കൊവിഡ് രോ​ഗികളിൽ ന്യൂറോളജിക്കൽ പ്രശ്നങ്ങളുള്ളവർക്ക് മരണ സാധ്യത കൂടുതലാണെന്ന് പഠനം. മെഡിക്കൽ ജേണലായ അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. 

കൊറോണ വൈറസ് ബാധിച്ചവരിൽ ഉറക്കമില്ലായ്മ, മറവിരോ​ഗം, ഉത്കണ്ഠ രോഗം എന്നിവ കൂടുതലാണെന്നും പഠനത്തിൽ കണ്ടെത്തി. യുഎസിലെ മോണ്ടെഫിയോർ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച 4,711 കൊവിഡ് രോഗികളിൽ പഠനം നടത്തുകയായിരുന്നു. ഇതിൽ 581 പേർക്കും ന്യൂറോളജിക്കൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

 നിലവിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ഒരു വ്യക്തിയ്ക്ക് കൊവിഡ് -19 അണുബാധയെ തുടർന്ന് മാനസികാസ്വാസ്ഥ്യങ്ങൾക്ക് സാധ്യതയുണ്ടോ എന്നും പഠനം പരിശോധിച്ചു. സാധ്യത കൂടുതലാണ് എന്നാണ് പഠനം പറയുന്നത്. 

ന്യൂറോളജിക്കൽ പ്രശ്നങ്ങളുള്ള രോ​ഗികൾക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ടെന്ന് ആൽബർട്ട് ഐൻ‌സ്റ്റൈൻ കോളേജ് ഓഫ് മെഡിസിനിലെ ​ഗവേഷകൻ ഡേവിഡ് ആൽ‌റ്റ്ഷുൾ പറഞ്ഞു. 

ലോക്ഡൗണും സെല്‍ഫ് ഐസൊലേഷനും നിങ്ങളെ ബാധിച്ചിട്ടുണ്ടോ?