കുട്ടികളിലെ അമിതവണ്ണം നേരത്തേ കണ്ടെത്തി നിയന്ത്രിക്കേണ്ട ചുമതല മാതാപിതാക്കള്‍ക്കാണ്. അമിതവണ്ണമുണ്ടാകുന്ന അവസ്ഥയില്‍ ശരീരത്തില്‍ ധാരാളം കൊഴുപ്പ് അടിഞ്ഞുകൂടുന്നു. ഇങ്ങനെയുണ്ടാകുന്ന കൊഴുപ്പ് രക്തക്കുഴലുകളില്‍ ശേഖരിക്കപ്പെടുകയും കുട്ടി വളരുമ്പോള്‍ ഭാവിയില്‍ ഹൃദ്രോഗം ഉണ്ടാകാന്‍ കാരണമായി തീരുകയും ചെയ്യുന്നു.

 '' 21-ാം നൂറ്റാണ്ടിലെ ഏറ്റവും ഗുരുതരമായ പൊതുജനാരോഗ്യ വെല്ലുവിളികളിലൊന്നാണ് കുട്ടികളിലെ അമിതവണ്ണം. 2016 ൽ അഞ്ച് വയസ്സിന് താഴെയുള്ള അമിതഭാരമുള്ള കുട്ടികളുടെ എണ്ണം 41 ദശലക്ഷത്തിലധികമാണെന്ന് കണക്കാക്കപ്പെടുന്നു'' - ലോകാരോഗ്യ സംഘടന  വ്യക്തമാക്കുന്നു.

പ്രാരംഭ ഘട്ടത്തിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കേണ്ടത് പ്രധാനമാണ്. ഭക്ഷണത്തോടൊപ്പം, ക്യത്യമായി വ്യായാമം ചെയ്യാനും കുട്ടികളെ ശീലിപ്പിക്കുക. കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണരീതി വളർത്തിയെടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴേ ചേർക്കുന്നു...

ഒന്ന്...

പല മാതാപിതാക്കളും കുട്ടികൾക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഭക്ഷണം നൽകുന്നു. കുട്ടിയുടെ പ്രായത്തിനനുസരിച്ച് ആവശ്യത്തിന് മാത്രം ഭക്ഷണം നൽകുക. കുട്ടികൾക്ക് ശരിയായ പോഷകാഹാരം നൽകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

രണ്ട്...

ശരിയായ ലഘുഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതിന്റെ അടിസ്ഥാനകാര്യങ്ങൾ കുട്ടികളെ പഠിപ്പിക്കേണ്ടത് പ്രധാനമാണ്. ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.

മൂന്ന്...

വീട്ടിലെ അംഗങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക. കുട്ടികള്‍ അവരുടെ മാതാപിതാക്കളെ അനുകരിക്കാന്‍ ഇഷ്ടപ്പെടുന്നു. അപ്പോള്‍ ഭക്ഷണവും അവര്‍ കഴിക്കാന്‍ ശ്രമിക്കും. ആരോഗ്യകരമായ ഭക്ഷണശീലം വളർത്തിയെടുക്കുന്നതിനും ഇത് സഹായിക്കും. ശ്രദ്ധിക്കേണ്ട ഒരു കാര്യം കുഞ്ഞുങ്ങള്‍ക്ക് വേണ്ടി പ്രത്യേകം ഭക്ഷണം തയ്യാറാക്കരുത് എന്നുള്ളതാണ്. 

നാല്...

ടിവി കണ്ട് കൊണ്ട് ഭക്ഷണം കഴിക്കുന്ന ശീലം ചില കുട്ടികൾക്കുണ്ട്. അത് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഭക്ഷണം കഴിക്കാനുള്ള സാധ്യത ഏറെയാണ്. കുട്ടികൾ ടിവി കാണുന്നതിനിടയ്ക്ക് അവരെ അതിൽ നിന്ന് ശ്രദ്ധ മാറ്റുന്നത് വളരെ നല്ലതാണ്. കാരണം, കുട്ടികൾക്ക് വയറ് നിറയുമ്പോൾ മനസ്സിലാക്കാനും ഇത് സഹായിക്കും.

അഞ്ച്...

കുട്ടികളിൽ ബു​ദ്ധിവികാസത്തിന് ശരിയായ പോഷകാഹാരം വളരെ പ്രധാനമാണ്. സമീകൃതാഹാരം ഇതിന് ശരിയായ പരിഹാരമാണ്. ആവശ്യമായ എല്ലാ പോഷകങ്ങളുടെയും ഉപഭോഗം ഇത് ഉറപ്പാക്കും. ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കൊടുക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

തൊലിപ്പുറത്ത് കാണുന്ന ചൊറിയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍; കാരണം ഇതാകാം...