Asianet News MalayalamAsianet News Malayalam

കൊവിഡ് 19; 10 വയസ്സിന് താഴേയുള്ള കുട്ടികളുടെ രക്ഷിതാക്കൾ ശ്രദ്ധിക്കൂ...

ഈ കൊവി‍ഡ് കാലത്ത് 65 വയസിന് മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ളവരും പുറത്തിറങ്ങരുതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. കുട്ടികളെ വളരെയധികം ശ്രദ്ധിക്കേണ്ട സമയം കൂടിയാണിത്. ഈ കൊറോണക്കാലത്ത് 10 വയസ്സിന് താഴേയുള്ള കുട്ടികളുടെ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഹോമിയോപ്പതി ഫിസിഷ്യൻ ഡോ. രാജേഷ് കുമാർ പറയുന്നു. 
 

covid 19 Parents of children under the age of 10 should care your kids
Author
Trivandrum, First Published Jul 30, 2020, 4:20 PM IST

കൊറോണ വെെറസ് ലോകമെമ്പാടും വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. കൊവിഡിനെ പ്രതിരോധിക്കാൻ മാസ്ക് ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതും സാനിറ്റെെസർ ഉപയോ​ഗിച്ച് കെെകൾ വൃത്തിയാക്കേണ്ടതും പ്രധാനപ്പെട്ട കാര്യങ്ങളായി മാറിയിരിക്കുകയാണ്. രോ​ഗപ്രതിരോധശേഷി കുറഞ്ഞവരെയാണ് കൊവിഡ് കൂടുതലായി ബാധിക്കുന്നതെന്ന് വിദ​ഗ്ധർ പറയുന്നു.

ഈ കൊവി‍ഡ് കാലത്ത് 65 വയസിന് മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ളവരും പുറത്തിറങ്ങരുതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. കുട്ടികളെ വളരെയധികം ശ്രദ്ധിക്കേണ്ട സമയം കൂടിയാണിത്. ഈ കൊറോണക്കാലത്ത് 10 വയസ്സിന് താഴേയുള്ള കുട്ടികളുടെ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഹോമിയോപ്പതി ഫിസിഷ്യൻ ഡോ. രാജേഷ് കുമാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

ഈ സമയത്ത് ചെറിയ കുഞ്ഞുങ്ങളെ എടുക്കാനോ ചുംബനം നൽകാനോ മറ്റുള്ളവരെ അനുവദിക്കരുത്. സ്വന്തം കുഞ്ഞുങ്ങളെ മാതാപിതാക്കൾ മാത്രം എടുക്കാൻ ശ്രമിക്കുക. ഇടയ്ക്കിടെ കുട്ടികളുടെ കൈ ഹാൻഡ് വാഷ് ഉപയോഗിച്ച് കഴുകിക്കണമെന്ന് ഡോ. രാജേഷ് പറയുന്നു. കുട്ടികളുമായി പുറത്ത് പോകേണ്ട നിർബന്ധിത സാഹചര്യങ്ങൾ ഉണ്ടെങ്കിൽ ഹെൽത്ത്‌ അധികൃതരെ അറിയിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം...

കൊറോണ വല്ലാതെ പടർന്നിരിക്കുകയാണ്. എല്ലാവരും ദയവു ചെയ്തു താഴെ കാണുന്ന പോയിന്റുകൾ ജാഗ്രതയോടെ ശ്രദ്ധിച്ചു മുന്നോട്ട് പോകുക .....

ചെറിയ കുഞ്ഞുങ്ങളെ എടുക്കാനോ ചുംബനം നൽകാനോ മറ്റുള്ളവരെ അനുവദിക്കരുത്. സ്വന്തം കുഞ്ഞുങ്ങളെ മാതാപിതാക്കൾ മാത്രം എടുക്കാൻ ശ്രമിക്കുക.

ആളുകൾ കൂടുന്ന ഒരു സ്ഥലത്തേക്കും കുട്ടികളെ കൊണ്ട് പോകാതിരിക്കുക.

മുലപ്പാൽ കുടിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ പുറത്ത് പോകാതിരിക്കുക.

കുട്ടികളുമായുള്ള കുടുംബ സന്ദർശനം, വിരുന്ന് പോക്ക് നിർബന്ധമായും ഒഴിവാക്കുക. അച്ഛൻ വീട് അമ്മ വീട് മറ്റു ബന്ധു വീടുകളിൽ മാറി താമസിക്കാൻ പാടില്ല. സേഫ് ആയി ഒരിടത്ത് നിൽക്കുക.

അസുഖം എന്തെങ്കിലും ഉണ്ടെങ്കിൽ അടുത്തുള്ള ഹെൽത്ത്‌ സെന്ററിൽ വിവരം അറിയിക്കുക, തുടർ ചികിത്സക്ക് നിർദേശം കിട്ടിയെങ്കിൽ മാത്രം മറ്റു ആശുപത്രിയിൽ പോവുക.

നൂൽകെട്ട്, മുടി കളയൽ, പേരിടൽ തുടങ്ങിയ കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും മാറ്റി വയ്ക്കുക.

പ്രതിരോധശക്തി കൂടിയ ആഹാരപദാർത്ഥങ്ങൾ കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപെടുത്തുക.

അയൽ വീടുകളിൽ പോലും കുട്ടികളെ കളിക്കാൻ വിടരുത്.

ഇടയ്ക്കിടെ കുട്ടികളുടെ കൈ ഹാൻഡ് വാഷ് ഉപയോഗിച്ച് കഴുകിക്കുക.

ബിസ്ക്കറ്റ്, ചോക്ലേറ്റ്, മിഠായി എന്തു വാങ്ങിയാലും സാനിറ്റെെസർ ചെയ്യണം. ശേഷം കൈ കഴുകിയിട്ട് മാത്രം കുട്ടികൾക്ക് കൊടുക്കുക.

കുട്ടികളുമായി പുറത്ത് പോകേണ്ട നിർബന്ധിത സാഹചര്യങ്ങൾ ഉണ്ടെങ്കിൽ ഹെൽത്ത്‌ അധികൃതരെ അറിയിക്കുക.

കുട്ടികളുടെ കുഞ്ഞ് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി തുടച്ചു വയ്ക്കണം.

ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ കുറവ് കൊവിഡ് സാധ്യത കൂട്ടുമോ? പഠനം പറയുന്നത്...

 

Follow Us:
Download App:
  • android
  • ios