കൊറോണ രോ​ഗികൾക്ക് ഭക്ഷണവും മരുന്നും നൽകാൻ റോബോട്ട്. ജയ്പൂരിലെ സവായ് മൻ സിംഗ് (എസ്എംഎസ്) സർക്കാർ ആശുപത്രിയിലാണ് ഈ സംവിധാനം കൊണ്ട് വരാൻ ആലോചിക്കുന്നത്.  വൈറസ് ബാധിതരായ രോ​ഗികളുമായി നഴ്സുമാരും മറ്റ് സ്റ്റാഫുകളും ഇടപഴകുന്നത് കുറയ്ക്കുന്നതിനുവേണ്ടിയാണ് ഈ മാര്‍ഗം സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് മെഡിക്കൽ സൂപ്രണ്ട് ഡി.എസ്. മീന പറഞ്ഞു.

ആശുപത്രിയിലെ ഇൻസുലേഷൻ വാർഡിൽ പ്രവേശിപ്പിച്ച കൊറോണ രോഗികൾക്ക് ഭക്ഷണവും മരുന്നും നൽകാൻ റോബോട്ടുകളെ ഉപയോ​ഗിക്കുന്നത് മികച്ചൊരു മാർ​ഗമാണെന്നാണ് ഞങ്ങൾ കരുതെന്നും അവർ പറഞ്ഞു.

കൊവിഡ് 19; ഇറ്റലിയിലെ ഈ കാഴ്ച്ചകൾ വേദനിപ്പിക്കുന്നത്, ഹെല്‍മെറ്റ് വെന്റിലേറ്ററിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ഈ മാർ​ഗം നടപ്പിലാക്കുന്നത് ഡോക്ടർമാരെയും നഴ്സിംഗ് സ്റ്റാഫിനെയും സുരക്ഷിതമായ അകലം പാലിക്കാൻ സഹായിക്കും. ഈ ആഴ്ച തന്നെ വിദഗ്ധരുടെ സമിതി റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും ഡി.എസ്. മീന പറയുന്നു.

ഈനാംപേച്ചികളിൽ കൊറോണയ്ക്ക് സമാനമായ വൈറസുകളുണ്ടെന്ന് പഠനം...

അമേരിക്കയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്ന വാഷിങ്ടണ്‍ എവെറെറ്റിലുള്ള പ്രൊവിഡന്‍സ് റീജണല്‍ മെഡിക്കല്‍ സെന്ററിലും ഡോക്ടര്‍മാരെ സഹായിക്കാന്‍ റോബോട്ടുകളെ ഉപയോഗിക്കുന്നുണ്ട്.