Asianet News MalayalamAsianet News Malayalam

കൊവിഡ് വാക്സിനുകൾ മിക്സ് ചെയ്താൽ കൂടുതൽ പ്രതിരോധശേഷിയെന്ന് പഠനം

അടുത്തിടെ നടന്ന മൂന്ന് പഠനങ്ങൾ കൃത്യമായി ഇതിലേയ്ക്ക് തന്നെ വിരൽചൂണ്ടുന്നു എന്നും ഡോ. സുൽഫി തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. 

covid vaccine mixing may get immunity
Author
Thiruvananthapuram, First Published Jun 14, 2021, 11:47 AM IST

കൊവിഡ് 19ന്‍റെ വാക്സിനുകൾ മിക്സ് ചെയ്താൽ കൂടുതൽ പ്രതിരോധശേഷി ഉണ്ടാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നതായി ഐഎംഎയുടെ സമൂഹ മാധ്യമ വിഭാഗം നാഷണൽ കോർഡിനേറ്റർ ഡോ. സുൽഫി നൂഹു.  അടുത്തിടെ നടന്ന മൂന്ന് പഠനങ്ങൾ കൃത്യമായി ഇതിലേയ്ക്ക് തന്നെ വിരൽചൂണ്ടുന്നു എന്നും ഡോ. സുൽഫി തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. 

കുറിപ്പ് വായിക്കാം...

കൊവിഡ് 19ന്‍റെ വാക്സിനുകൾ മിക്സ് ചെയ്താൽ കൂടുതൽ നല്ലതെന്ന് പുതിയ പഠനങ്ങൾ. അതായത് ആദ്യ ഡോസ് ഒരു വാക്സിനും രണ്ടാമത്തേത് മറ്റൊരു വാക്സിനുമെടുത്താൽ കുഴപ്പമില്ലെന്നു മാത്രമല്ല കൂടുതൽ പ്രതിരോധശേഷിയും ഉണ്ടാകും.

അടുത്തിടെ നടന്ന മൂന്ന് പഠനങ്ങൾ കൃത്യമായി ഇതിലേയ്ക്ക് തന്നെ വിരൽചൂണ്ടുന്നു. മൂന്നു പഠനങ്ങളും ദൂഷ്യവശങ്ങൾ കുറവെന്നു കാണിക്കുന്നുവെന്ന് മാത്രമല്ല അതിലെ രണ്ട് പഠനങ്ങളും കൂടുതൽ മികച്ച പ്രതിരോധശേഷി ഉണ്ടാക്കുന്നുവെന്നുള്ളത് വളരെ ആശാവഹമാണ്.

ദശലക്ഷക്കണക്കിന് ആൾക്കാരിലേയ്ക്ക് വളരെ പെട്ടെന്ന് വാക്സിനെത്തിക്കുവാൻ ഈ പഠനങ്ങൾ സഹായിക്കുമെന്ന് കരുതണം. സ്പാനിഷ് പഠനത്തിൽ 448 പേരിൽ ആദ്യം ആസ്ട്രാ സെനിക്ക വാക്‌സിനും രണ്ടാമത് ഫൈസറും നൽകിയ പഠനം മികച്ച പ്രതിരോധശേഷി കാണിച്ചു.ബെർലിൻ പഠനത്തിൽ ഏതാണ്ട് എഴുപതോളം ആരോഗ്യപ്രവർത്തകരെ സമാന പഠനത്തിനു വിധേയമാക്കി. മറ്റൊരു ജർമന്‍ പഠനവും വളരെ ആശാവഹമായ പ്രതിരോധശേഷിയാണ്‌ കണ്ടെത്തിയത്.

ആൻറിബോഡി പ്രവർത്തനത്തോടൊപ്പം  ടി-സെൽ പ്രവർത്തനവും രോഗപ്രതിരോധ ശേഷി കൂട്ടുവാൻ ഉപകരിച്ചു. സ്പെയിൻ, ജർമനി, കാനഡ, ഫ്രാൻസ്, നോർവേ, ഡെന്മാർക്ക് തുടങ്ങിയ രാജ്യങ്ങൾ രണ്ടാം ഡോസ് മറ്റു വാക്സിൻ നൽകാൻ തീരുമാനമെടുത്തു കഴിഞ്ഞു. വാക്സിനേഷൻ പ്രക്രിയയിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കാൻ ഈ തീരുമാനം സഹായിക്കുക തന്നെ ചെയ്യും. കൂടുതൽ പഠനങ്ങൾ ഈ കാര്യത്തിൽ ആവശ്യമാണെന്നുള്ളതിനു സംശയമില്ല .

ജനസംഖ്യയുടെ 50 ശതമാനത്തിനെങ്കിലും വാക്സിനെത്തിയാൽ മാത്രമേ പാൻന്റെമിക്കിന്റെ അവസാനത്തിലേക്ക് എത്തുവാൻ കഴിയുകയുള്ളൂവെന്നുള്ളത് വളരെ പ്രാധാന്യമർഹിക്കുന്നു. ഒരു കാര്യം വളരെ വളരെ ഉറപ്പ്. വാക്സിൻ മിക്സ് ചെയ്തു നല്‍കേണ്ടി തന്നെ വരും.
അത് എത്രയും പെട്ടെന്നായാൽ അത്രയും നന്ന്.

- ഡോ. സുൽഫി നൂഹു

 

 

Also Read: രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് 65% പ്രതിരോധശേഷി; പഠനം നടത്തിയത് ആരോഗ്യപ്രവര്‍ത്തകരില്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios