Asianet News MalayalamAsianet News Malayalam

ഭക്ഷണ അലർജി ; തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ എന്തൊക്കെ?

ഭക്ഷണം കഴിച്ച ഉടനെ അലർജിയുടെ ലക്ഷണങ്ങൾ കണ്ടേക്കണമെന്നില്ല. ചിലപ്പോൾ രണ്ടോ മൂന്നോ മണിക്കൂറിനുള്ളിലോ ദഹനം നടന്ന് കഴിഞ്ഞ ശേഷമോ ആകാം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്. 

common symptoms of a food allergy
Author
First Published Apr 10, 2024, 4:20 PM IST

ഇടുക്കിയിൽ കൊഞ്ച് കറി കഴിച്ച് അലർജിയുണ്ടായതിന് ചികിത്സയിലിരിക്കെ യുവതി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് മെഡിക്കൽ റിപ്പോർട്ട്.  ചെമ്മീൻകറി കഴിച്ചതിനെ തുടർന്ന് നികിതയ്ക്ക് അലർജിയുണ്ടായി കഴുത്തിൽ നീര് വയ്ക്കുകയായിരുന്നു. 

കഴിഞ്ഞ ഞായറാഴ്ച ഉച്ചഭക്ഷണത്തിനിടെ കൊഞ്ച് കഴിച്ചതോടെയാണ് നിഖിതയ്ക്ക് അലർജിയുണ്ടായത്. തുടർന്ന് ശ്വാസതടസ്സമുണ്ടായി. ഇതോടെയാണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഹൃദയാഘാതം ഉണ്ടായതോടെയാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. പിന്നാലെ മരണം സംഭവിക്കുകയായിരുന്നുവെന്നാണ് മെഡിക്കൽ റിപ്പോർട്ട്.

ചിലർക്ക് കൊഞ്ച് അലർജി ഉണ്ടാക്കുന്ന ഭക്ഷണമാണ്. കൊഞ്ചിൽ കാണപ്പെടുന്ന ഒരു പ്രത്യേക പ്രോട്ടീൻ്റെ സാന്നിധ്യത്തോട് ശരീരം അമിതമായി പ്രതികരിക്കും. പ്രതിരോധത്തിൽ ഇത് ആൻ്റിബോഡികൾ, ഹിസ്റ്റാമൈനുകൾ, ചെമ്മീൻ അലർജി ലക്ഷണങ്ങൾക്ക് കാരണമാകുന്ന മറ്റ് രാസവസ്തുക്കൾ എന്നിവ ഉത്പാദിപ്പിക്കുന്നു.
മനുഷ്യർ ഭക്ഷണമാക്കുന്ന ചില സമുദ്രജീവികളിലെ പ്രോട്ടീനുകളോടുള്ള ശരീരത്തിൻ്റെ പ്രതിരോധ സംവിധാനത്തിൻ്റെ അസാധാരണമായ പ്രതികരണമാണ് ഷെൽഫിഷ് അലർജി. 

ഭക്ഷണ അലർജി ; കാരണങ്ങൾ...

ഭക്ഷണം കഴിച്ച ഉടനെ അലർജിയുടെ ലക്ഷണങ്ങൾ കണ്ടേക്കണമെന്നില്ല. ചിലപ്പോൾ രണ്ടോ മൂന്നോ മണിക്കൂറിനുള്ളിലോ ദഹനം നടന്ന് കഴിഞ്ഞ ശേഷമോ ആകാം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്. മുട്ട, പാൽ, മാംസം, ചെമ്മീൻ, കക്കഇറച്ചി, കൊഞ്ച്. ചിലതരം മീനുകൾ, നിലക്കടല. ഗോതമ്പ് എന്നിവയാണ് സാധാരണയായി ആളുകളിൽ അലർജി ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്.

സാധാരണയായി പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണ പദാർഥങ്ങളാണ് അലർജിക്ക് കാരണമാകുന്നത്. ഭക്ഷണത്തിലുള്ള പ്രോട്ടീനെതിരെ ശരീരം ആന്റിബോഡികൾ ഉണ്ടാക്കുകയും ഇവ തമ്മിൽ പ്രതിപ്രവർത്തനം നടക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഹിസ്റ്റമിൻ എന്ന രാസവസ്തു ആണ് അലർജിക്ക് കാരണമാകുന്നത്.

ശരീരം ചൊറിഞ്ഞു തടിക്കുക, ഛർദി, വയറിളക്കം, വയറുവേദന, കണ്ണിലെ വീക്കം, ചുണ്ടിലും വായിലും വീക്കം തുടങ്ങിയ ലക്ഷണങ്ങൾ അത്ര ഗുരുതരമല്ല. എന്നാൽ ചിലർക്ക് ശ്വാസതടസം, തലകറക്കം, വേഗത്തിലുള്ള  ശ്വസോച്ഛ്വാസം, ബോധക്ഷയം, ക്രമം തെറ്റിയ ഹൃദയമിടിപ്പ് എന്നിവ കണ്ടേക്കാം. ഇത് ശ്രദ്ധിക്കേണ്ടതാണ്.

അറിയാം പുളിയുടെ അതിശയിപ്പിക്കുന്ന ചില ​ഗുണങ്ങൾ

 

Follow Us:
Download App:
  • android
  • ios