പുകവലിയുടെ ദോഷങ്ങളെക്കുറിച്ച് ആളുകളിൽ അവബോധം ഉണ്ടാക്കുന്നതിന് വേണ്ടി എല്ലാ വർഷവും മെയ് 31 ന് 'വേൾഡ് നോ ടൊബാക്കോ ഡേ' ആയി ആചരിക്കുന്നു.
ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ വരുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് പുകവലി. ഇത് പലതരം രോഗങ്ങളിലേക്കും നിങ്ങളെയെത്തിക്കും. പുകവലിയുടെ ദോഷങ്ങളെക്കുറിച്ച് ആളുകളിൽ അവബോധം ഉണ്ടാക്കുന്നതിന് വേണ്ടി എല്ലാ വർഷവും മെയ് 31 ന് 'വേൾഡ് നോ ടൊബാക്കോ ഡേ' ആയി ആചരിക്കുന്നു. ചായ കുടിക്കുന്നതിനൊപ്പവും ഭക്ഷണം കഴിച്ച് കഴിഞ്ഞതിന് ശേഷവുമെല്ലാം സിഗററ്റ് വലിക്കുന്നത് മിക്ക ആളുകളുടെയും ശീലമാണ്. എന്നാൽ ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് പതിയെ നിങ്ങളെയെത്തിക്കും. ഈ ദിവസത്തിൽ പുകവലി പാടെ ഉപേക്ഷിക്കാൻ ഇതാ ചില ടിപ്പുകൾ.
ശ്രദ്ധ മാറ്റാം
ദിവസവും ചായ കുടിച്ചതിന് ശേഷം പുകവലിക്കുന്നത് ചിലർക്ക് ശീലമായിരിക്കും. അതിനാൽ പെട്ടെന്നൊരു ദിവസം പൂർണമായും പുകവലി നിർത്താൻ സാധിച്ചെന്ന് വരില്ല. അതിനാൽ തന്നെ ഈ ചിന്തയിൽ നിന്നും നിങ്ങളുടെ ശ്രദ്ധ മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്. മറ്റു ജോലികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാം.
സ്നാക്സുകൾ കഴിക്കാം
സ്നാക്സ്, പഴങ്ങൾ എന്നിവ ഇടയ്ക്കിടെ കഴിക്കുന്നത് പുകവലി ഒഴിവാക്കാൻ സഹായിക്കും. ഇടവിട്ട് ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിനും ഗുണം ചെയ്യും.
വെള്ളം കുടിക്കാം
ശരീരത്തിന് ഏറ്റവും കൂടുതൽ ആവശ്യമുള്ള ഒന്നാണ് വെള്ളം. നിങ്ങളുടെ ക്ഷീണം അകറ്റാനും ഊർജ്ജത്തോടെ നിലനിർത്താനും ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാനും വെള്ളം ഒഴിച്ചുകൂടാൻ കഴിയാത്തതാണ്. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശീലമാക്കാം.
വ്യായാമങ്ങൾ ചെയ്യാം
ദിവസവും വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യൻ. ഇത് പുകവലി പോലുള്ള ദുശീലങ്ങൾ ഇല്ലാതാക്കാനും സഹായിക്കുന്നു. ഓട്ടം, നടത്തം തുടങ്ങിയ ചെറിയ വ്യായാമങ്ങൾ ശീലമാക്കൂ.
മദ്യം ഒഴിവാക്കാം
മദ്യം സ്ഥിരമായി കുടിക്കുന്നൊരാൾക്ക് പുകവലി പാടെ ഉപേക്ഷിക്കാൻ എളുപ്പം സാധിക്കില്ല. മദ്യം ഒഴിവാക്കുന്നത് പുകവലി നിർത്താൻ സഹായിക്കും.


