ഈ കൊറോണ കാലത്ത് പ്രധാനമായി ശ്രദ്ധിക്കേണ്ട ഒന്നാണ് പ്രതിരോധശേഷി കൂട്ടുക എന്നത്. ശക്തമായ രോഗ പ്രതിരോധ ശേഷി ഉണ്ടെങ്കിൽ ഏതു രോഗത്തെയും തടയാൻ സാധിക്കും. 

കൊറോണയുടെ ഭീതിയിലാണ് ലോകം. നിരവധി പേരിൽ കൊറോണ പടർന്ന് കൊണ്ടിരിക്കുന്നു. ആൽക്ക​ഹോൾ അടങ്ങിയ സാനിറ്റെെസർ ഉപയോ​ഗിക്കുന്നതും മാസ്ക് ധരിക്കുന്നതും തന്നെയാണ് പ്രധാനമാർ​ഗം. ഈ കൊറോണ കാലത്ത് പ്രധാനമായി ശ്രദ്ധിക്കേണ്ട ഒന്നാണ് പ്രതിരോധശേഷി കൂട്ടുക എന്നത്. ശക്തമായ രോഗ പ്രതിരോധ ശേഷി ഉണ്ടെങ്കിൽ ഏതു രോഗത്തെയും തടയാൻ സാധിക്കും. പ്രതിരോധ ശേഷി കൂട്ടാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴേ ചേർക്കുന്നു...

ഒന്ന്...

 ആരോഗ്യകരമായ ജീവിത ശൈലി നിലനിർത്തുക വഴി ശരീരത്തിന്റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുവാൻ സാധിക്കും. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്ന കാര്യത്തിൽ ഭക്ഷണത്തിന് വലിയ പങ്കുണ്ട്. ആഹാരം സമീകൃതവും എളുപ്പം ദഹിക്കുന്നതും ആകണം.

കൊവിഡ് 19: ഭക്ഷണം തയ്യാറാക്കുമ്പോഴും കഴിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

രണ്ട്...

ഭക്ഷണത്തിൽ ധാരാളം പച്ചക്കറികളും പഴങ്ങളും പുളിപ്പിച്ച ഭക്ഷണങ്ങളും ഉൾപ്പെടുത്തുക. എ, സി, ഡി വിറ്റാമിനുകൾ, ധാതുലവണങ്ങളായ സെലേനിയം, സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു.

മൂന്ന്...

 പച്ചക്കറികളായ കാരറ്റ്, ബീറ്റ്‌റൂട്ട്, മത്തൻ, തക്കാളി, ഇലക്കറികൾ, പഴവർഗങ്ങളായ നേന്ത്രപ്പഴം, ഓറഞ്ച്, മുസംബി, പേരക്ക, പപ്പായ, സ്‌ട്രോബെറി, ഉറുമാമ്പഴം മുതലായവയിൽ ധാരാളം വിറ്റാമിൻ എ അടങ്ങിട്ടുണ്ട്. വിറ്റാമിൻ ഡിയുടെ അഭാവം രോഗ പ്രതിരോധ ശേഷി കുറയ്ക്കുന്നു. അതിനാൽ മിതമായ തോതിൽ സൂര്യപ്രകാശം കൊള്ളുന്നത് നല്ലതാണ്. ഭക്ഷണത്തിൽ മീൻ, പാൽ, മുട്ടയുടെ മഞ്ഞ, കരൾ എന്നിവ ഉൾപ്പെടുത്തുക.ഓറഞ്ച്, മുസംബി, ചെറുനാരങ്ങ, മുന്തിരി, നെല്ലിക്ക എന്നിവയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.

നാല്...

സിങ്ക് ധാരാളം അടങ്ങിയ സീഡുകളായ സൺപ്ലവർ സീഡ്, കരിഞ്ചീരകം, കാഷ്യൂ നട്‌സ്, ബദാം, വാൾ നട്‌സ് എന്നിവ ഉൾപ്പെടുത്തുക. പ്രോബയോട്ടിക്‌സുകളായ തൈര്, മോര്, ഈസ്റ്റ് ചേർത്ത അപ്പം, ദോശ, ഇഡലി എന്നിവ ഉൾപ്പെടുത്തുക. പ്രോബയോട്ടിക്‌സുകൾ വയറ്റിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുന്നു. അതുവഴി രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു. 

കൊവിഡ് 19; രോ​ഗികൾക്ക് ഭക്ഷണവും മരുന്നും നൽകാൻ റോബോട്ട്...

അഞ്ച്...

ദിവസവും 3 മുതൽ 4 ലിറ്റർ വെള്ളം കുടിക്കുക. ഇത് ശരീരത്തിന്റെ നിർജലീകരണം തടയുകയും ടോക്‌സിനുകൾ ഒഴിവാക്കുകയും ചെയ്യുന്നു. നാരങ്ങാ വെള്ളം, മോര്, കരിക്കിൻ വെള്ളം, ഇഞ്ചി ചേർത്ത വെള്ളം എന്നിവ ഉൾപ്പെടുത്തുക. പ്രോട്ടീൻ ധാരാളം അടങ്ങിയ പാൽ, മുട്ടയുടെ വെള്ള, പയർവർഗങ്ങൾ, നട്‌സുകൾ, മൽസ്യങ്ങൾ എന്നിവ ഉൾപ്പെടുത്തുക.

ആറ്...

ദിവസവും 6-7 മണിക്കൂർ ഉറങ്ങുന്നത് മാനസിക പിരിമുറുക്കം കുറക്കുന്നതും വഴി രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.