കൊവിഡ് 19 ബാധിച്ചവരിൽ പുരുഷൻമാരിലെ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ നില കുറയുമെന്ന് പഠനം. ' ദ ഏജിങ് മെയിൽ' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇങ്ങനെ പറയുന്നത്. ടെസ്റ്റോസ്റ്റിറോൺ ശ്വാസകോശ അവയവങ്ങളുടെ പ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനത്തിൽ പറയുന്നു.

ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നത് ശ്വാസകോശ അണുബാധയുണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് മെർസിൻ സർവകലാശാലയിലെ യൂറോളജി വിഭാ​ഗം പ്രൊഫ. സെലാഹിറ്റിൻ കയാൻ പറഞ്ഞു. ടെസ്റ്റോസ്റ്റിറോൺ ശ്വസന അവയവങ്ങളുടെ രോഗപ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ടിരിക്കുന്നു, കുറഞ്ഞ അളവിൽ ഹോർമോൺ ശ്വസന അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും.  

ടെസ്റ്റോസ്റ്റിറോൺ അളവ് കുറയുന്നത് അണുബാധയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പ്രവേശിക്കാനും ഐസിയുവിലുള്ള പുരുഷൻമാരിൽ മരണനിരക്ക് കൂടാനും കാരണമാകുന്നു. ടെസ്റ്റോസ്റ്റിറോൺ കുറയുമ്പോൾ കൊവിഡ് 19 ഗുരുതരമാകുമെന്നും പഠനത്തിൽ കണ്ടെത്തി. കൊവിഡ് ബാധിച്ച് മരിച്ചവരിൽ ജീവിച്ചിരിക്കുന്നവരിലുള്ളതിനേക്കാൾ ടെസ്റ്റോസ്റ്റിറോൺ നില കുറവാണെന്നും ഗവേഷകർ കണ്ടെത്തി.

കൊവിഡ് 19; രോഗം ഭേദമായവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ; ഡോക്ടർ പറയുന്നു