Asianet News MalayalamAsianet News Malayalam

മൂത്രാശയ അണുബാധ ; ഈ ഏഴ് ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

യഥാസമയത്തെ ചികിത്സ കൊണ്ട് ഭേദമാക്കാമെങ്കിലും ചിലരിൽ ഇതു വളരെ ഗുരുതരമാകാറുണ്ട്. മൂത്രമൊഴിക്കുമ്പോൾ വേദന, അടിവയറ്റിലെ സമ്മർദ്ദം അല്ലെങ്കിൽ മലബന്ധം, മൂത്രത്തിന്റെ ഗന്ധത്തിലോ നിറത്തിലോ മാറ്റം എന്നിവയെല്ലാം യുടിഐയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.
 

how to prevent urinary tract infection rse
Author
First Published Jun 7, 2023, 8:38 AM IST

മൂത്രാശയത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഉണ്ടാകുന്ന അണുബാധയാണ് യുടിഐ അല്ലെങ്കിൽ മൂത്രനാളി അണുബാധ. അണുബാധ സാധാരണയായി താഴത്തെ മൂത്രാശയത്തിലേക്കും മൂത്രനാളിയിലേക്കും വൃക്കകളിലേക്കും വ്യാപിക്കുന്നു. വേനൽക്കാലത്ത് യുടിഐയുടെ അപകടസാധ്യത വർദ്ധിക്കുന്നതായാണ് വിദ​ഗ്ധർ പറയുന്നത്.

വേനൽക്കാല മാസങ്ങൾ നിർജ്ജലീകരണത്തിലേക്ക് നയിച്ചേക്കാം. ഇത് യുടിഐയുടെ അപകടസാധ്യത ഉയർത്തുന്ന ഒരു പ്രധാന കാരണമാണ്. നിർജ്ജലീകരണം സംഭവിക്കുമ്പോൾ മൂത്രസഞ്ചിയിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ ശരീരത്തിന് ആവശ്യമായ ദ്രാവകങ്ങൾ ഉണ്ടാകില്ല. 

Escherichia coli (E. coli) ആണ് യുടിഐയ്ക്ക് കാരണമാകുന്നത്. ഇത് അണുബാധയ്ക്ക് കാരണമാകുന്നു. ബാക്ടീരിയകൾ സ്വാഭാവികമായും ഒരാളുടെ കുടലിൽ കാണപ്പെടുന്നു. പക്ഷേ അവ മൂത്രനാളിയിൽ പ്രവേശിച്ചാൽ കൂടുതൽ പ്രശ്നം ഉണ്ടാകുന്നു. ഏത് പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ഇത് ബാധിക്കാം.

യഥാസമയത്തെ ചികിത്സ കൊണ്ട് ഭേദമാക്കാമെങ്കിലും ചിലരിൽ ഇതു വളരെ ഗുരുതരമാകാറുണ്ട്. മൂത്രമൊഴിക്കുമ്പോൾ വേദന, അടിവയറ്റിലെ സമ്മർദ്ദം അല്ലെങ്കിൽ മലബന്ധം, മൂത്രത്തിന്റെ ഗന്ധത്തിലോ നിറത്തിലോ മാറ്റം എന്നിവയെല്ലാം യുടിഐയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.

ഏകദേശം 50 മുതൽ 60 ശതമാനം സ്ത്രീകളിൽ യുടിഐ അനുഭവപ്പെടുന്നു. മിക്കപ്പോഴും, ഈ അവസ്ഥയെ ചികിത്സിക്കാൻ ഡോക്ടർമാർ ആൻറിബയോട്ടിക്കുകൾ നിർദ്ദേശിക്കുന്നു. എന്നാൽ ചില ജീവിതശെെലി മാറ്റങ്ങളിലൂടെ തന്നെ യുടിഐ പ്രതിരോധിക്കാം.

യുടിഐ ലക്ഷണങ്ങൾ...

മൂത്രമൊഴിക്കുമ്പോൾ നീറ്റൽ അനുഭവപ്പെടുക
ഇടയ്ക്കിടെ മൂത്രമൊഴിക്കൽ
ക്ഷീണം
പനി
അടിവയറ്റിലെ വേദന
മൂത്രത്തിൽ രക്തം കാണുക
പെൽവിക് അല്ലെങ്കിൽ മലാശയ വേദന

പ്രതിരോധിക്കാം...

1. ശരിയായ ആർത്തവ ശുചിത്വം പാലിക്കുക. കൃത്യമായ ഇടവേളകളിൽ സാനിറ്ററി നാപ്കിനുകൾ മാറ്റുക. ആർത്തവ കപ്പുകൾ ശരിയായി അണുവിമുക്തമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.

2. മൂത്രനാളിയിൽ നിന്ന് കൃത്യസമയത്ത് ബാക്ടീരിയകളും വിഷവസ്തുക്കളും പുറന്തള്ളപ്പെടുന്നതിന് സ്വയം ജലാംശം നിലനിർത്തുക.

3. ദീർഘനേരം മൂത്രം പിടിച്ച് വയ്ക്കുന്നത് ഒഴിവാക്കുക.

4. ഉയർന്ന രാസവസ്തുക്കൾ അടങ്ങിയ ശുചിത്വ ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുത്.

5. കോട്ടണും വൃത്തിയുള്ളതുമായ അടിവസ്ത്രങ്ങൾ ധരിക്കുക.

Read more ഈ ഭ​ക്ഷണങ്ങൾ കഴിക്കൂ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താം

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
 

 

Follow Us:
Download App:
  • android
  • ios