Asianet News MalayalamAsianet News Malayalam

Omicron Variant : ഒമിക്രോൺ വകഭേദം; ഡെൽറ്റയേക്കാൾ വ്യാപനശേഷി കൂടുതൽ, ജാ​ഗ്രത വേണം: ഡോ. സൗമ്യ സ്വാമിനാഥൻ

പുതിയ വേരിയന്റിന്റെ സ്വഭാവസവിശേഷതകൾ കണ്ടെത്തുന്നതിന് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഡോ.സൗമ്യ സ്വാമിനാഥൻ പറഞ്ഞു. 

omicron variant could be more transmissible than Delta dr Soumya Swaminathan
Author
Delhi, First Published Nov 28, 2021, 5:49 PM IST

പുതിയ വകഭേദത്തിന്റെ അപകട സാധ്യത മനസിലാക്കി വേണം മുന്നോട്ടു പോകേണ്ടതെന്ന് ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥൻ പറഞ്ഞു.എല്ലാ മുതിർന്നവർക്കും പൂർണ്ണമായി വാക്സിനേഷൻ നൽകുക, കൂട്ടം കൂടുന്നത് ഒഴിവാക്കുക, വ്യാപകമായ ജീനോം സീക്വൻസിങ്, കേസുകളിൽ അസാധാരണമായ പുരോഗതി എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കുക എന്നിവയാണ് 'ഒമിക്രോണിനെതിരെ' മറ്റ് ചില നിർദ്ദേശങ്ങൾ. 

ഇതുവരെ ആധികാരികമായി ഒന്നും പറയാനാകില്ലെങ്കിലും ഡെൽറ്റയെക്കാൾ കൂടുതൽ പകരാൻ ഈ വകഭേദത്തിന് കഴിയുമെന്ന് ഡോ.സ്വാമിനാഥൻ കൂട്ടിച്ചേർത്തു. വളരെ പെട്ടെന്ന് പകരുന്ന വകഭേദമാണിത്.

'ആശങ്കയുടെ വകഭേദം' എന്നാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഇപ്പോൾ ഇതിനെ വിളിക്കുന്നത്.  പുതിയ വേരിയന്റിന്റെ സ്വഭാവസവിശേഷതകൾ കണ്ടെത്തുന്നതിന് ഞങ്ങൾക്ക് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത് പ്രകാരം, ആശങ്ക ഉണ്ടാക്കുന്ന വകഭേദം എന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തി. ഇതുവരെ കണ്ടെത്തിയ മറ്റ് വൈറസ് വകഭേദങ്ങളേക്കാൾ വ്യാപന ശേഷി ഉളളതാണ് ഒമിക്രോൺ. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ വകഭേദം ലോകത്താകെ വീണ്ടും ആശങ്ക ഉയർത്തുകയാണ്. അതേസമയം, പുതിയ കോവിഡ് വകഭേദത്തിൽ പരിഭ്രാന്ത്രി വേണ്ടെന്ന് ഐസിഎം ആർ അറിയിച്ചിട്ടുണ്ട്. 

'ഒമിക്രോണ്‍' പുതിയ വൈറസ് വകഭേദം യുകെയില്‍ സ്ഥിരീകരിച്ചു

Follow Us:
Download App:
  • android
  • ios