Asianet News MalayalamAsianet News Malayalam

രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് 65% പ്രതിരോധശേഷി; പഠനം നടത്തിയത് ആരോഗ്യപ്രവര്‍ത്തകരില്‍

ഇത്തരത്തില്‍ രണ്ട് ഡോസും എടുത്തവരില്‍ രോഗം ബാധിച്ചാലും  77 ശതമാനം പേർക്കും ആശുപത്രിവാസം വേണ്ടി വരില്ലെന്നു പഠന റിപ്പോർട്ടില്‍ പറയുന്നു. അതായത് വാക്‌സിനെടുത്തവര്‍ക്ക് രോഗം ബാധിച്ചാലും ആശുപത്രിയില്‍ ചികിത്സതേടേണ്ട സ്ഥിതി 23 ശതമാനം മാത്രമാണ്. 

Two doses of vaccine provide protection
Author
Thiruvananthapuram, First Published Jun 13, 2021, 4:32 PM IST

കൊവിഡിനെതിരെയുള്ള 2 ഡോസ് വാക്സിനേഷൻ എടുത്തവര്‍ക്ക് 65 ശതമാനം  പ്രതിരോധശേഷിയെന്ന് ആരോഗ്യപ്രവര്‍ത്തകരില്‍ നടത്തിയ പഠനത്തില്‍ പറയുന്നു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് (സി.എം.സി) നടത്തിയ പഠനത്തിലാണ് വാക്‌സിനെടുത്തവര്‍ സുരക്ഷിതമാണെന്ന് കണ്ടെത്തിയത്. 

ഇത്തരത്തില്‍ രണ്ട് ഡോസും എടുത്തവരില്‍ രോഗം ബാധിച്ചാലും 77 ശതമാനം പേർക്കും ആശുപത്രിവാസം വേണ്ടി വരില്ലെന്നു പഠന റിപ്പോർട്ടില്‍ പറയുന്നു. അതായത് വാക്‌സിനെടുത്തവര്‍ക്ക് രോഗം ബാധിച്ചാലും ആശുപത്രിയില്‍ ചികിത്സതേടേണ്ട സ്ഥിതി 23 ശതമാനം മാത്രമാണ്. കൃത്രിമ ഓക്‌സിജന്‍ ആവശ്യമായിവരുന്ന അവസ്ഥയിലെത്തുന്നതിനുള്ള സാധ്യത എട്ട് ശതമാനവും തീവ്രപരിചരണം വേണ്ടിവരുന്ന സ്ഥിതി വെറും ആറ് ശതമാനവുമാണെന്നും പഠനത്തില്‍ പറയുന്നു. 

കൊവിഡ് ചികിത്സ നല്‍കുന്ന വെല്ലൂരിലെ പ്രധാന ആശുപത്രികളിലൊന്നായ സിഎംസിയില്‍ കൊവിഡിന്റെ ആദ്യ വകഭേദത്തിനെതിരേയുള്ള പ്രതിരോധശേഷിയെ കുറിച്ചാണ് പഠനം നടത്തിയത്. ണ്ടാം തരംഗത്തിനു കാരണമായ ബീറ്റ, ഡെൽറ്റ വൈറസുകളുണ്ടാക്കിയ രോഗബാധ പഠനത്തിൽ ഉൾപ്പെട്ടിട്ടില്ല.

രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച സി.എം.സി.യിലെ 7,080 ജീവനക്കാരില്‍ 679 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് 10 ശതമാനത്തില്‍ താഴെയാണ്. ഇവരില്‍ 64 പേര്‍ക്ക് മാത്രമാണ് ആശുപത്രിയില്‍ ചികിത്സ വേണ്ടിവന്നത്. വാക്‌സിന്‍ സ്വീകരിക്കാത്ത 1,609 പേരില്‍ 438 പേര്‍ക്കും രോഗം ബാധിച്ചു. 11 പേര്‍ക്ക് ഓക്‌സിജന്‍ നല്‍കേണ്ടി വന്നു. എട്ടുപേരെ തീവ്രപരിചണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അതേസമയം, വാക്‌സിന്റെ ഫലപ്രാപ്തിയെ കുറിച്ചുള്ള ആഴത്തിലുള്ള പഠനമല്ല നടത്തിയതെന്നും ഈ പഠനത്തിന് നിരീക്ഷണ സ്വഭാവമാണുള്ളതെന്നും സി.എം.സി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

Also Read: പു​തി​യ കൊ​റോ​ണ വൈ​റ​സു​ക​ളു​ടെ സാ​ന്നി​ധ്യം വ​വ്വാ​ലു​ക​ളി​ല്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios