ഓട്സ് ഒരു സങ്കീർണ്ണ കാർബോഹൈഡ്രേറ്റ് ആയതിനാൽ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. 

ഉറക്കക്കുറവ് നിരവധി ആളുകളിൽ കണ്ട് വരുന്ന പ്രശ്നമാണ്. ഉറക്കക്കുറവ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ക്യാൻസർ എന്നിവയുൾപ്പെടെയുള്ള രോ​ഗങ്ങൾ ഇടയാക്കും. ബ്രേക്ക്ഫാസ്റ്റിൽ ഓട്സ് ഉൾപ്പെടുത്തുന്നത് രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

ഓട്സ് ഒരു സങ്കീർണ്ണ കാർബോഹൈഡ്രേറ്റ് ആയതിനാൽ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ദഹിക്കാൻ അധികം സമയമെടുക്കാത്ത സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകളായതിനാൽ ഉറങ്ങുന്നതിനുമുമ്പ് ഓട്‌സ് കഴിക്കുന്നത് നല്ലതാണെന്ന് ജോൺസ് ഹോപ്കിൻസ് നടത്തിയ പഠനം സൂചിപ്പിക്കുന്നു.

വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഓട്സ് അമിത വിശപ്പ് തടയുന്നതിനും ഫലപ്രദമാണ്. ഓട്സ് കഴിക്കുന്നത് ശരീരത്തിലെ കലോറി ഉപഭോഗം കുറയ്ക്കുന്നു. കൂടാതെ പ്രോട്ടീൻ, കാൽസ്യം, കാർബോഹൈഡ്രേറ്റ്, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, പൊട്ടാസ്യം, നിയാസിൻ എന്നിവയുൾപ്പെടെ വിവിധ പോഷകങ്ങളും നൽകുന്നു. ഓട്‌സ് വിറ്റാമിൻ എ, ബി 12, ഡി എന്നിവയും നല്ല അളവിൽ നൽകുന്നു. അത്താഴത്തിന് ഓട്‌സ് കഴിക്കുന്നത് ദഹനം എളുപ്പമാക്കുന്നതിനും വിവിധ ദഹന പ്രശ്നങ്ങൾ തടയുന്നതിനും നല്ലതാണ്.

ഓട്‌സിനൊപ്പം പച്ചക്കറികൾ വേവിച്ച് ചേർത്തു കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പച്ചക്കറികൾ നാരുകളാൽ സമ്പുഷ്ടമാണ്. പച്ചക്കറികൾ വേവിച്ച് ലേശം ഉപ്പും കുരുമുളകു പൊടിയും വിതറി ഇത് ഓട്‌സിൽ ഉടച്ചു ചേർത്തോ അല്ലാതെയോ കഴിക്കാം. ഇത് ആരോഗ്യകരവും സ്വാദിഷ്ടവുമാണ്. അത്താഴത്തിന് ഓട്സ് സ്മൂത്തിയായും കഴിക്കുന്നതും വണ്ണം കുറയ്ക്കാൻ സഹായിക്കുന്നു.

രോഗപ്രതിരോധ കോശങ്ങളെ സജീവമാക്കുകയും കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന ബീറ്റാ-ഗ്ലൂക്കൻ നാരുകൾ അടങ്ങിയിട്ടുണ്ട്. പോളിഫെനോൾസ് പോലുള്ള ആന്റിഓക്‌സിഡന്റുകൾ, പ്രതിരോധശേഷി ശക്തിപ്പെടുത്തുന്ന അവശ്യ ധാതുക്കൾ (സിങ്ക്, സെലിനിയം), അമിനോ ആസിഡുകൾ എന്നിവയാൽ ഓട്‌സ് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.