ഉറക്കക്കുറവ് ഹൃദയാഘാതത്തിന് കാരണമാകുമെന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍. വേണ്ടത്ര ഉറക്കമില്ലാത്തവര്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. ഇതിന് പ്രായമോ ശരീരഭാരമോ ഒന്നും ഒരു മാനദണ്ഡമല്ലെന്നും പഠനത്തില്‍ പറയുന്നു.
രാത്രിയിൽ ഉറങ്ങാൻ കഴിയാത്തവരിൽ ഒരാളാണോ നിങ്ങൾ? ഇരുവശങ്ങളിലേക്ക് തിരിഞ്ഞു മറിഞ്ഞും കിടന്നിട്ടും, രാത്രി മുഴുവൻ കഠിനമായി ഉറങ്ങാൻ പരിശ്രമിച്ചിട്ടും ഉറക്കം നിങ്ങളെ തേടി വരുന്നില്ലാ എങ്കിൽ തീർച്ചയായും നിങ്ങൾ ഇൻസോമ്നിയ (Insomnia) എന്ന് വിളിക്കുന്ന ഉറക്കമില്ലായ്മ എന്ന രോഗം നിങ്ങളെ അലട്ടുന്നു എന്ന് മനസിലാക്കുക.
ദിവസവും രാത്രി ശരിയായി ഉറങ്ങാൻ കഴിയാതെ വരുന്നതിനോടൊപ്പം ഈ അവസ്ഥ പകൽ സമയങ്ങളിൽ ഒരു വ്യക്തിയുടെ ദൈനംദിന ജീവിത പ്രവർത്തനങ്ങളെ പലരീതിയിലും തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ശരീരത്തിന് ആവശ്യമായ ഉറക്കം, അതായത് ഒരാൾ ഏഴു മുതൽ ഒൻപതു മണിക്കൂർ വരെ ദിവസവും ഉറങ്ങിയില്ലെങ്കിൽ ശരീരത്തിൽ നിരവധി പ്രശ്നങ്ങൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം.
ഉറക്കക്കുറവ് ഹൃദയാഘാതത്തിന് കാരണമാകുമെന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍. വേണ്ടത്ര ഉറക്കമില്ലാത്തവര്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. ഇതിന് പ്രായമോ ശരീരഭാരമോ ഒന്നും ഒരു മാനദണ്ഡമല്ലെന്നും പഠനത്തില്‍ പറയുന്നു. സ്ഥിരമായി വ്യായാമം ചെയ്യുന്നുണ്ടെന്നതോ പുകവലി പോലുള്ള ദുശ്ശീലങ്ങള്‍ ഇല്ലെന്നതോ ഉറക്കകുറവ് മൂലമുള്ള ഹൃദ്രോഗസാധ്യതയെ തള്ളിക്കളയില്ലെന്നും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ഉറക്കക്കുറവ് രക്തസമ്മര്‍ദ്ദം ഉയരാന്‍ കാരണമാകുകയും ഹൃദയമിടുപ്പ് വര്‍ദ്ധിക്കാന്‍ ഇടയാക്കുകയും ചെയ്യുമെന്നും പഠനത്തിൽ പറയുന്നു. അമിതമായി ഉറങ്ങുന്നവരിലും ഈ പ്രശ്‌നങ്ങള്‍ കണ്ടുവരാറുണ്ട്. നിങ്ങള്‍ ഉറങ്ങുമ്പോള്‍ രക്തസമ്മര്‍ദ്ധം താഴ്ന്ന നിലയിലായിരിക്കും. എന്നാല്‍ ഉറക്കം ലഭിക്കാതിരിക്കുമ്പോള്‍ ഇത് വളരെ കൂടുതലാകുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് അനാരോഗ്യകരമായ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യും.
ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ ശരീരത്തിന് എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്ന് നോക്കാം.
1.ക്ഷീണം, ക്ഷോഭം, പകൽ സമയങ്ങളിൽ ഉണ്ടാകുന്ന ഉറക്കം എന്നിവയ്ക്ക് എല്ലാം ഇത് കാരണമാകുന്നു.
2. കൃത്യമായ ഉറക്കം ലഭിക്കാതെ വന്നാൽ ശരീരഭാരം പെട്ടെന്ന് വർദ്ധിക്കാൻ കാരണമാകുന്നു. പിന്നീട് ശരീരഭാരം കുറയ്ക്കാൻ കൂടുതൽ പ്രയാസം അനുഭവിക്കേണ്ടതായി വരും.
3.രോഗപ്രതിരോധ ശേഷി ദുർബലമാവുകയും നിങ്ങളെ പെട്ടെന്ന് രോഗിയാക്കുകയും ചെയ്യും.
4. ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാവുകയും പ്രമേഹത്തിന്റെയും ഹൃദ്രോഗത്തിനും സാധ്യതകളെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
5. വിട്ടുമാറാത്ത ശരീര വേദന ഉണ്ടാക്കുന്നു.
6. വിഷാദം, ഉത്കണ്ഠ എന്നിവ ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നു.
7. ഏകാഗ്രത നഷ്ടപ്പെടാൻ കാരണമാകുന്നു. ഇതുവഴി ജോലിസ്ഥലങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമായേക്കാം.
8. വാഹനങ്ങൾ ഓടിക്കുമ്പോൾ ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടാൻ സാധ്യതയുണ്ട് ഇത്മൂലം ഡ്രൈവിംഗ് അപകടകരമാക്കുന്നു.
