളിൽ നൽകും. പതിനഞ്ച് വയസ്സിന് മുകളിലുള്ള പെൺകുട്ടികളിൽ പൂർണ പ്രയോജനം ലഭിക്കാൻ മൂന്ന് ഡോസ് വാക്സിൻ നൽകേണ്ടി വരുമെന്ന് സിറം ഇൻസ്റ്റിറ്റ‍്യൂട്ട് തലവൻ അദർ പുനെവാല വ്യക്തമാക്കി.
സ്ത്രീകളിലെ സെർവിക്കൽ ക്യാൻസറിനെ (ഗർഭാശയ ഗള ക്യാൻസർ) പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ ആദ്യ തദ്ദേശീയ പ്രതിരോധ വാക്‌സിൻ 2023 ഏപ്രിലിൽ വിപണിയിലെത്തുമെന്ന് ദേശീയ സാങ്കേതിക ഉപദേശക സമിതി അംഗം ഡോ. എന്‍.കെ. അറോറ അറിയിച്ചു. സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ബയോടെക്നോളജി വകുപ്പും ചേര്‍ന്ന് വികസിപ്പിച്ച 'ക്വാഡ്രിലന്‍ഡ് ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്‌സിന്‍ -സെര്‍വാവാക്കാണ്' (ക്യൂ.എച്ച്.പി.വി.) 200 മുതല്‍ 400 വരെ രൂപയ്ക്ക് വിപണില്‍ ലഭ്യമാക്കുക.
90 ശതമാനം ഫലപ്രാപ്തി നൽകുന്നതാണ് വാക്സിൻ എന്നാണ് സിറം ഇൻസ്റ്റിറ്റ‍്യൂട്ടിന്റെ അവകാശവാദം. 9 മുതൽ 14 വരെ പ്രായമുള്ള പെൺകുട്ടികൾക്കാണ് വാക്സീൻ നൽകുക. ഈ പ്രായമുള്ള കുട്ടികളിൽ രണ്ട് ഡോസ് വാക്സിൻ നൽകേണ്ടി വരും. ഒമ്പതാം വയസ്സിലാണ് ആദ്യ ഡോസ് നൽകുക. അടുത്ത ഡോസ് 6 മുതൽ 12 മാസം വരെയുള്ള കാലയളവിനുള്ളിൽ നൽകും. പതിനഞ്ച് വയസ്സിന് മുകളിലുള്ള പെൺകുട്ടികളിൽ പൂർണ പ്രയോജനം ലഭിക്കാൻ മൂന്ന് ഡോസ് വാക്സിൻ നൽകേണ്ടി വരുമെന്ന് സിറം ഇൻസ്റ്റിറ്റ‍്യൂട്ട് തലവൻ അദർ പുനെവാല വ്യക്തമാക്കി.
ക്യൂ.എച്ച്.പി.വി.യില്‍ വൈറസിന്റെ ഡി.എന്‍.എ.യോ ജീവനുള്ള ഘടകങ്ങളോ ഇല്ലാത്തതിനാല്‍ പാര്‍ശ്വഫലങ്ങളുമുണ്ടാകില്ലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വൃത്തങ്ങള്‍ പറയുന്നു. വിദേശത്തുനിന്ന് ഇറക്കുമതിചെയ്യുന്ന വാക്‌സിനാണ് നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്നത്. 2000 മുതല്‍ 3000 രൂപവരെയാണ് വിദേശവാക്‌സിന്റെ വില.
സ്തനർബുദം കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും അധികം പേരിൽ കണ്ടുവരുന്ന വകഭേദമാണ് സെർവിക്കൽ ക്യാൻസർ. ഹ്യൂമൻ പാപ്പിലോമ വൈറസാണ് രോഗകാരി. 50 കഴിഞ്ഞ സ്ത്രീകളിലാണ് രോഗബാധ കൂടുതൽ കണ്ടുവരുന്നത്. തുടക്കത്തിൽ തിരിച്ചറിഞ്ഞാൽ പ്രതിരോധിക്കാൻ ആകുമെങ്കിലും മതിയായ അവബോധമില്ലായ്മയാണ് നമ്മുടെ രാജ്യത്ത് സെർവിക്കൽ ക്യാൻസറിനെ അപകടകാരിയാക്കുന്നത്.
സെർവിക്കൽ ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങളെ കുറിച്ചറിയാം...
1. ആർത്തവവിരാമത്തിന് ശേഷം രക്തസ്രാവം.
2. ആർത്തവ രക്തസ്രാവം ഏറെ നാൾ നിൽക്കുന്നത്.
3. സാധാരണയിൽ കവിഞ്ഞ വജൈനൽ ഡിസ്ചാർജ്.
4. ലൈംഗിക ബന്ധത്തിനിടെ വേദന.
5. ആർത്തവവിരാമത്തിന് ശേഷം രക്തസ്രാവം.
6. പെൽവിക് ഭാഗത്തെ വേദന.
Also Read: വാഴയിലയില്‍ പിസ തയ്യാറാക്കുന്ന യുവതി; വൈറലായി വീഡിയോ
