Asianet News MalayalamAsianet News Malayalam

ശ്രദ്ധിക്കൂ, ഇവ ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു

അമിതഭാരം കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന്റെ പ്രധാന കാരണമായി കണക്കാക്കപ്പെടുന്നു. ബോഡി മാസ് ഇൻഡക്സ് എപ്പോഴും നിരീക്ഷിക്കണം. 25ൽ കൂടുതലുള്ള ബിഎംഐ ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
 

common causes of fatty liver disease rse
Author
First Published Jun 7, 2023, 9:36 AM IST

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവർ രോഗം. വളരെയധികം കലോറി ഉപഭോഗം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, മദ്യപാനം തുടങ്ങിയവ മൂലമാണ് പലപ്പോഴും കരളിൽ കൊഴുപ്പ് അടിയുന്നത്. ചിലരിൽ കരളിൽ നിറയുന്ന കൊഴുപ്പിന്റെ പ്രവർത്തനം മൂലം കോശങ്ങൾക്ക് തകരാർ സംഭവിക്കുകയും നീർക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവർ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും. 

ഫാറ്റി ലിവർ രോ​ഗം ഉണ്ടാകുമ്പോൾ ചിലരിൽ യാതൊരു ലക്ഷണങ്ങളും പ്രകടമാകാറില്ല. അതുകൊണ്ടായിരിക്കാം പലരും ഇത് ശ്രദ്ധിക്കാതെ പോകുന്നത്. ചികിത്സിക്കാതിരുന്നാൽ ഫാറ്റി ലിവർ കരളിന് വീക്കം ഉണ്ടാക്കും. ഇതിനെ സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് എന്ന് വിളിക്കുന്നു.സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് അല്ലെങ്കിൽ നോൺ-ആൽക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് കരളിനെ നശിപ്പിക്കുന്നു. ഇത് കരളിന്റെ വീക്കം, പാടുകൾ എന്നിവയിലേക്ക് നയിക്കുന്നു. 

അമിതഭാരം കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന്റെ പ്രധാന കാരണമായി കണക്കാക്കപ്പെടുന്നു. ബോഡി മാസ് ഇൻഡക്സ് എപ്പോഴും നിരീക്ഷിക്കണം. 25ൽ കൂടുതലുള്ള ബിഎംഐ ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

പ്രമേഹം ഫാറ്റിലിവറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവരിൽ പകുതി പേർക്കെങ്കിലും നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗമുണ്ടെന്ന് മയോക്ലിനിക് പറയുന്നു. ഫാറ്റി ലിവർ രോഗം ടൈപ്പ് 2 പ്രമേഹത്തിൽ പോലും ഒരു പങ്കു വഹിച്ചേക്കാം. നിങ്ങൾക്ക് രണ്ട് അവസ്ഥകളുമുണ്ടെങ്കിൽ ടൈപ്പ് 2 പ്രമേഹം ചികിത്സിച്ചില്ലെങ്കിൽ ഇത് ഫാറ്റി ലിവർ രോഗത്തെ കൂടുതൽ വഷളാക്കാം.

ഉയർന്ന ട്രൈഗ്ലിസറൈഡിന്റെ അളവ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.ഉയർന്ന ട്രൈഗ്ലിസറൈഡ് ഫാറ്റി ലിവർ രോഗമുണ്ടെന്നതിന്റെ സൂചനയാണെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. 

വൃത്തിഹീനമായ ഭക്ഷണക്രമമാണ് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള മറ്റൊരു കാരണം. വൈകി ഭക്ഷണം കഴിക്കുക, ഭക്ഷണം ഒഴിവാക്കുക എന്നിവ കരളിൽ കടുത്ത സമ്മർദ്ദം ചെലുത്തുകയും ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

മറ്റൊന്ന് ഉറക്കമില്ലായ്മയും ഫാറ്റി ലിവറിന് കാരണമാകും. ഇൻസുലിൻ പ്രതിരോധം, ഡിസ്ലിപിഡെമിയ, വീക്കം എന്നിവ വർദ്ധിപ്പിക്കുന്നതിലൂടെ ഉറക്കമില്ലായ്മ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിന് കാരണമാകുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ പറയുന്നു. പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം.  ധാന്യങ്ങൾ, സീസണൽ പച്ചക്കറികൾ എന്നിവ ഉപയോഗിച്ച് വീട്ടിൽ പാകം ചെയ്ത ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ജീവിതശെെലി രോ​ഗങ്ങൾ‌ തടയുന്നതിന് സഹായിക്കും.  

Read more മൂത്രാശയ അണുബാധ ; ഈ ഏഴ് ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

 

Follow Us:
Download App:
  • android
  • ios