Asianet News MalayalamAsianet News Malayalam

Cancer : ഇന്ത്യക്കാർക്കിടയിൽ ഈ ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം കൂടി വരുന്നതായി വിദ​ഗ്ധർ

ഇന്ത്യയിൽ വൻകുടൽ ക്യാൻസർ കേസുകൾ വർധിച്ചുവരുന്നതായി മുംബൈ സെൻട്രലിലെ വോക്കാർഡ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ഡോ.ശങ്കർ സൻവാർ പറയുന്നു. 

Colon Cancer Cases Increasing Among Indians Ways To Mitigate The Risk
Author
Trivandrum, First Published Apr 7, 2022, 2:39 PM IST

വൻകുടൽ അർബുദം (Colon Cancer) എന്നാൽ അസാധാരണ കോശങ്ങളുടെ അമിതവളർച്ച കൊണ്ടുണ്ടാകുന്ന അസുഖമാണ്. വൻകുടലിലോ മലാശയത്തിലോ ഉണ്ടാകുന്ന ഇത്തരം കോളോറക്ടൽ ക്യാൻസർ മുമ്പ് വികസിത രാജ്യങ്ങളിലാണ് കൂടുതലായി കണ്ടുവന്നിരുന്നത്. കേരളത്തിലും ഇത് കൂടുതലായി കണ്ടുവരുന്നു. വൻകുടൽ അർബുദം സ്​ത്രീകളിലും പുരുഷന്മാരിലും ഒരു പോലെയാണ് കണ്ടുവരുന്നതെങ്കിലും മലാശയ അർബുദം പുരുഷന്മാരിലാണ് കൂടുതൽ.

ഇന്ത്യയിൽ വൻകുടൽ ക്യാൻസർ കേസുകൾ വർധിച്ചുവരുന്നതായി മുംബൈ സെൻട്രലിലെ വോക്കാർഡ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ഡോ.ശങ്കർ സൻവാർ പറയുന്നു. 32 വർഷമായി മുംബൈയിലെ വൻകുടലിലെ ക്യാൻസർ കേസുകളുടെ എണ്ണത്തെ 2006-ൽ റിപ്പോർട്ട് ചെയ്ത കേസുകളുമായി താരതമ്യപ്പെടുത്തുന്ന ഒരു പഠനം ഡോ. സൻവർ അവതരിപ്പിച്ചു.

രാജ്യത്ത് വർദ്ധിച്ചുവരുന്ന വൻകുടലിലെ ക്യാൻസർ കേസുകൾക്ക് കാരണമാകുന്ന ഒന്നിലധികം ഘടകങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലബന്ധം, മലദ്വാരത്തിൽ കൂടെയുള്ള രക്തസ്രാവം, മലത്തിന്റെ കൂടെ ചുവന്ന നിറത്തിലോ അല്ലെങ്കിൽ കറുപ്പ് നിറത്തിലോ രക്തം പോകുന്നത്, അമിതമായ ക്ഷീണം, വിളർച്ച, വയറുവേദന, ഛർദിൽ ഇവയെല്ലാം വൻകുടൽ അർബുദത്തിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.

ആരോഗ്യകരമായ ഭാരം നിലനിർത്തുക എന്നതാണ് ഈ ക്യാൻസർ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്. അമിതഭാരമോ പൊണ്ണത്തടിയോ വൻകുടലിലെ ക്യാൻസർ ഉൾപ്പെടെയുള്ള നിരവധി രോഗങ്ങൾ വികസിപ്പിക്കാനുള്ള നിങ്ങളുടെ സാധ്യത വർദ്ധിപ്പിക്കും.

ഉദാസീനമായ ജീവിതശൈലി ഒഴിവാക്കുക, മദ്യം, പുകവലി എന്നിവ ഒഴിവാക്കുക, നാരുകൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങളെന്നും ഡോ. സൻവർ പറഞ്ഞു.നേരത്തെ കണ്ടുപിടിക്കാൻ സാധിച്ചാൽ തടയാൻ പറ്റുന്നതാണ് ഈ ക്യാൻസറും.​ കുടുംബത്തിൽ ഈ രോഗമുള്ളവർ നേരത്തെ സ്​ക്രീനിങ് പരിശോധനകൾ നടത്തേണ്ടതാണ്.

Read more ‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’; ഇന്ന് ലോകാരോഗ്യ ദിനം

Follow Us:
Download App:
  • android
  • ios