പ്രായമായ രോഗികളിൽ കണ്ട് വരുന്ന 'ഡെലിറിയം' കൊറോണ വൈറസിന്റെ ലക്ഷണമാകാമെന്ന് പഠനം. 65 വയസ്സിന് മുകളിൽ പ്രായമുള്ള മൂന്നിൽ ഒരാൾക്ക് ഇത് കാണപ്പെടുന്നുവെന്ന് ​പഠനത്തിൽ പറയുന്നു. പ്രായമായവർക്ക് വിഭ്രാന്തി ദോഷകരമാകുമെന്ന് ഗവേഷകർ പറയുന്നു.

ഡെലിറിയം കഠിനമായ രോഗത്തിനും മരണത്തിനും സാധ്യത വർദ്ധിപ്പിക്കുന്നുവെന്നും മസാച്ചുസെറ്റ്സ് ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു. കൊവിഡ് പോസിറ്റീവായ 817 പ്രായമായ രോഗികളിൽ നടത്തിയ പഠനത്തിൽ 226 പേർക്ക് (28 ശതമാനം) ഈ രോഗാവസ്ഥ കണ്ടെത്തിയതായും പഠനത്തിൽ വ്യക്തമാക്കുന്നു.

കൊവിഡ് പോസിറ്റീവ് ആയവരിൽ ഡെലിറിയം ബാധിച്ച 84 രോഗികൾ ആശുപത്രിയിൽ വച്ച് മരിച്ചു. ഡെലിറിയം ബാധിച്ചവരിൽ മരണ സാധ്യത 24 ശതമാനവും ഐസിയു പ്രവേശനത്തിനുള്ള സാധ്യത 67 ശതമാനവുമാണെന്നും ജമാ നെറ്റ്‌വർക്ക് ഓപ്പൺ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ആളുകൾ പെട്ടെന്ന് ആശയക്കുഴപ്പത്തിലാകുകയും വ്യക്തമായി ചിന്തിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുകയും മാനസികാവസ്ഥ മാറുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് 'ഡെലിറിയം'. തലച്ചോറിലെ പ്രശ്നങ്ങൾ മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.  പനി, ചുമ, ബലഹീനത, ഹൈപ്പോക്സിയ, ശ്വാസതടസ്സം എന്നിവയ്ക്ക് പിന്നാലെ ആറാമത്തെ കൊവിഡ് ലക്ഷണമാണ് ഡെലിറിയം.

വാക്‌സിന് വേണ്ടി ഇപ്പോഴേ 'ബുക്കിംഗ്' തുടങ്ങി; ലിസ്റ്റില്‍ ഇന്ത്യയും?