ചില ഭക്ഷണങ്ങള്‍, മദ്യം - അതുപോലെ മുകളില്‍ സൂചിപ്പിച്ച അനാരോഗ്യകരമായ ജീവിതരീതികള്‍ എല്ലാം നമ്മുടെ ആമാശയത്തെ ചൂട് പിടിപ്പിക്കാറുണ്ട്. ഇത് നിസാരമായൊരു പ്രശ്നമല്ല. ക്രമേണ പതിവായി ഗ്യാസ്- ദഹനപ്രശ്നങ്ങള്‍ അനുഭവിക്കുന്ന അവസ്ഥയിലേക്ക് ഇത് നമ്മെ എത്തിക്കാം. 

ഇന്നത്തെ കാലത്ത് ദഹനപ്രശ്നങ്ങള്‍ അനുഭവിക്കാത്തവര്‍ വിരളമാണ്. മാറിവന്ന ജീവിതരീതികള്‍, പ്രത്യേകിച്ച് ഭക്ഷണരീതികള്‍- അതുപോലെ തന്നെ മത്സരാധിഷ്ഠിത ലോകത്ത് മാറ്റിനിര്‍ത്താനാകാത്ത 'സ്ട്രെസ്', ഉറക്കപ്രശ്നങ്ങള്‍, ജോലിഭാരം, സമയക്രമം ഇല്ലാത്ത- ചിട്ടയില്ലാത്ത രീതികള്‍, വ്യായാമമില്ലായ്മ എന്നിങ്ങനെയുള്ള ഘടകങ്ങളാണ് നമ്മുടെ വയറിന്‍റെ ആരോഗ്യത്തെ അവതാളത്തിലാക്കുന്നത്. 

ചില ഭക്ഷണങ്ങള്‍, മദ്യം - അതുപോലെ മുകളില്‍ സൂചിപ്പിച്ച അനാരോഗ്യകരമായ ജീവിതരീതികള്‍ എല്ലാം നമ്മുടെ ആമാശയത്തെ ചൂട് പിടിപ്പിക്കാറുണ്ട്. ഇത് നിസാരമായൊരു പ്രശ്നമല്ല. ക്രമേണ പതിവായി ഗ്യാസ്- ദഹനപ്രശ്നങ്ങള്‍ അനുഭവിക്കുന്ന അവസ്ഥയിലേക്ക് ഇത് നമ്മെ എത്തിക്കാം. 

സ്പൈസിയായ ഭക്ഷണങ്ങള്‍ അധികം കഴിക്കുന്നത്, രാത്രി വൈകി ഭക്ഷണം കഴിക്കുന്നത്, മദ്യം, അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം, എപ്പോഴും പെയിൻ കില്ലറുകള്‍ കഴിക്കുന്നത്, അള്‍സര്‍ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പ്രധാനമായും ആമാശയത്തെ ചൂട് പിടിപ്പിക്കുന്നത്. 

എന്നാല്‍ ചില ഭക്ഷണങ്ങള്‍ ഈ ചൂടിനെ കുറയ്ക്കാൻ സഹായിക്കും. ഇതുമൂലം അമിതമായി വയറ്റിലുണ്ടാകുന്ന ആസിഡ‍ും കുറയുന്നു. വലിയ ആശ്വാസമാണ് ഇതിലൂടെ ലഭിക്കുക. ഇത്തരമൊരു ഭക്ഷണസാധനമാണ് കറുവപ്പട്ട. സത്യത്തില്‍ ഭക്ഷണസാധനമല്ല- സ്പൈസുകളിലാണല്ലോ കറുവപ്പട്ട ഉള്‍പ്പെടുന്നത്. ചില വിഭവങ്ങളില്‍ ചേര്‍ക്കുന്നൊരു ചേരുവ. 

എന്തായാലും വയറിനെയും ആകെ ശരീരത്തെയും തണുപ്പിക്കാൻ കറുവപ്പട്ടയ്ക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 'സയന്‍റിഫിക് റിപ്പോര്‍ട്ട്സ്' എന്ന പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണത്തില്‍ വന്ന റിപ്പോര്‍ട്ട് ഇതിനുദാഹരണമാണ്. ശരീരത്തിന്‍റെ ചൂടിനെ രണ്ട് ഡിഗ്രി വരെ കുറയ്ക്കാൻ കറുവപ്പട്ട സഹായിക്കുമെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

എന്ന് മാത്രമല്ല ദഹനം കൂട്ടാനും കറുവപ്പട്ട സഹായിക്കുമത്രേ. ഇതോടെ ഗ്യാസ്, അസിഡിറ്റി പോലുള്ള പ്രശ്നങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കുന്നു. വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകള്‍ വര്‍ധിപ്പിക്കുന്നതിനും കറുവപ്പട്ട സഹായകമാണ്. ഈ ബാക്ടീരിയല്‍ സമൂഹം മെച്ചപ്പെടുന്നത് നമ്മുടെ മാനസികാരോഗ്യത്തെയും വളരെ പോസിറ്റീവായി സ്വാധീനിക്കുന്നു. അതുപോലെ തന്നെ ബാക്ടീരിയല്‍-ഫംഗല്‍- വൈറല്‍ അണുബാധകളെ പ്രതിരോധിക്കുന്നതിനും കറുവപ്പട്ട സഹായകമാണ്. 

സാധാരണഗതിയില്‍ കറികളിലോ വിവിധ വിഭവങ്ങളിലോ ഒരു ചേരുവയായി ചേര്‍ത്താണ് നമ്മള്‍ കറുവപ്പട്ട കഴിക്കാറ്. എന്നാല്‍ കഴിയുന്നതും ചായയില്‍ ചേര്‍ത്തോ, വെള്ളം തിളപ്പിക്കുമ്പോള്‍ ഇതില്‍ ചേര്‍ത്തോ എല്ലാം കറുവപ്പട്ട കഴിക്കുന്നതാണ് കുറെക്കൂടി നല്ലത്. പതിവായി ഇങ്ങനെ അല്‍പം കറുവപ്പട്ട അകത്തുചെല്ലുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് ഉത്തമം തന്നെ. 

Also Read:- വണ്ണം കുറയ്ക്കാം, ഒപ്പം ഷുഗറും കുറയും; പതിവാക്കൂ ഈ ഭക്ഷണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo