സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ കഴുകുക, ശാരീരിക സമ്പർക്കം ഒഴിവാക്കുക തുടങ്ങി കൊവിഡ് 19 ൽ നിന്ന് സുരക്ഷിതരാകാൻ ജനങ്ങളും മുൻകരുതൽ എടുക്കുന്നുണ്ട്. ഇവയെല്ലാം പ്രധാനമാണ്. എന്നാൽ വൈറസ് തടയാൻ മറ്റ് ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതായുണ്ട്. 

കൊറോണയുടെ ഭീതിയിലാണ് ലോകം. പൊതു സമ്മേളനങ്ങളും കൂടിച്ചേരലുകളും എല്ലാം ഒഴിവാക്കുന്നതുൾപ്പെടെയുള്ള സുരക്ഷാ ഉപദേശങ്ങൾ ഗവണ്‍മെന്റുകൾ നൽകുന്നുണ്ട്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ കഴുകുക, ശാരീരിക സമ്പർക്കം ഒഴിവാക്കുക തുടങ്ങി കൊവിഡ് 19 ൽ നിന്ന് സുരക്ഷിതരാകാൻ ജനങ്ങളും മുൻകരുതൽ എടുക്കുന്നുണ്ട്. ഇവയെല്ലാം പ്രധാനമാണ്. എന്നാൽ വൈറസ് തടയാൻ മറ്റ് ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതായുണ്ട്. 

ഫോൺ...

ഫോൺ നമ്മൾ നിരവധി തവണ ഉപയോ​ഗിക്കാറുണ്ട്. ദിവസം പല പ്രാവശ്യം ഫോൺ പല സ്ഥലത്തും വയ്ക്കാം. ഇവയിൽ ചിലതെങ്കിലും മലിനമാകാം. ഫോണിന്റെ പ്രതലം സാനിറ്റൈസ് ചെയ്യാൻ ശ്രദ്ധിക്കണം. അല്‍ക്കഹോള്‍ അടങ്ങിയ കോട്ടണ്‍ വൈപ്പ്‌സ് ഉപയോഗിച്ച് ഫോണ്‍ വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക.

 ടാപ്പുകൾ...

 പബ്ലിക് വാഷ്റൂമുകൾ നിരവധി രോഗങ്ങളുടെ കേന്ദ്രമായിരിക്കും. ടാപ്പുകൾ വൃത്തിയാക്കുന്നതു വല്ലപ്പോഴുമായിരിക്കും. അതുകൊണ്ട് കൈ കഴുകിയ ശേഷം ടാപ്പിൽ പിടിക്കാതിരിക്കുക. ഒരു ടിഷ്യു പേപ്പർ ഉപയോഗിച്ച് ടാപ്പ് പൂട്ടിയ ശേഷം പേപ്പർ ഉപേക്ഷിക്കുക.

മൗത്ത് ഫ്രഷ്നർ, ബൗളുകൾ...

റസ്റ്ററന്റിലെ ബൗളുകളും മൗത്ത് ഫ്രഷ്നറും നിരവധി ആളുകൾ തൊടുന്നതാണ്. നട്സ് പോലുള്ളവ ഇടുന്ന ബൗളുകളിൽ നിരവധിപേർ കൈ ഇടുന്നതാണ്. ഇവ തൊടാതിരിക്കുന്നതാണ് നല്ലത്. യാത്ര ചെയ്യുന്ന ആളാണ് നിങ്ങളെങ്കിൽ ഇതു കൂടി ശ്രദ്ധിക്കാം. 

പേനകൾ...

ബാങ്കുകള്‍, ട്രവലിങ് സെന്ററുകളിൽ പൊതുവായി ഉപയോഗിക്കുന്ന പേനകള്‍, ടോയ്‌ലറ്റിലെ വാതിലിലെ പിടിയിലോ ടേപ്പുകളോ ഇവയെല്ലാം ഉപയോഗിക്കുമ്പോഴും സൂക്ഷിക്കണമെന്നും കാരണം ഈ ഇടങ്ങളില്‍ എല്ലാം തന്നെ വൈറസിന്റെ സാന്നിധ്യം ഉണ്ടാകാമെന്ന് വൈറോളജി വിദ്ഗധര്‍ മുന്നറിയിപ്പ് നല്‍കുന്നു.