വിറ്റാമിൻ ബി 12 ശരീരത്തിന് അത്യാവശ്യമാണ്. കാരണം ഇത് തലച്ചോറിന്റെ പ്രവർത്തനം ആരോഗ്യകരമായി നിലനിർത്താനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. വിറ്റാമിൻ ബി12 സ്വാഭാവിക വഴികളിലൂടെ, അതായത് ഭക്ഷണങ്ങളിലൂടെ ലഭ്യമാക്കുന്നതാണ് കൂടുതൽ നല്ലത്.

ലോകമെമ്പാടുമുള്ള യുവാക്കളെ അപേക്ഷിച്ച് പ്രായമായവരിൽ വിറ്റാമിൻ ബി 12 ന്റെ കുറവ് സാധാരണമാണ്. 47 ശതമാനം ഇന്ത്യക്കാരിൽ വിറ്റാമിൻ ബി 12 ന്റെ കുറവ് ഉണ്ടെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഒരു പ്രധാന മൈക്രോ ന്യൂട്രിയന്റായ വിറ്റാമിൻ ബി 12 ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തും. 

നമ്മുടെ ശരീരം സ്വാഭാവികമായി വിറ്റാമിൻ ബി 12 ഉത്പാദിപ്പിക്കാത്തതിനാൽ ഭക്ഷണത്തിലൂടെ അത് ലഭിക്കൂ. പാലുൽപ്പന്നങ്ങൾ, മാംസം, മുട്ട എന്നിവയിൽ വിറ്റാമിൻ ബി 12 കാണപ്പെടുന്നു. വിറ്റാമിൻ ബി 12 ശരീരത്തിന് അത്യാവശ്യമാണ്. കാരണം ഇത് തലച്ചോറിന്റെ പ്രവർത്തനം ആരോഗ്യകരമായി നിലനിർത്താനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. വിറ്റാമിൻ ബി12 സ്വാഭാവിക വഴികളിലൂടെ, അതായത് ഭക്ഷണങ്ങളിലൂടെ ലഭ്യമാക്കുന്നതാണ് കൂടുതൽ നല്ലത്.

' ശരീരം നാഡീകോശങ്ങളെ പരിപാലിക്കുന്നതിനും ഡിഎൻഎ - ശരീരത്തിന്റെ ജനിതക പദാർത്ഥം ഉൽപ്പാദിപ്പിക്കുന്നതിനും ബി 12 നെ ആശ്രയിച്ചിരിക്കുന്നു. ബി 12 ന്റെ കുറവ് സാധാരണയായി ആശങ്കപ്പെടേണ്ട കാര്യമല്ല, എന്നാൽ ശരിയായ സമയത്ത് കൈകാര്യം ചെയ്തില്ലെങ്കിൽ ഇത് വിവിധ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം...' - ചെമ്പൂരിലെ സെൻ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കൺസൾട്ടിംഗ് ഫിസിഷ്യൻ ഡോ.വിക്രാന്ത് ഷാ പറയുന്നു.

വിറ്റാമിൻ ബി 12 കുറവിന്റെ ലക്ഷണങ്ങൾ...

ഓർമ്മക്കുറവ് 
പേശി ബലഹീനത
വിഷാദം
മറവി
ഭാരം കുറയുക.
ക്ഷീണവും രാത്രിയിലെ വിയർപ്പും.

മാംസം, മുട്ട, പാൽ എന്നിവയിൽ വിറ്റാമിൻ ബി 12 കൂടുതലായി കാണപ്പെടുന്നു. എന്നാൽ നിങ്ങൾ വെജിറ്റേറിയൻ ആണെങ്കിൽ പ്രഭാതഭക്ഷണത്തിൽ ധാന്യങ്ങൾ ഉൾപ്പെടാം. 

വിറ്റാമിൻ ബി 12 ന്റെ അഭാവം പലപ്പോഴും ഗ്യാസ്ട്രോഎൻറൈറ്റിസ് മൂലമാണ് ഉണ്ടാകുന്നത്. ഇത് ആമാശയ പാളിയുടെ വീക്കം ആണ്. വയറ്റിൽ വിറ്റാമിൻ ബി 12 ആഗിരണത്തിന് ആവശ്യമായ ഹൈഡ്രോക്ലോറിക് ആസിഡ് ഇല്ലാത്തതിനാൽ ഇത് വിറ്റാമിൻ ബി 12 ന്റെ കുറവിന് കാരണമായേക്കാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം ; ഈ ഭക്ഷണങ്ങൾ നിർബന്ധമായും ഒഴിവാക്കണം