Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗൺ ഇഫക്റ്റ്; ഇന്ത്യയിൽ കോണ്ടം വിൽപ്പനയിൽ വൻ വർധനവ്

ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം കോണ്ടം വില്പനയിൽ രാജ്യത്ത് 50 ശതമാനം വരെ വർധന ഉണ്ടായിട്ടുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. 

Coronavirus outbreak: Condom sales in India go through the roof
Author
Delhi, First Published Mar 27, 2020, 10:49 PM IST

കൊറോണയുടെ ഭീതിയിലാണ് ലോകം. രാജ്യം സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു. ഈ ലോക്ക് ഡൗൺ കാലത്ത് കോണ്ടം വില്പനയിൽ വർധനവ് ഉണ്ടായെന്ന് റിപ്പോർട്ടുകൾ. ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം കോണ്ടം വില്പനയിൽ രാജ്യത്ത് 50 ശതമാനം വരെ വർധന ഉണ്ടായിട്ടുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.. 

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന്‍റെ ഭാഗമായി ജിമ്മുകൾ, പാർക്കുകൾ, തീയേറ്ററുകൾ തുടങ്ങിയവ അടച്ചിടേണ്ടിവന്നതും, നിരവധി കോർപ്പറേറ്റ് കമ്പനികൾ വർക്ക് ഫ്രം ഹോം നിർദ്ദേശിച്ചതിനാലും, ജനങ്ങൾ ഭക്ഷണവും, ഹൈജീനിക് ഉത്പന്നങ്ങളും സംഭരിക്കാൻ ആരംഭിച്ചിരുന്നു ഇതിനോടൊപ്പമാണ് കോണ്ടം വിൽപ്പനയിലും വർധനവ് രേഖപ്പെടുത്തിയത്.

സാധാരണ മൂന്ന് ഉറകള്‍ വീതമുള്ള ചെറിയ പാക്കറ്റുകള്‍ക്കായിരുന്നു ആവശ്യക്കാര്‍ കൂടുതൽ. എന്നാൽ ഇപ്പോൾ വലിയ പാക്കറ്റുകളാണ് കൂടുതൽ വിറ്റഴിയുന്നത്. 10 മുതല്‍ 20 എണ്ണം ഉറകൾ വീതമുള്ള വലിയ പാക്കറ്റുകളുടെ വിൽപ്പനയാണ് വർധിച്ചിരിക്കുന്നതെന്നും വ്യാപാരികൾ പറയുന്നു. 

മരുന്നുകൾ വാങ്ങുന്നത് പോലെ ആളുകൾ കോണ്ടം വാങ്ങുന്നുണ്ടെന്നും താൻ 25 ശതമാനം സ്റ്റോക്ക് വർധിപ്പിച്ചെന്നും കച്ചവടക്കാരനായ അജയ് സബ്രാവാളും പറഞ്ഞു. കോണ്ടം വില്പനയിൽ വർധനവുണ്ടായതോടെ കൂടുതൽ സംഭരണത്തിനുള്ള ശ്രമത്തിലാണ് വ്യാപാരികൾ.

Follow Us:
Download App:
  • android
  • ios