കുറഞ്ഞ പൂരിത കൊഴുപ്പും ഉയർന്ന അളവിലുള്ള മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പും ഉള്ള എണ്ണകളിലേക്ക് മാറാൻ അമേരിക്കൻ ഹെൽത്ത് അസോസിയേഷൻ (AHA) ശുപാർശ ചെയ്യുന്നു. അവയെ ആരോഗ്യകരമോ 'നല്ല' കൊഴുപ്പുകളെന്ന് അറിയപ്പെടുന്നു. 

ഹൃദ്രോ​ഗികളുടെ എണ്ണം ഇന്ന് ദിനംപ്രതി കൂടിവരികയാണ്. നിങ്ങളുടെ ഹൃദയാരോഗ്യത്തെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിലോ ഹൃദ്രോഗമുള്ള ഒരാളെ പരിചരിക്കുകയാണെങ്കിലോ ഹൃദയാരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നത് നിർണായകമാണ്.

പാചകത്തിനായി ഉപയോ​ഗിക്കുന്ന എണ്ണകളിൽ അടങ്ങിയിരിക്കുന്ന ദോഷകരമായ ഘടകങ്ങളെ കുറിച്ച് നിങ്ങൾ നന്നായി അറിഞ്ഞിരിക്കണം. കുറഞ്ഞ പൂരിത കൊഴുപ്പും ഉയർന്ന അളവിലുള്ള മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പും ഉള്ള എണ്ണകളിലേക്ക് മാറാൻ അമേരിക്കൻ ഹെൽത്ത് അസോസിയേഷൻ (AHA) ശുപാർശ ചെയ്യുന്നു. അവയെ ആരോഗ്യകരമോ 'നല്ല' കൊഴുപ്പുകളെന്ന് അറിയപ്പെടുന്നു. 

അനാരോഗ്യകരമായ പൂരിത കൊഴുപ്പുകൾക്ക് വിരുദ്ധമായി നല്ല കൊഴുപ്പുകൾ ശരീരത്തിലെ രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുന്നു. അതിനാൽ ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയുടെ സാധ്യത കുറയ്ക്കുന്നു. ഇത് ഹൃദ്രോഗവുമായി ബന്ധപ്പെട്ട ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുകയും വീക്കം തടയുകയും ചെയ്യുന്നു. ഒലിവ് ഓയിൽ, എള്ള് എണ്ണ എന്നിവയിൽ 'നല്ല' മോണോസാച്ചുറേറ്റഡ് കൊഴുപ്പിന്റെ അളവ് കൂടുതലാണ്.

ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഒഴിവാക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

ഒലിവ് ഓയിൽ (olive oil) എത്രത്തോളം ആരോഗ്യകരമാണ്?

വളരെ ആരോഗ്യകരമായ പാചക എണ്ണയാണ് ഒലീവ് ഓയിൽ. ഒലിവ് ഓയിലിൽ പൂരിത കൊഴുപ്പ് വളരെ കുറവാണ്, കൂടാതെ നല്ല കൊഴുപ്പുകളാൽ (മോണോസാച്ചുറേറ്റഡ് ഫാറ്റുകൾ) സമ്പന്നമാണ്. ആരോഗ്യകരമായ പാചക എണ്ണയിൽ 14% പൂരിത എണ്ണയും 11% പോളിഅൺസാച്ചുറേറ്റഡ്, ഒമേഗ-6, ഒമേഗ-3 ഫാറ്റി ആസിഡുകളും 73% മോണോസാച്ചുറേറ്റഡ് കൊഴുപ്പും അടങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്നു.

ഒലിവ് ഓയിലിലെ പ്രധാന ഫാറ്റി ആസിഡിനെ ഒലിക് ആസിഡ് എന്ന് വിളിക്കുന്നു. ഇത് വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ, ഒലിവ് ഓയിലിന് വലിയ അളവിൽ ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. അത് നിങ്ങളുടെ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കും.

വെളിച്ചെണ്ണയോ (coconut oil) ഒലിവ് ഓയിലോ: ഏതാണ് നല്ലത്?

ഒലീവ് ഓയിൽ ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ്. ഇത് ഫിനോളിക് സംയുക്തങ്ങളാൽ നിറഞ്ഞിരിക്കുന്നു. മാത്രമല്ല ഇത് ഡിഎൻഎയുടെ ഓക്‌സിഡേറ്റീവ് കേടുപാടുകൾ കുറയ്ക്കുകയും ഉയർന്ന രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കുകയും ചെയ്യുന്നു.

വെളിച്ചെണ്ണയെ അപേക്ഷിച്ച് ഒലീവ് ഓയിലാണ് ആരോഗ്യകരമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതിന് നിരവധി കാരണങ്ങളുണ്ട്. ഒലിവ് ഓയിൽ എൽഡിഎൽ (മോശം) കൊളസ്ട്രോളും ഹൃദ്രോഗ സാധ്യതയും കുറയ്ക്കുന്നു. മെഡിറ്ററേനിയൻ ഡയറ്റ് പോലുള്ള സമീകൃതാഹാരങ്ങളുടെ ഭാഗമാണ് ഒലീവ് ഓയിൽ. ഇത് ടൈപ്പ് 2 പ്രമേഹത്തിനും ചില ക്യാൻസറുകൾക്കും സാധ്യത കുറയ്ക്കുന്നു. മെഡിറ്ററേനിയൻ ഭക്ഷണക്രമം ഹൃദ്രോഗം, ക്യാൻസറുകൾ, പ്രമേഹം, ശരീരഭാരം കുറയ്ക്കാൻ പോലും സഹായിക്കുന്നു.

നിങ്ങൾ തയ്യാറാക്കുന്ന ഭക്ഷണത്തെ ആശ്രയിച്ച് നിങ്ങൾക്ക് രണ്ടും ഉപയോഗിക്കാം. നിങ്ങൾക്ക് ഒലിവ് ഓയിൽ സാലഡിനും രുചികരമായ ഭക്ഷണത്തിനും ഉപയോഗിക്കാം. അതേസമയം വെളിച്ചെണ്ണ ഡീപ് ഫ്രൈ ചെയ്യുന്നത് പോലെ ഉയർന്ന താപനിലയിൽ പാചകം ചെയ്യാൻ ഉപയോഗിക്കാം.

പ്രോസ്റ്റേറ്റ് ക്യാൻസർ; പ്രാരംഭ ലക്ഷണങ്ങൾ അവ​ഗണിക്കരുത്