കൊറോണ വൈറസിനെ തുടച്ചുമാറ്റാനാവില്ലെന്നും കൊവിഡ് ഇനിയും തിരിച്ചുവന്നേക്കാമെന്നും ചൈനീസ് ഗവേഷകർ.കൊറോണ വൈറസിന്റെ ചില വാഹകർക്ക് ലക്ഷണങ്ങളൊന്നും പ്രകടമാകില്ല എന്നത് വസ്തുതയാണ്. ഇത് രോഗവ്യാപനം നടക്കുന്നുണ്ടോ എന്നറിയാൻ പ്രയാസമുണ്ടാക്കുന്നതായും ഗവേഷകർ പറയുന്നു. സാർസ് ബാധിച്ചവർക്ക് ലക്ഷണങ്ങൾ പ്രകടമാകും എന്നതിനാൽ അവരെ ഐസലേറ്റ് ചെയ്യാൻ എളുപ്പമാണ്.

''ഇത് മനുഷ്യർക്കൊപ്പം സഹജീവനം നടത്താൻ പോകുന്ന, ഒരുപാടുകാലം നമ്മോടൊപ്പം ഉണ്ടാകാൻ പോകുന്ന ഒരു പകർച്ചവ്യാധിയാണെന്നാണ് കരുതുന്നത്. ഇത് ഭാവിയിൽ മറ്റ് പനികളെ പോലെ വന്നും പോയുമൊക്കെ ഇരിക്കുമെന്ന് ചൈനയിലെ ഏറ്റവും പ്രസിദ്ധമായ മെഡിക്കൽ ഗവേഷണ സ്ഥാപനങ്ങളിൽ ഒന്നായ ചൈനീസ് അക്കാദമി ഓഫ് മെഡിക്കൽ സയൻസസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പത്തൊജൻ ബയോളജി ഡയറക്ടറായ 'ഡോ. ജിൻ ക്വി' ബ്ലൂംബെർഗിനോട് പറഞ്ഞു. 

രോഗം ഭേദമായവരുടെ ശ്വാസകോശത്തില്‍ കൊറോണവൈറസ് ഒളിച്ചിരിക്കാമെന്ന് പഠനം...

തുടർച്ചയായ ലോക്ഡൗണുകൾ വൈറസ് ഇല്ലാതാക്കുന്നതിൽ ഫലപ്രദമാകാൻ സാധ്യതയില്ലെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. ചൂടുകാലാവസ്ഥ വൈറസിനെ നേരിടാൻ ഫലപ്രദമാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു, പക്ഷേ ആ സാധ്യത വിദൂരമായി തോന്നുന്നു. വേനൽക്കാലത്ത് രോഗബാധിതരുടെ എണ്ണം കുറയാനുള്ള സാധ്യതയും കുറവാണെന്നും ഗവേഷകർ പറയുന്നു.