Asianet News MalayalamAsianet News Malayalam

Health Tips : പെട്ടെന്ന് ശരീരഭാരം കൂടുന്നുണ്ടോ? കാരണങ്ങൾ ഇതാകാം

ശരീരഭാരം നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. സംസ്കരിച്ച ഭക്ഷണങ്ങൾ, മധുരമുള്ള പാനീയങ്ങൾ, ഉയർന്ന കലോറിയുള്ള ലഘുഭക്ഷണങ്ങൾ എന്നിവ ശരീരഭാരം വർദ്ധിപ്പിക്കും.
 

common reasons for suddenly weight gain
Author
First Published Aug 11, 2024, 7:58 AM IST | Last Updated Aug 11, 2024, 8:09 AM IST

ഭക്ഷണം വളരെ കുറച്ചാണ് കഴിക്കുന്നത് എന്നിട്ടും വളരെ പെട്ടെന്നാണ് വണ്ണം വയ്ക്കുന്നത്. എന്ത് കൊണ്ടാണത്? ഡയറ്റും വ്യായാമവുമൊക്കെ നോക്കിയിട്ടും ഭാരം കുറയുന്നില്ല? ഇങ്ങനെ പരാതി പറയുന്ന നിരവധി പേർ നമ്മുക്കിടയിലുണ്ട്. ശരീരഭാരം പെട്ടെന്ന് കൂടുന്നതിന് പിന്നിൽ ചില കാരണങ്ങളുണ്ട്. എന്തൊക്കെയാണ് ആ കാരണങ്ങളെന്നറിയാം?.

1. ഹോർമോൺ അസന്തുലിതാവസ്ഥ

ശരീരഭാരം നിയന്ത്രിക്കുന്നതിൽ ഹോർമോണുകൾ നിർണായക പങ്ക് വഹിക്കുന്നു. 'ഹൈപ്പോതൈറോയിഡിസം' (Hypothyroidism) ശരീരഭാരം വർദ്ധിപ്പിക്കുമെന്ന് അമേരിക്കൻ തൈറോയ്ഡ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. വരണ്ട ചർമ്മം, ക്ഷീണം, മലബന്ധം, മുടി കൊഴിച്ചിൽ, സന്ധികളിൽ വേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഹൈപ്പോതൈറോയിഡിസം ഉണ്ടോയെന്നത് പരിശോധിക്കുക. 

2. മരുന്നുകളുടെ പാർശ്വഫലങ്ങൾ

ചില മരുന്നുകൾ ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് ഇടയാക്കും.  ഒലൻസപൈൻ, ക്ലോസാപൈൻ തുടങ്ങിയ ആൻ്റി സൈക്കോട്ടിക് മരുന്നുകൾ ഭാരം കൂടുന്നതിന് ഇടയാക്കുന്നതായി ദി ലാൻസെറ്റ് സൈക്യാട്രിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

3. ഉദാസീനമായ ജീവിതശൈലി

ഉദാസീനമായ ജീവിതശൈലിയും ഭാരം കൂട്ടുന്നതിന് ഇടയാക്കുന്നു. മണിക്കൂറോളം കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്നത് ശരീരത്തിൽ അമിത കൊഴുപ്പ് അടിഞ്ഞ് കൂട്ടുന്നു.  ഇത് മെറ്റബോളിസം കുറയ്ക്കുകയും ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യും. 

4. മോശം ഭക്ഷണക്രമം

ശരീരഭാരം നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. സംസ്കരിച്ച ഭക്ഷണങ്ങൾ, മധുരമുള്ള പാനീയങ്ങൾ, ഉയർന്ന കലോറിയുള്ള ലഘുഭക്ഷണങ്ങൾ എന്നിവ ശരീരഭാരം വർദ്ധിപ്പിക്കും.

5. ഉറക്കക്കുറവ്

ഉറക്കക്കുറവ് പലവിധത്തിൽ ആരോഗ്യത്തെ ബാധിക്കാം. ഉറക്കക്കുറവുള്ള ആളുകൾ കലോറി കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നു. ഇത് ഭാരം കൂട്ടുന്നതിന് ഇടയാക്കും. 

6. സമ്മർദ്ദം

വിട്ടുമാറാത്ത സമ്മർദ്ദവും ഉയർന്ന കോർട്ടിസോളിൻ്റെ അളവും വയറിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനും ശരീരഭാരം കൂടുന്നതിനും ഇടയാക്കുന്നതായി പഠനങ്ങൾ പറയുന്നു. ധ്യാനം, യോഗ, വ്യായാമം തുടങ്ങിയവയിലൂടെ സമ്മർദ്ദം നിയന്ത്രിക്കാനാകും. 

7. ആർത്തവ വിരാമം

സ്ത്രീകളിൽ ആർത്തവവിരാമം കാരണം ശരീരഭാരം വർദ്ധിപ്പിക്കും. ആർത്തവവിരാമ സമയത്ത് ഈസ്ട്രജൻ്റെ അളവ് കുറയുന്നത് വയറിന് ചുറ്റുമുള്ള കൊഴുപ്പ് കൂട്ടുകയും ശരീരഭാരം വർദ്ധിക്കുന്നതിനും കാരണമാകും. 

Read more മുലയൂട്ടൽ സ്തനാർബുദ സാധ്യത കുറയ്ക്കുമോ? പഠനം പറയുന്നത്

 

Latest Videos
Follow Us:
Download App:
  • android
  • ios