വൈറസ് ശരീരകോശങ്ങളിലേക്ക് കടക്കാൻ സഹായിക്കുന്ന സ്പൈക് പ്രോട്ടീനുകളിൽ 70–75 ശതമാനം മാറ്റം വന്ന ഇനമാണിത്. അതുകൊണ്ട് തന്നെ പെട്ടെന്ന് തിരിച്ചറിയാൻ പ്രയാസമാണ്.

അമേരിക്കയിൽ കൊവി‍ഡിന്റെ വകഭേദമായ ബിഎ.3.2 (BA.3.2) പടർന്നുപിടിക്കുന്നു. യുഎസിലും മറ്റ് പല രാജ്യങ്ങളിലും ഈ വകഭേദം കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. 70ലധികം മ്യൂട്ടേഷനുകൾ സംഭവിച്ചതാണ് പുതിയ വകഭേദമെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

BA.3.2 വകഭേദം അഥവാ കൊവിഡ്-19 ന്റെ സിക്കാഡ വകഭേദം ആദ്യമായി കണ്ടെത്തിയത് 2024-ൽ ദക്ഷിണാഫ്രിക്കയിലാണ്. നിലവിലെ കൊവിഡ് വാക്സിനുകൾ ഒമിക്രോൺ വകഭേദത്തിന്റെ ജെഎൻ വകഭേദങ്ങൾക്കെതിരെ സംരക്ഷണം നൽകുന്നുവെന്ന് വിദഗ്ദ്ധർ പറയുന്നു.

മറ്റു വകഭേദങ്ങളെപ്പോലെ ത​ന്നെ ശ്വസനത്തിലൂടെയും സ്രവങ്ങളിലൂടെയുമാണ് ഈ വകഭേദവും പടരുക. എന്നാൽ, പകർച്ച വ്യാപനശേഷി കുറവാണെന്നും വിദഗ്ധർ പറയുന്നു. യുഎസിൽ ഇതുവരെ 4 യാത്രക്കാരിൽ നിന്ന് എടുത്ത മൂക്കിലെ സ്രവ പരിശോധനയിലും അഞ്ച് രോഗികളിൽ നിന്ന് എടുത്ത ക്ലിനിക്കൽ സാമ്പിളുകളിലും ശാസ്ത്രജ്ഞർ ഇത് കണ്ടെത്തിയിട്ടുണ്ട്.

കാലാവസ്ഥ മാറുന്ന ഈ സമയത്ത്, തൊണ്ടവേദന ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ ഇത് കൊവിഡിന്റെ സിക്കാഡ വകഭേദത്തിന്റെ ലക്ഷണം കൂടിയാണ്. മൂക്കൊലിപ്പ്, നിരന്തരമായ ചുമ, പനി, വിറയൽ, രുചിയോ മണമോ നഷ്ടപ്പെടൽ, ക്ഷീണം, പേശിവേദന, ശരീരവേദന, തലവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, ശ്വാസതടസ്സം, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവാണ് മറ്റ് ലക്ഷണങ്ങൾ.

വൈറസ് ശരീരകോശങ്ങളിലേക്ക് കടക്കാൻ സഹായിക്കുന്ന സ്പൈക് പ്രോട്ടീനുകളിൽ 70–75 ശതമാനം മാറ്റം വന്ന ഇനമാണിത്. അതുകൊണ്ട് തന്നെ പെട്ടെന്ന് തിരിച്ചറിയാൻ പ്രയാസമാണ്. വേഗത്തിൽ പടരുമെങ്കിലും നിലവിലെ വാക്സിനുകൾ ഉപയോഗിച്ച് പ്രതിരോധിക്കാനാകുമെന്ന് വിദഗ്ധർ പറയുന്നു.

പതിവായി കൈ കഴുകുന്നതിനു പുറമേ, മുൻകരുതൽ എന്ന നിലയിൽ ഒരു സാനിറ്റൈസർ ഉപയോഗിക്കുന്നത് തുടരാൻ ആരോ​ഗ്യ വിദ​ഗ്ധർ നിർദ്ദേശിക്കുന്നു. കൂടാതെ, മുകളിൽ പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ കൊവിഡ് പരിശോധനയ്ക്ക് വിധേയമാകുകയും പുറത്ത് പോകുന്നത് ഒഴിവാക്കുകയും ചെയ്യണമെന്ന് വിദ​ഗ്ധർ പറയുന്നു.