കൊറോണയുടെ ഭീതിയിലാണ് ലോകം. കൊവി‍ഡ് ബാധിക്കുന്നവരുടെ എണ്ണം കൂടി വരുന്നു. ഈ സമയത്ത് പ്രധാനമായി ശ്രദ്ധിക്കേണ്ട ഒന്നാണ് രോ​ഗപ്രതിരോധശേഷി. പോഷ​ക​ഗുണമുള്ള ഭക്ഷണം കഴിച്ച് രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാവുന്നതാണ്. വൈറ്റമിൻ എ, ഡി, സി, ഇ, ബി 6, സെലീനിയം അടങ്ങിയ ഭക്ഷണങ്ങളാണ് രോഗപ്രതിരോധ ശക്തി കൂട്ടാൻ കഴിക്കേണ്ടത്.

പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കടുത്ത സമ്മർദം അനുഭവിക്കുന്ന ആളുകൾക്ക് വൈറസ് ബാധിക്കാനും ജലദോഷം ഉൾപ്പെടെയുള്ള രോഗങ്ങൾ വരാനും സാധ്യതയുണ്ടെന്ന്  പ്രൊസീഡിങ്സ് ഓഫ് നാഷനൽ അക്കാദമി ഓഫ് സയൻസസിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. രോഗപ്രതിരോധശേഷിയെ ദുർബലമാക്കുന്ന ഈ ശീലങ്ങളെ കുറിച്ചറിയാം...

ഒന്ന്...

പ്രോസസ്ഡ് ഫുഡ് ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ. കാർബണുകൾ, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ ഒരു ഭക്ഷണക്രമം നിങ്ങളുടെ രോഗപ്രതിരോധ ശേഷി അതിന്റെ ജോലി ചെയ്യുന്നത് കഠിനമാക്കും. സംസ്കരിച്ച ഭക്ഷണങ്ങൾ നിങ്ങളുടെ കുടലിലെ നല്ല ബാക്ടീരിയകളെ ആക്രമിക്കുകയും നിങ്ങളുടെ ബാക്ടീരിയയെ മോശം ബാക്ടീരിയകളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഉപ്പ്‌ കൂടിയ ഭക്ഷണം കഴിക്കുന്നത് ന്യൂറോഫില്ലുകളുടെ പ്രവർത്തനം തകരാറിലാക്കും. ശരീരത്തിലെ ബാക്ടീരിയകളെ കൊല്ലാനുള്ള കഴിവ് നഷ്ടപ്പെടുമെന്ന് 2020 മാർച്ചിൽ സയൻസ് ട്രാൻസ്‌ലേഷനൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

രണ്ട്...

ദിവസവും ആറ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങിയില്ലെങ്കിൽ ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ബാധിക്കും. നിങ്ങൾ ഉറങ്ങുമ്പോൾ, നിങ്ങളുടെ ശരീരം സൈറ്റോകൈനുകൾ എന്ന പ്രോട്ടീൻ പുറത്തുവിടുന്നു.ഇത് നിങ്ങളുടെ ശരീരത്തെ അണുബാധയിൽ നിന്നും വീക്കത്തിൽ നിന്നും സംരക്ഷിക്കുന്നു. നിങ്ങൾ ഉറങ്ങുന്നില്ലെങ്കിൽ, നിങ്ങളുടെ ശരീരത്തിന് ആവശ്യമായ സൈറ്റോകൈനുകൾ ഉത്പാദിപ്പിക്കാൻ കഴിയില്ല, ഇത് ബാക്ടീരിയയെയും വൈറസിനെയും പ്രതിരോധിക്കാൻ നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ബുദ്ധിമുട്ടാക്കും.

മൂന്ന്...

സ്ഥിരമായുള്ള മദ്യപാനം പ്രതിരോധശേഷി ഇല്ലാതാക്കാം. ഇത് കുടലിലെ സൂക്ഷ്മാണുക്കളുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ഉദരത്തിലെ നല്ല ബാക്ടീരിയകളുടെയും ചീത്ത ബാക്ടീരിയകളുടെയും സന്തുലനം ഇല്ലാതാക്കുകയും ചെയ്യും. മദ്യം നല്ല ബാക്ടീരിയയെ ഇല്ലാതാക്കുന്നതിനാൽ ചീത്ത ബാക്ടീരിയ രക്തത്തിൽ കലരുകയും അത് കരൾ വീക്കത്തിലേക്കു നയിക്കുകയും ചെയ്യും. മദ്യപാനം പൊതുവെ നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ദോഷകരമായി ബാധിക്കുന്ന ഒന്നാണെന്ന് ഓർക്കുക. 

നാല്...

പുകവലിക്കുമ്പോൾ നിങ്ങളുടെ ശ്വാസകോശത്തിലെ മ്യൂക്കോസൽ പാളിയെ ബാധിക്കുന്നു. പുകവലി നിങ്ങളുടെ ശരീരത്തിൽ അമിതമായ കഫം ഉൽ‌പാദിപ്പിക്കുന്നു. അത് കൂടാതെ, ഇത് നിങ്ങളുടെ വായുമാർഗങ്ങളെ ചുരുക്കുകയും ചെയ്യുന്നു. പുകവലി ശീലം നിങ്ങളുടെ രക്തത്തിലെ ആന്റിഓക്‌സിഡന്റുകളെ കുറയ്ക്കുന്നു.