Asianet News MalayalamAsianet News Malayalam

Covid 19 | വളർത്തു നായയ്ക്കും കൊറോണ വൈറസ്; നായ ക്വാറന്‍റീനില്‍

നായ ഇപ്പോൾ വീട്ടിൽ ചികിത്സയിലാണ്. കൊറോണ പോസിറ്റിവായ ഉടമയിൽ നിന്നാണ് നായയ്‌ക്ക് രോഗം സ്ഥിരീകരിച്ചതെന്നാണ് സൂചന. നായയുടെ യജമാനന് കൊറോണ പോസിറ്റീവ് ആയിരുന്നു.

Coronavirus Detected In Pet Dog In UK
Author
Thiruvananthapuram, First Published Nov 11, 2021, 9:51 AM IST

യുകെയിൽ വളർത്തുനായയ്‌ക്ക് കൊറോണ വൈറസ് (Coronavirus) സ്ഥിരീകരിച്ചു. ബുധനാഴ്ച യുകെയിലെ (United Kingdom) ചീഫ് വെറ്റിനറി ഓഫീസർ ക്രിസ്റ്റീൻ മിഡിൽമിസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നവംബർ മൂന്നിന് വെയ്ബ്രിഡ്ജിലെ അനിമൽ ആൻഡ് പ്ലാന്റ് ഹെൽത്ത് ഏജൻസിയിൽ  (APHA) നടത്തിയ പരിശോധനയിലാണ് വളര്‍ത്തു നായയ്ക്ക് (pet dog) കൊവിഡ് 19 സ്ഥിരീകരിക്കുന്നത്.

നായ ഇപ്പോൾ വീട്ടിൽ ചികിത്സയിലാണ്. കൊറോണ പോസിറ്റിവായ ഉടമയിൽ നിന്നാണ് നായയ്‌ക്ക് രോഗം സ്ഥിരീകരിച്ചതെന്നാണ് സൂചന. നായയുടെ യജമാനന് കൊറോണ പോസിറ്റീവ് ആയിരുന്നു. എന്നാൽ മനുഷ്യരിൽ നിന്നും മൃഗങ്ങളിലേയ്ക്ക് കൊറോണ വൈറസ് പടരുമോ എന്നതിൽ തെളിവുകളില്ലെന്നും പ്രസ്താവനയിൽ പറയുന്നു. നായയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് പരിശോധിച്ച ഡോക്ടർ പറഞ്ഞു.

അതേസമയം, വളർത്തുമൃഗങ്ങൾക്ക് സാർസ് കോവ് 2 ന്റെ ആൽഫ വകഭേദം ബാധിക്കാമെന്നൊരു പഠനം അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. വെറ്ററിനറി റെക്കോർഡ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. തെക്കുകിഴക്കൻ ഇംഗ്ലണ്ടിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. ഇതിനെ യുകെ വേരിയന്റ് അല്ലെങ്കിൽ B.1.1.7 എന്നാണ് അറിയപ്പെടുന്നത്. ഈ വകഭേദം അതിന്റെ വർദ്ധിച്ച സംക്രമണക്ഷമതയും പകർച്ചവ്യാധിയും കാരണം ഇംഗ്ലണ്ടിൽ നിലവിലുള്ള വകഭേദങ്ങളെ അതിവേഗം മറികടന്നതായും പഠനത്തിൽ പറയുന്നു. വളർത്തുമൃഗങ്ങളിൽ സാർസ് കോവ് 2 ആൽഫ വേരിയന്റിന്റെ ആദ്യ തിരിച്ചറിയൽ പഠനമാണിത്. രണ്ട് പൂച്ചകൾക്കും ഒരു നായയ്ക്കും പിസിആർ പരിശോധനയിൽ പോസിറ്റീവ് ആയിരുന്നു. ഈ വളർത്തുമൃഗങ്ങൾക്ക് അസുഖം വരുന്നതിന് ആഴ്ചകൾക്ക് മുമ്പ് ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതായും പഠനത്തിൽ പറയുന്നു.

Also Read: കൊവിഡ് 19; ആൽഫ വകഭേദം നായ്ക്കളിലും പൂച്ചകളിലും കണ്ടെത്തിയതായി പഠനം

Follow Us:
Download App:
  • android
  • ios