ചിക്കുന്‍ഗുനിയ ; അറിയാം പ്രധാനപ്പെട്ട ലക്ഷണങ്ങൾ
കൊതുക് കടിയിലൂടെയാണ് ചിക്കുൻഗുനിയ വൈറസ് ആളുകളിലേക്ക് പകരുന്നത്. സാധാരണ മഴക്കാലത്താണ് ഈ പനി പടർന്നു പിടിക്കുക. ആർബോ വിഭാഗത്തിൽപ്പെടുന്ന വൈറസുകളാണ് രോഗമുണ്ടാക്കുന്നത്. ഈഡിസ് (Aedes) വിഭാഗത്തിൽപ്പെടുന്ന കൊതുകുകളാണ് രോഗാണുവാഹകർ.

ചിക്കുൻ ഗുനിയക്ക് ലോകത്ത് ആദ്യമായി വാക്സീൻ കണ്ടുപിടിച്ച വാർത്ത നാം അറിഞ്ഞതാണ്. ഇക്സ് ചിക് എന്ന വാക്സീന് അമേരിക്കയുടെ ആരോഗ്യ വിഭാഗം അംഗീകാരം നൽകി. 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്സീൻ എടുക്കാമെന്നാണ് നിർദേശം. കൊതുക് കടിയിലൂടെയാണ് ചിക്കുൻഗുനിയ വൈറസ് ആളുകളിലേക്ക് പകരുന്നത്. സാധാരണ മഴക്കാലത്താണ് ഈ പനി പടർന്നു പിടിക്കുക.
ആർബോ വിഭാഗത്തിൽപ്പെടുന്ന വൈറസുകളാണ് രോഗമുണ്ടാക്കുന്നത്. ഈഡിസ് (Aedes) വിഭാഗത്തിൽപ്പെടുന്ന കൊതുകുകളാണ് രോഗാണുവാഹകർ. രോഗാണുക്കളുള്ള കൊതുകു കടിച്ച് 2–12 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. മിക്കവരിലും 7 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങും.
കഠനിമായ പനി, തലവേദന, പേശി വേദന, സന്ധി വീക്കം എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. കണ്ണിന് ചുവപ്പ് നിറം വരുക, പ്രകാശത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ടുണ്ടാവുക. ∙ശരീരത്തിൽ അങ്ങിങ്ങായി ചുവന്ന പാടുകൾ വരിക, കുരുക്കൾ ഉണ്ടാവുക, ഛർദി, ക്ഷീണം അനുഭവപ്പെടുക എന്നിവയും മറ്റ് ചിക്കുൻ ഗുനിയയുടെ മറ്റ് ലക്ഷണങ്ങളാണ്.
പ്രധാനമായും ഈഡിസ് ഈജിപ്റ്റി, ഈഡിസ് അൽബോപിക്റ്റസ് എന്നീ കൊതുകുകളുടെ കടിയിലൂടെയാണ് ചിക്കുൻഗുനിയ വൈറസ് ആളുകളിലേക്ക് പകരുന്നത്. ചിക്കുൻഗുനിയ തടയാനുള്ള ഏറ്റവും നല്ല മാർഗം കൊതുകുകടിയിൽ നിന്ന് സ്വയം പരിരക്ഷിക്കുക എന്നതാണ്.
ചിക്കുൻഗുനിയ തടയാൻ കൊതുകിനെ അകറ്റാം ; ചെയ്യേണ്ടത്...
വീടിന് ചുറ്റും വെള്ളക്കെട്ടില്ലെന്ന് ഉറപ്പ് വരുത്തുക.
ഓടകൾ വൃത്തിയാക്കിയിടുക.
വെള്ളക്കെട്ടുകൾ ഒഴുക്കിക്കളയാൻ കഴിയുന്നില്ലെങ്കിൽ അവയിൽ മണ്ണെണ്ണയോ കരിഓയിലോ ഒഴിക്കുക.
വീടിനു സമീപത്ത് മലിനജലം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.
വെള്ളത്തിൽ ചെടികൾ വളർത്തുന്നുണ്ടെങ്കിൽ അതിൽ കൊതുക് മുട്ടയിടുന്നില്ലെന്ന് ഉറപ്പാക്കുക. ഇടയ്ക്കിടെ അവയുടെ വെളളം മാറ്റാവുന്നതാണ്.
ചെടിച്ചട്ടികൾക്കിടയിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കുക.
കിടക്കുമ്പോൾ കൊതുക് വലകൾ ഉപയോഗിക്കുക.
മഞ്ഞുകാലത്ത് ഈ പച്ചക്കറി പതിവായി കഴിക്കൂ; അറിയാം ഗുണങ്ങള്‍...