സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 കേസ് സ്ഥിരീകരിച്ചിരിക്കുകയാണ്. പത്തനംതിട്ട ജില്ലയിലെ അഞ്ച് പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് പേര്‍ക്കും അവരുടെ രണ്ട് ബന്ധുക്കൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ ഔദ്യോഗിക പ്രഖ്യാപനം നടത്തി. റാന്നി ഐത്തല സ്വദേശികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മൊബെെൽ ഫോണിലൂടെ കൊറോണ വെെറസ് പടരുമോ. ഹോമിയോ ഫിസിഷ്യൻ ഡോ. രാജേഷ് കുമാർ പറയുന്നത്....

  കൊറോണ വൈറസ് തടയാന്‍ പ്രധാനമായി ശ്രദ്ധിക്കേണ്ട ഒന്നാണ് മൊബൈല്‍ ഫോണ്‍. മൊബൈല്‍ ഫോൺ സ്ഥിരമായി ഉപയോഗിക്കുന്ന ഭാഗത്ത് നമ്മളില്‍ നിന്ന് വൈറസോ അല്ലെങ്കില്‍ മറ്റുള്ളവരില്‍ നിന്ന് വരുന്ന വൈറസോ മൊബൈലിന്റെ സ്‌ക്രീനില്‍ വന്നിരിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. അത് കൊണ്ട് തന്നെ വൈറസുകള്‍ സ്‌ക്രീനില്‍ പറ്റി പിടിച്ചാലും ഏകദേശം 48 മണിക്കൂര്‍ വരെ ഫോണില്‍ ജീവിക്കാനുള്ള സാധ്യതയുണ്ട്. 

 എപ്പോഴും മുഖവും കൈകളും കഴുകണമെന്ന് പറയുന്നത് പോലെ തന്നെ ദിവസത്തില്‍ രണ്ട് തവണ( സാധിക്കുമെങ്കില്‍ നാല് മണിക്കൂറിന് ഇടയ്ക്ക്) മൊബൈല്‍ വൃത്തിയാക്കുക. ദൂരെ യാത്ര പോകുന്നവരും വിമാനത്തില്‍ കയറുന്നവരുമാണ് ഇത് കൂടുതലും ശ്രദ്ധിക്കേണ്ടത്. അല്‍ക്കഹോള്‍ അടങ്ങിയ കോട്ടണ്‍ വൈപ്പ്‌സ് ഉപയോഗിച്ച് ഫോണ്‍ വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. 

 ഫോണ്‍ പരമാവധി പോക്കറ്റില്‍ സൂക്ഷിക്കാന്‍ ശ്രമിക്കുക. മൊബൈല്‍ ഫോണ്‍ മാത്രമല്ല ബാങ്കുകള്‍, ട്രവലിങ് സെന്ററുകളിൽ പൊതുവായി ഉപയോഗിക്കുന്ന പേനകള്‍, ടോയ്‌ലറ്റിലെ വാതിലിലെ പിടിയിലോ ടേപ്പുകളോ ഇവയെല്ലാം ഉപയോഗിക്കുമ്പോഴും സൂക്ഷിക്കണമെന്നും കാരണം ഈ ഇടങ്ങളില്‍ എല്ലാം തന്നെ വൈറസിന്റെ സാന്നിധ്യം ഉണ്ടാകാമെന്ന് വൈറോളജി വിദ്ഗധര്‍ മുന്നറിയിപ്പ് നല്‍കുന്നു. യാത്ര പോകുമ്പോള്‍ മാസ്‌ക് ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡോ. രാജേഷ് പറഞ്ഞു. 

കെെകൾ സോപ്പ് ഉപയോ​ഗിച്ച് കഴുകുന്നത് പോലെ തന്നെ മൊബെെൽ ഫോണും ഇടവിട്ട് കോട്ടൺ തുണി ഉപയോ​ഗിച്ച് തുടയ്ക്കണമെന്നാണ് ഇംഗ്ലണ്ടിലെ സതാംപ്ടണ്‍ സര്‍വകലാശാലയിലെ ​ഗവേഷകനായ വില്യം കീവിൽ പറയുന്നത്. അൽക്കഹോൾ അടങ്ങിയ വെെപ്പ്സ് ഉപയോ​ഗിച്ച് ഫോണിന്റെ മുമ്പിലും പുറകിലും തുടയ്ക്കുന്നത് വെെറസുകൾ ഇല്ലാതാകാൻ സഹായിക്കുമെന്ന് വില്യം പറഞ്ഞു‍.