ഈ വർഷം അവസാനത്തോടെ മഹാമാരിയിൽ നിന്ന് കരകയറാനാകുമെന്നാണ് കരുതുന്നത്. കൊറോണ വൈറസിന്റെ ആരോഗ്യപരമായ ആഘാതങ്ങൾ നമ്മൾ മറികടക്കും. മറ്റു ശ്വാസകോശ വൈറസുകളുടെ പോലെ അതിനോടൊപ്പം ജീവിക്കാൻ പഠിക്കുമെന്നും സൗമ്യ സ്വാമിനാഥൻ വ്യക്തമാക്കി.

കൊവിഡ് (Covid 19) മഹാമാരിയുടെ മൂന്നാം വർഷത്തിലേക്ക് നാം കടക്കുമ്പോൾ കൊവിഡിന് ശേഷമുള്ള ജീവിതം എങ്ങനെയായിരിക്കുമെന്ന് തുറന്ന് പറഞ്ഞ് ലോകാരോഗ്യ സംഘടന (WHO) ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ.
ഭാവിയിൽ നമ്മൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. കൂടാതെ, ഈ വർഷം കൊവിഡ് അവസാനിക്കാനാണ് സാധ്യത കൂടുതലെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

അതേസമയം, 2019നു മുൻപുള്ള സ്ഥിതിയിലേക്ക് ഉടൻ മടങ്ങാനാകില്ലെന്ന് അവർ പറയുന്നു. ഈ വർഷം അവസാനത്തോടെ മഹാമാരിയിൽ നിന്ന് കരകയറാനാകുമെന്നാണ് കരുതുന്നത്. കൊറോണ വൈറസിന്റെ ആരോഗ്യപരമായ ആഘാതങ്ങൾ നമ്മൾ മറികടക്കും. മറ്റു ശ്വാസകോശ വൈറസുകളുടെ പോലെ അതിനോടൊപ്പം ജീവിക്കാൻ പഠിക്കുമെന്നും സൗമ്യ സ്വാമിനാഥൻ വ്യക്തമാക്കി.

പുതിയ വകഭേദങ്ങളെ കുറിച്ച് വളരെ ജാഗ്രത പുലർത്തുക. അപ്പോൾ നമുക്ക് ആഗോളതലത്തിൽ കൂടുതൽ മെച്ചപ്പെട്ട നിരീക്ഷണ സംവിധാനം ഉണ്ടാകു. കൂടാതെ മാസക് ധരിക്കുന്നത് തുടരുക. സാധാരണ പനി ബാധിച്ചിട്ടുള്ള സമയങ്ങളിൽ പോലും മാസ്ക് ധരിക്കുന്നത് നല്ലതാണെന്നും അവർ പറഞ്ഞു.

കൊവിഡ് പ്രതിരോധത്തിൽ എല്ലാവരും ഒന്നിച്ചു നിന്നാൽ ഈ വർഷം പ്രതിസന്ധി മറികടക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മുമ്പ് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം വ്യക്തമാക്കിയിരുന്നു. ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വാക്‌സിനേഷൻ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുകയാണ് ഏക പോംവഴിയെന്ന് ഡോ. സൗമ്യ സ്വാമിനാഥൻ മുമ്പ് വ്യക്തമാക്കിയിരുന്നു.

ഒമിക്രോൺ കൊവിഡ് വകഭേദത്തിന്റെ ഏറ്റവും വേഗതയേറിയ വ്യാപന ശേഷിയാണ് കാണിക്കുന്നത്. ഇത് വാക്‌സിനെടുത്തവരെയും അല്ലാത്തവരെയും ബാധിക്കുകയാണ്. എന്നാൽ, വാക്‌സിനെടുത്തവർക്ക് ഒമിക്രോൺ ബാധിക്കുന്നുണ്ടെങ്കിലും ഡെൽറ്റ ബാധിച്ചപോലെ മാരകമാവുന്നില്ല. വെന്റിലേറ്ററിലേക്ക് പോകുന്ന രോഗികളുടെ എണ്ണം വളരെ കുറയുന്നു എന്നതാണ് അനുഭവമെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

സാമൂഹികാകലത്തിന് പ്രാധാന്യം കൊടുത്തേ മതിയാകൂ. ഒരാള്‍ മറ്റൊരാളില്‍ നിന്ന് കുറഞ്ഞത് ഒരു മീറ്റര്‍ അകലമെങ്കിലും പാലിച്ചേ പറ്റൂ. ഈ അകലം എത്രയും കൂട്ടാം, അത്രയും നല്ലത്. മാസ്‌ക് ശരിയായി ധരിക്കുന്ന കാര്യത്തിലും ശ്രദ്ധ ചെലുത്തണം. അതുപോലെ തന്നെ യാത്രയിലാണെന്ന് വച്ച് കൈകളുടെ ശുചിത്വത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്, എപ്പോഴും ഒരു ആല്‍ക്കഹോള്‍- ബേസ്ഡ്- ഡിസ് ഇന്‍ഫെക്ടന്റ് ബോട്ടില്‍ കൂടെ കരുതുക...'- ഡോ. സൗമ്യ സ്വാമിനാഥന്‍ പറയുന്നു.

'നിങ്ങള്‍ യാത്ര ചെയ്യുന്നത് ട്രെയിനിലോ ബസിലോ ആകട്ടെ, വെന്റിലേഷനുകള്‍ നിര്‍ബന്ധമായും തുറന്നിടുക. മാസ്‌ക്, അല്‍പനേരത്തേക്കാണെങ്കിലും മുഖത്തുനിന്ന് മാറ്റരുത്. പനി, ചുമ, ജലദോഷം മുതലായ പ്രശ്‌നങ്ങള്‍ കാണുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും യാത്ര ഒഴിവാക്കുക. അതുപോലെ നിങ്ങള്‍ യാത്ര ചെയ്‌തെത്തുന്ന സ്ഥലത്ത് പ്രായമായവരോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഉള്ളവരുണ്ടെങ്കില്‍ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയായ ശേഷം മാത്രം അവരുമായി സമ്പര്‍ക്കം പുലര്‍ത്തുക...'- ഡോ. സൗമ്യ പറയുന്നു.

Read more ഒമിക്രോൺ വകഭേദം; ഡെൽറ്റയേക്കാൾ വ്യാപനശേഷി കൂടുതൽ, ജാ​ഗ്രത വേണം: ഡോ. സൗമ്യ സ്വാമിനാഥൻ