Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിതരുടെ ശുക്ലത്തില്‍ കൊറോണ വൈറസ് സാന്നിധ്യം; ചൈനീസ് പഠനം

ചൈനയിലെ 'ഷാങ്‌ക്യു' മുനിസിപ്പൽ ആശുപത്രിയിലാണ് പഠനം നടത്തിയത്. ആശുപത്രിയിൽ കഴിയുന്ന 38 കൊവിഡ് ബാധിതരില്‍ ഗവേഷകര്‍ പഠനം നടത്തുകയായിരുന്നു. 

Coronavirus found in patients s semen
Author
Thiruvananthapuram, First Published May 9, 2020, 2:11 PM IST

കൊവിഡ്  ബാധിതരുടെ ശുക്ലത്തില്‍ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തി ചൈനീസ് ഗവേഷകർ. എന്നാല്‍ വൈറസ് ലൈംഗിക ബന്ധത്തിലൂടെ പങ്കാളിയിലേക്ക് പകരുമോയെന്ന്  പഠനറിപ്പോർട്ടിൽ വ്യക്തമല്ല.

ചൈനയിലെ 'ഷാങ്‌ക്യു' മുനിസിപ്പൽ ആശുപത്രിയിലാണ് പഠനം നടത്തിയത്. ആശുപത്രിയിൽ തന്നെ കഴിയുന്ന 38 കൊവിഡ് ബാധിതരില്‍ ഗവേഷകര്‍ പഠനം നടത്തുകയായിരുന്നു. ഇതിൽ ആറ് പേരുടെ ശുക്ലത്തിലും വൈറസ് സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

ഇതില്‍ രണ്ടുപേർ രോഗമുക്തരായെന്നും നാലുപേർ ഇപ്പോഴും ചികിത്സയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. 'ജമാ നെറ്റ്‌വർക്ക് ഓപ്പണിലാണ്' പഠനം പ്രസിദ്ധീകരിച്ചത്. കൊറോണ വൈറസ് എത്രകാലം ശുക്ലത്തില്‍ നീണ്ടു നിൽക്കുമെന്ന് പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ ലൈംഗിക ബന്ധത്തിലൂടെ പങ്കാളിയിലേക്ക് ഇത് പകരുമോയെന്നും വ്യക്തമല്ല.

Also Read: കൊറോണ വൈറസ് ശുക്ലത്തിലൂടെ പകരുമോ? പുതിയ വാദവുമായി ഗവേഷകര്‍...

'ഫെർട്ടിലിറ്റി ആൻഡ് സ്റ്റെറിലിറ്റി' ജേണലിൽ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച കൊവിഡ് ബാധിതരായ 34 ചൈനീസ് പുരുഷന്മാരുടെ പഠന ഫലത്തിന് വിരുദ്ധമാണ് ഇപ്പോഴത്തെ ഈ റിപ്പോർട്ട്. യുഎസില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ഗവേഷകരും കൊവിഡ് രോഗികളിൽ മൂന്ന് മാസത്തിനിടെ എട്ടുതവണകളായി നടത്തിയ പരിശോധനകളിൽ ശുക്ലത്തിൽ വൈറസിന്റെ അംശം കണ്ടെത്തിയിരുന്നില്ല.

Also Read: ലോക്ക്ഡൗണ്‍ കാലത്തെ ദാമ്പത്യം; 'ബോറടി' മാറാന്‍ അഞ്ച് 'ടിപ്‌സ്'...
 

Follow Us:
Download App:
  • android
  • ios