കൊറോണയുടെ ഭീതിയിലാണ് ലോകം. ഈ സമയത്ത് വേണ്ടത് പരിഭ്രാന്തരാകരുതെന്ന്  37 കാരി എലിസബത്ത് ഷ്നെയ്ഡർ പറയുന്നു. കൊവിഡ് 19ൽ നിന്ന്  സുഖം പ്രാപിക്കുകയാണ് ഈ അമേരിക്കൻ‌ യുവതി. ഫെബ്രുവരി 22ന് ഒരു പാർട്ടിയിൽ പങ്കെടുത്തതിന് ശേഷമാണ് വെെറസ് ബാധയുണ്ടായതെന്ന് അവർ കരുതുന്നു. 

എന്നും പോകുന്നത് പോലെ രാവിലെ ഓഫീസിൽ പോവുകയും. ശേഷം അപ്രതീക്ഷിതമായി എലിസബത്ത് സുഖമില്ലാതാവുകയായിരുന്നു. തലവേദന, പനി, ക്ഷീണം, എന്നിവ അനുഭവപ്പെടുകയും 101 ​ഡി​ഗ്രി പനി ഉണ്ടായിരുന്നുവെന്നും എലിസബത്ത് പറഞ്ഞു.

കൊറോണയുടെ ഒരു ലക്ഷണങ്ങളും തുടക്കത്തിൽ ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ ഇത് സാധാരണ പനിയായിരിക്കുമെന്നാണ് എലിസബത്ത് കരുതിയത്. അതേദിവസം പാർട്ടിയിൽ പങ്കെടുത്ത നിരവധി പേർക്ക് ഇതേപോലെ അസുഖം വന്നു എന്നറിഞ്ഞപ്പോൾ എലിസബത്ത് ഒരു ഓൺലൈൻ കൊറോണ വൈറസ് ടെസ്റ്റിന് വിധേയയായി.

 എന്നാൽ ആദ്യമൊന്നും ‍ഡോക്ടർമാർ കൊവിഡ് 19 നുള്ള പരിശോധന നടത്തിയിരുന്നില്ല. പക്ഷിപ്പനി (Bird Flu) ആകാമെന്ന നിഗമനത്തിൽ അതിനുള്ള പരിശോധനകളാണ് നടത്തിയത്. എന്നാൽ, അതിന്റെ ഫലം നെഗറ്റീവും ആയിരുന്നു. തുടർന്ന്
എലിസബത്ത് മൂക്കിലെയും മേൽത്തൊണ്ടയിലെയും സ്രവങ്ങൾ എടുക്കുന്ന നേസൽ സ്വാബ് ടെസ്റ്റ് നടത്തി. ഫലം വന്നപ്പോൾ കോവിഡ് 19 പോസിറ്റീവ് ആണെന്നു കണ്ടെത്തി. ശേഷം അവർ സ്വയം വീട്ടിൽ ക്വാറന്റീനിലാവുകയും ആവശ്യമുള്ള മരുന്നുകൾ കഴിക്കുകയും ചെയ്തു.

 ഈ അവസരത്തിൽ എലിസബത്തിന് പറയാനുള്ളത് ഒന്ന് മാത്രമാണ്, ദയവായി പരിഭ്രാന്തരാകരുത്....നിങ്ങൾ ആരോ​ഗ്യമുള്ള മനുഷ്യനാണെങ്കിൽ രോഗം വരുമ്പോൾ നിങ്ങൾക്ക് സ്വയം ശ്രദ്ധിക്കാനാകുന്നുണ്ടെങ്കിൽ എന്നെ വിശ്വസിക്കൂ.
നിങ്ങൾക്ക് സുഖമാകും. ഞാൻ അതിനുള്ള ജീവിക്കുന്ന തെളിവാണ്.’ –  എലിസബത്ത് പറയുന്നു. 

ചെറുപ്പവും ആരോ​ഗ്യമുള്ള സ്ത്രീയുമായത് കൊണ്ട് തന്നെ എലിസബത്തിന് കൊറോണയിൽ നിന്ന് രക്ഷനേടാനായി. ചെറിയൊരു ജലദോഷമോ പനിയോ ഉണ്ടാവുകയാണെങ്കിൽ സ്വയം ചികിത്സ ചെയ്യാതെ ഒരു ഡോക്ടറെ കണ്ട് പരിശോധന 
നടത്തുകയാണ് വേണ്ടതെന്നും എലിസബത്ത് പറഞ്ഞു.