കൊവിഡ് ബാധിച്ച കാൻസർ രോഗികളിൽ 'കീമോതെറാപ്പി'യും 'ഇമ്യൂണോതെറാപ്പി' ചികിത്സയും തുടരുന്നത് അവരുടെ നിലനിൽപ്പിന് അപകടമല്ലെന്ന് ​ഗവേഷകർ. യുകെ, സ്പെയിൻ, ഇറ്റലി, ജർമ്മനി എന്നിവിടങ്ങളിലെ 890 അർബുദ രോഗികളിൽ നടത്തിയ പഠനത്തിൽ കൊറോണ വൈറസ് ആരിലാണ് കൂടുതൽ അപകടസാധ്യതയുണ്ടാക്കുന്നതെന്ന് തിരിച്ചറിയാൻ പഠനം സഹായിച്ചുവെന്നും ​ഗവേഷകർ പറയുന്നു. 

പഠനത്തിൽ, കൊവിഡ് ബാധിച്ച യുകെയിലെ കാൻസർ രോഗികൾ മറ്റ് മൂന്ന് രാജ്യങ്ങളെ അപേക്ഷിച്ച് മരിക്കാൻ സാധ്യത കൂടുതലുള്ളത് എന്തുകൊണ്ടാണെന്നും ​ഗവേഷകർ പരിശോധിച്ചു.  ലണ്ടനിലെ 'ഇംപീരിയൽ കോളേജി'ലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നൽകിയത്.

കൊവിഡ് ബാധിച്ച ചില കാൻസർ രോ​ഗികൾക്ക് ചികിത്സകൾ നിർത്തിവയ്ക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തതായി റിപ്പോർട്ടുകളുണ്ടെന്ന് പഠനത്തിന് നേതൃത്വം നൽകിയ ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ശസ്ത്രക്രിയ, കാൻസർ വിഭാഗത്തിൽ നിന്നുള്ള ഡോ. ഡേവിഡ് പിനാറ്റോ പറയുന്നു. 

കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി തുടങ്ങിയ ചികിത്സകൾ കൊവിഡ് 19 ൽ നിന്ന് മരണനിരക്ക് കൂട്ടുന്നതായി തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിഗത സാഹചര്യങ്ങളെയും അപകടസാധ്യതകളെയും ആശ്രയിച്ച് പല കേസുകളിലും ഈ സമയത്ത് കാൻസർ ചികിത്സ ‌ചെയ്യുന്നത് സുരക്ഷിതമായിരിക്കുമെന്നും ഡോ. ഡേവിഡ് പറഞ്ഞു.

65 വയസിന് മുകളിലുള്ള പുരുഷന്മാരുടെ ആരോ​ഗ്യസ്ഥിതി വൈറസ് ബാധിച്ച കാൻസർ രോഗികളേക്കാൾ മോശമാണെന്ന് പഠനത്തിൽ കണ്ടെത്തി. പഠനത്തിൽ, 53 ശതമാനം പേർക്ക് തെറാപ്പി ചികിത്സകൾ ചെയ്യുന്നതായി കണ്ടെത്തി. എന്നാൽ, 45 ശതമാനം പേർക്ക് ചികിത്സയിലായിരുന്നുവെന്നും ​പഠനത്തിൽ പറയുന്നു.

മാധ്യമപ്രവര്‍ത്തകയ്ക്ക് ക്യാൻസർ; കണ്ടെത്തിയത് ടിവി കണ്ട പ്രേക്ഷകയുടെ സംശയത്തെ തുടര്‍ന്ന്