വേനൽക്കാലത്ത് ഏറ്റവും കൂടുതൽ സൂക്ഷിക്കേണ്ട അസുഖങ്ങളിലൊന്നാണ് ചിക്കൻപോക്സ്. അന്തരീക്ഷത്തില്‍ പടരുന്ന കീടാണുക്കളില്‍ നിന്നും പകരുന്ന അസുഖമാണ് ചിക്കന്‍പോക്സ്. അതീവ ശ്രദ്ധയോടെയും കരുതലോടെയും വേണം ചിക്കന്‍പോക്സിനെ പ്രതിരോധിക്കാൻ. ശരീരത്തില്‍ കുമിളകളായാണ് ചിക്കന്‍പോക്സ് വരുന്നത്.

അ​ന്ത​രീ​ക്ഷ താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തിൽ പ്രധാനമായി ശ്രദ്ധിക്കേണ്ട അസുഖമാണ് ചിക്കൻപോക്സ്. അ​തി​വേ​ഗം പ​ട​രു​ന്ന രോ​ഗ​മാ​ണ് ചിക്കൻപോക്സ്. ‘വേ​രി​സെ​ല്ല​സോ​സ്റ്റ​ര്‍’ എ​ന്ന വൈ​റ​സാ​ണ് ചി​ക്ക​ന്‍​പോ​ക്‌​സ് പ​ട​ര്‍​ത്തു​ന്ന​ത്. പൊ​തു​വേ പ്ര​തി​രോ​ധ ശ​ക്തി കു​റ​ഞ്ഞി​രി​ക്കു​മെ​ന്ന​തി​നാ​ല്‍ ഗ​ര്‍​ഭി​ണി​ക​ള്‍, എ​യ്ഡ്‌​സ് രോ​ഗി​ക​ള്‍, പ്ര​മേ​ഹ രോ​ഗി​ക​ള്‍, ന​വ​ജാ​ത ശി​ശു​ക്ക​ള്‍, അ​ര്‍​ബു​ദം ബാ​ധി​ച്ച​വ​ര്‍ ഹോ​സ്റ്റ​ലു​ക​ളി​ലും മ​റ്റും കൂ​ട്ട​ത്തോ​ടെ ഒ​രു​മി​ച്ച് താ​മ​സി​ക്കു​ന്ന​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ചിക്കൻപോക്സിനെ ജാ​ഗ്രതയോടെ കാണുക. 

രോ​ഗി​യു​ടെ വാ​യി​ല്‍​നി​ന്നും മൂ​ക്കി​ല്‍​നി​ന്നും ഉ​ള്ള സ്ര​വ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും രോ​ഗം പ​ര​ത്തു​ക. കൂ​ടാ​തെ സ്പ​ര്‍​ശ​നം മൂ​ല​വും ചുമയ്ക്കുമ്പോൾ പു​റ​ത്തു​വ​രു​ന്ന ജ​ല​ക​ണ​ങ്ങ​ള്‍ വ​ഴി​യും രോ​ഗം പ​ട​രും. കു​മി​ള​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തി​ന് ര​ണ്ടു​ദി​വ​സം മു​മ്പ് മു​ത​ല്‍ കു​മി​ള പൊ​ന്തി 6-10 ദി​വ​സം​വ​രെ​യും രോ​ഗം പ​ര​ത്തും. സാ​ധാ​ര​ണ ഗ​തി​യി​ല്‍ ഒ​രി​ക്ക​ല്‍ രോ​ഗം ബാ​ധി​ച്ചാ​ല്‍ ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ ഈ ​രോ​ഗം വ​രാ​തെ​യി​രി​ക്കാം. എ​ന്നാ​ല്‍ പൊ​തു പ്ര​തി​രോ​ധം ത​ക​രാ​റി​ലാ​യാ​ല്‍ മാ​ത്രം വീ​ണ്ടും രോ​ഗം വ​രാ​റു​ണ്ട്.

പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ള്‍...

കു​മി​ള​ക​ള്‍ പൊ​ങ്ങു​ന്ന​തി​ന് മു​മ്പു​ള്ള ഒ​ന്നോ ര​ണ്ടോ ദി​വ​സ​മാ​ണി​ത്. ശ​രീ​ര​വേ​ദ​ന, ക​ഠി​ന​മാ​യ ക്ഷീ​ണം, ന​ടു​വേ​ദ​ന തു​ട​ങ്ങി​യ​വ ല​ക്ഷ​ണ​ങ്ങ​ളാ​ണ്.

കു​മി​ള​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​താ​ണ് മി​ക്ക​വ​രി​ലും ചി​ക്ക​ന്‍​പോ​ക്‌​സ് പ്ര​ക​ട​മാ​ക്കു​ന്ന ആ​ദ്യ ല​ക്ഷ​ണം. ഏ​ക​ദേ​ശം 2-6 വ​രെ ദി​വ​സം ഈ ​ഘ​ട്ടം നീ​ളും. ചു​വ​ന്ന ത​ടി​പ്പ്, കു​രു, കു​മി​ള, പ​ഴു​പ്പ്, ഉ​ണ​ങ്ങ​ല്‍ എ​ന്നീ ക്ര​മ​ത്തി​ലാ​ണ് ഇ​വ രൂ​പാ​ന്ത​ര​പ്പെ​ടു​ന്ന​ത്.

മി​ക്ക​വ​രി​ലും ത​ല​യി​ലും വാ​യി​ലും ആ​ണ് കു​രു​ക്ക​ള്‍ ആ​ദ്യം പ്ര​ത്യ​ക്ഷ​പ്പെ​ടു​ക. പി​ന്നീ​ട് നെ​ഞ്ച​ത്തും പു​റ​ത്തും ഉ​ണ്ടാ​കു​ന്നു. എ​ണ്ണ​ത്തി​ല്‍ ഇ​ത് കൂ​ടു​ത​ലാ​ണ്. എ​ന്നാ​ല്‍, കൈ​കാ​ലു​ക​ളി​ല്‍ എ​ണ്ണം കു​റ​വാ​ണ്എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

ചി​ക്ക​ന്‍​പോ​ക്‌​സി​ന്‍റെ മ​റ്റൊ​രു പ്ര​ധാ​ന ല​ക്ഷ​ണ​മാ​ണ് ചൊ​റി​ച്ചി​ല്‍. കു​രു​ക്ക​ളു​ള്ള ഭാ​ഗ​ത്ത് മാ​ത്ര​മാ​യോ ശ​രീ​രം മു​ഴു​വ​നു​മാ​യോ ചൊ​റി​ച്ചി​ല്‍ അ​നു​ഭ​വ​പ്പെ​ടാം. ചൊ​റി​ഞ്ഞ് പൊ​ട്ടി​യാ​ല്‍ പ​ഴു​ക്കാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

1. ഇളം ചൂടുവെള്ളത്തില്‍ ദിവസവും കുളിക്കുക.
2. ശരീരത്തില്‍ ഉണ്ടാകുന്ന കുമിളകള്‍ തൊടുകയോ പൊട്ടിക്കുകയോ ചെയ്യരുത്.
3. മതിയായ വിശ്രമം, രോഗം തുടങ്ങി ആദ്യ ദിനം മുതല്‍ കൃത്യമായ വിശ്രമ രീതി സ്വീകരിക്കണം.
4. എളുപ്പത്തില്‍ പകരുന്ന രോഗമായത് കൊണ്ട് രോഗികള്‍ കുട്ടികള്‍, ഗര്‍ഭിണികള്‍, വൃദ്ധര്‍ എന്നിവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
 5. കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
 6. എണ്ണ, എരിവ്,പുളി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
 7. കുളിക്കുന്ന വെള്ളത്തില്‍ ആരിവേപ്പില ഇട്ട് തിളപ്പിക്കുക.