Asianet News MalayalamAsianet News Malayalam

നഗരങ്ങളിൽ താമസിക്കുന്ന കുട്ടികൾക്ക് ശ്വാസകോശ സംബന്ധമായ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ; പഠനം

പീഡിയാട്രിക് പൾമണോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന കുട്ടികളെക്കാൾ ന​ഗരങ്ങളിൽ താമസിക്കുന്ന കുട്ടികൾ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നതായി ​ഗവേഷകർ പറയുന്നു.

children living in cities are more prone to respiratory infections study-rse-
Author
First Published Sep 14, 2023, 6:25 PM IST

നഗരങ്ങളിൽ താമസിക്കുന്ന കുട്ടികൾക്ക് ശ്വാസകോശ സംബന്ധമായ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ‌'പീഡിയാട്രിക് പൾമണോളജി' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. 

ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന കുട്ടികളെക്കാൾ ന​ഗരങ്ങളിൽ താമസിക്കുന്ന കുട്ടികൾ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നതായി ​ഗവേഷകർ പറയുന്നു. അടഞ്ഞ് കിടക്കുന്ന മുറികളിലോ അല്ലെങ്കിൽ വായു മലിനീകരണം എന്നിവ ചെറിയ കുട്ടികളിൽ നെഞ്ചിലെ അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി ​ഗവേഷകർ പറയുന്നു. 

ഇറ്റലിയിലെ മിലാനിൽ നടന്ന യൂറോപ്യൻ റെസ്പിറേറ്ററി സൊസൈറ്റി ഇന്റർനാഷണൽ കോൺഗ്രസിൽ ‌പഠനം അവതരിപ്പിച്ചു. ഡെന്മാർക്കിലെ കോപ്പൻഹേഗൻ സർവ്വകലാശാലയിൽ നിന്നുള്ള നിക്ലാസ് ബ്രൂസ്റ്റാഡ് അവതരിപ്പിച്ച ആദ്യ പഠനത്തിൽ 663 കുട്ടികളും അവരുടെ അമ്മമാരും ഉൾപ്പെട്ടിതായിരുന്നു പഠനം.

കുട്ടികൾ നഗരങ്ങളിലോ ഗ്രാമങ്ങളിലോ വളരുന്നുണ്ടോയെന്നും അവർക്ക് എത്ര ശ്വാസകോശ സംബന്ധമായ അണുബാധകൾ ഉണ്ടായെന്നും സംഘം രേഖപ്പെടുത്തി. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന കുട്ടികളിൽ ശരാശരി 15 കുട്ടികൾക്ക് അണുബാധകൾ ഉണ്ടാകുമ്പോൾ നഗരപ്രദേശങ്ങളിൽ താമസിക്കുന്ന കുട്ടികൾക്ക് മൂന്ന് വയസ്സിന് മുമ്പ് ചുമ, ജലദോഷം തുടങ്ങിയ ശ്വാസകോശ സംബന്ധമായ അണുബാധകൾ ഉണ്ടാകുന്ന കുട്ടികളുടെ എണ്ണം 17 ആണെന്ന് പഠനത്തിൽ പറയുന്നു.

ഗവേഷകർ ഗർഭകാലത്തും അവരുടെ നവജാത ശിശുക്കളിലും അമ്മമാരിൽ വിശദമായ രക്തപരിശോധന നടത്തുകയും അവർക്ക് നാലാഴ്ച പ്രായമുള്ളപ്പോൾ കുട്ടികളുടെ രോഗപ്രതിരോധ ശേഷി വിശകലനം ചെയ്യുകയും ചെയ്തു. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവരെ അപേക്ഷിച്ച് നഗരപ്രദേശങ്ങളിൽ താമസിക്കുന്ന കുട്ടികളുടെ രോഗപ്രതിരോധ ശേഷിയിൽ വ്യത്യാസമുണ്ടെന്ന് ​​ഗവേഷകർ കണ്ടെത്തി.

അമ്മമാരിൽ നിന്നും കുഞ്ഞുങ്ങളിൽ നിന്നുമുള്ള രക്ത സാമ്പിളുകളിലും വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അത് അന്തരീക്ഷത്തിലെ വ്യത്യാസവും ശ്വാസകോശ സംബന്ധമായ അണുബാധകളുടെ എണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നതായി ബ്രുസ്താദ് പറഞ്ഞു.

Read more ഫ്ലാക്സ് സീഡ്‌ ചില്ലറക്കാരനല്ല ; ​ഗുണങ്ങൾ ഇതൊക്കെയാണ്

 

 

Follow Us:
Download App:
  • android
  • ios