Asianet News MalayalamAsianet News Malayalam

കൊവിഡ് രോ​ഗികളിൽ വീണ്ടും പുതിയ ലക്ഷണങ്ങള്‍; ഡോക്ടര്‍ പറയുന്നു...

പനി, തലവേദന, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളാണ് സാധാരണയായി കൊവിഡ് രോഗികളില്‍ കണ്ടുവന്നിരുന്നത്. 

covid19 patients report chest pain and diarrhea
Author
thir, First Published Aug 19, 2022, 11:05 AM IST

കൊവിഡ് കേസുകൾ വീണ്ടും  ഉയർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ പഠനങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നെഞ്ചുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ പുതിയ കൊവിഡ് (covid) രോ​ഗികളിൽ വ്യാപകമാണെന്നാണ് ഇപ്പോള്‍ ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. 

പനി, തലവേദന, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളാണ് സാധാരണയായി കൊവിഡ് രോഗികളില്‍ കണ്ടുവന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ നെഞ്ചുവേദന, മൂത്രത്തിന്റെ അളവിലുള്ള കുറവ്, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ (symptoms) കൂടി കാണുന്നതായി ദില്ലിയിലെ ആകാശ് ഹെല്‍ത്ത്കെയര്‍ ആശുപത്രിയിലെ ഡോ. അക്ഷയ് ബുദ്രാജ പറയുന്നു. അക്യൂട്ട് കൊറോണറി സിൻഡ്രം, ഹൃദയാഘാതം തുടങ്ങിയവയും കൊവിഡ് രോ​ഗികളിൽ കൂടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇപ്പോള്‍ കൊവിഡ് പോസിറ്റീവ് ആകുന്നവരില്‍ അതിഭീകരമായ ശരീര ക്ഷീണത്തോടൊപ്പം മണവും രുചിയും നഷ്ടപ്പെടുന്നതായും  ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ ഡോ.രാജേഷ് ചൗള പറയുന്നു. ഒമിക്രോൺ വകഭേദമായ BA2.75 ആണ് കൂടുതൽ വ്യാപനത്തിന് ഇടയാക്കുന്നതെന്നാണ് ദില്ലിയില്‍ നടത്തിയ പഠനം പറയുന്നത്. വ്യാപനശേഷി കൂടുതലാണെങ്കിലും  അത്ര അപകടകാരിയല്ല ഈ വകഭേദമെന്നാണ് ലോകാരോ​ഗ്യസംഘടന നേരത്തെ വ്യക്തമാക്കിയത്. 

'നഖത്തിന് മഞ്ഞനിറം, അമിതമായി വിയർക്കുക' ; ഈ രോ​ഗത്തിന്റെ ലക്ഷണമാകാം

അതേസമയം, മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകളെ അപേക്ഷിച്ച് കൊവിഡ് 19 പിടിപ്പെട്ട് രണ്ട് വർഷത്തിന് ശേഷം ഡിമെൻഷ്യ, സൈക്യാട്രിക് അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഒരു പഠനം പറയുന്നു.  ദ് ലാൻസെറ്റ് സൈക്യാട്രി ജേണലിൽ പ്രസിദ്ധീകരിച്ച  പഠനത്തിലാണ് ഈ കണ്ടെത്തൽ. 1.25 ദശലക്ഷത്തിലധികം രോഗികളുടെ ആരോഗ്യ രേഖകളുടെ പരിശോധിച്ചു. കൊവിഡ് 19 അതിജീവിച്ചവരിൽ അണുബാധയ്ക്ക് ശേഷമുള്ള ആദ്യ ആറ് മാസങ്ങളിൽ നിരവധി ന്യൂറോളജിക്കൽ, മാനസികാരോഗ്യ അവസ്ഥകളുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നു. ' കൊവിഡ് അണുബാധയ്ക്ക് ശേഷമുള്ള ആദ്യ ആറ് മാസങ്ങളിൽ ചില ന്യൂറോളജിക്കൽ, സൈക്യാട്രിക് അവസ്ഥകൾക്കുള്ള അപകടസാധ്യത വർദ്ധിപ്പിക്കുമെന്ന് മുൻ കണ്ടെത്തലുകൾ സ്ഥിരീകരിക്കുന്നതിന് പുറമേ, ഈ വർദ്ധിച്ച അപകടസാധ്യതകളിൽ ചിലത് കുറഞ്ഞത് രണ്ട് വർഷമെങ്കിലും നീണ്ടുനിൽക്കുമെന്ന് ഈ പഠനം സൂചിപ്പിക്കുന്നു' - യുകെയിലെ ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രൊഫ. പോൾ ഹാരിസൺ പറഞ്ഞു.

മങ്കിപോക്സ് വാക്‌സിനുകൾ 100 ശതമാനം ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന

Follow Us:
Download App:
  • android
  • ios