വടക്കന്‍ ചൈനയിലെ അതിര്‍ത്തി പ്രദേശമായ ഇന്നര്‍ മംഗോളിയ സ്വയം ഭരണ പ്രദേശത്താണ്​ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചതെന്ന്​ ചൈനീസ്​ അധികൃതര്‍ അറിയിച്ചു.

കൊവിഡ് (covid 19)​ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയുടെ(china) വിവിധ ഭാഗങ്ങളില്‍ വീണ്ടും ലോക്ക്ഡൗൺ (lock down). വടക്കന്‍ ചൈനയിലെ അതിര്‍ത്തി പ്രദേശമായ ഇന്നര്‍ മംഗോളിയ സ്വയം ഭരണ പ്രദേശത്താണ്​ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചതെന്ന്​ ചൈനീസ്​ അധികൃതര്‍ അറിയിച്ചു.

നിലവിലെ വൈറസ്​ ബാധ ഏഴു ദിവസത്തിനുള്ളിൽ 11 ഓളം പ്രവിശ്യകളിലേക്ക്​ പടർന്നതായി ചൈനയുടെ നാഷനൽ ഹെൽത്ത്​ കമ്മീഷൻ വ്യക്തമാക്കി. കൊവിഡ്​ വ്യാപനം തടയുന്നതിനായി ബെയ്​ജിങ്​, ഗാൻസു, നിംഗ്​സിയ, ഗുയിഷോ എന്നിവിടങ്ങളിൽ യാത്ര നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്​. 

മംഗോളിയയുടെ പടിഞ്ഞാറന്‍ മേഖലയായ എജിനയില്ഡ ആളുകളോട് പുറത്തിറങ്ങരുതെന്നും യാത്ര ചെയ്യരുതെന്നും പ്രാദേശിക ഭരണകൂടം നിര്‍ദേശം നല്‍കി. ശനിയാഴ്ച 26 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഹുനാന്‍, യുന്നാന്‍ പ്രവിശ്യയിലും കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

കൊവിഡ് ഡെല്‍റ്റ വകഭേദമാണ് ചൈനയില്‍ ഭീഷണിയായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ആദ്യം ചൈനയിൽ മൂന്നാംതരംഗം റിപ്പോർട്ട്​ ചെയ്​തിരുന്നു. സമൂഹവ്യാപനം ഒഴിവാക്കാനാണ്​ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നും അധികൃതർ അറിയിച്ചു.

ചൈനയില്‍ കൊവിഡ് കേസുകളില്‍ വര്‍ധനവ്; സാഹചര്യങ്ങള്‍ മോശമായേക്കുമെന്ന് അറിയിപ്പ്