കൊവിഡ് 19 ഇറ്റലിയെ പിടിച്ചുലക്കുന്നു. കൊറോണ വെെറസ് ഏറ്റവും കൂടുതൽ ഭീതിപടർത്തിയത് ഇറ്റലിയിലാണ്. ഏറ്റവും ഒടുവിൽ ഇറ്റലിയിൽ‌ നിന്നും ഹെല്‍മെറ്റ് വെന്റിലേറ്ററിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നു. വടക്കന്‍ ഇറ്റലിയിലെ ബെര്‍ഗാമോ നഗരത്തിലെ ഒരു ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വിന്നിരിക്കുന്നത്. സ്‌കൈ ന്യൂസാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.

 തലയ്ക്ക് ചുറ്റും പ്ലാസ്റ്റികിന്റെ സിലിണ്ടര്‍ ആകൃതിയിലുള്ള ഹെല്‍മറ്റില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ സഹിതം അതീവഗുരുതരാവസ്ഥയിലുള്ള രോഗികളെ മാറ്റുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രോഗികളുടെ ജീവന്‍ രക്ഷിക്കാനും രോഗം പകരുന്നത് തടയാനും ഫലപ്രദമായി ഉപയോഗിക്കുന്ന മൊബൈല്‍ വെന്റിലേറ്ററുകളാണ് ഈ ഹെല്‍മെറ്റുകള്‍. 

കൊവിഡ് 19: ആരോഗ്യ പ്രവർത്തകരുടെ മാനസികാരോഗ്യം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍....

ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുള്ള രോഗികള്‍ക്ക് ഓക്‌സിജന്‍ നേരിട്ട് ശ്വാസകോശത്തിലേക്ക് എത്തിച്ചുകൊടുക്കുകയാണ് സാധാരണ വെന്റിലേറ്ററുകളില്‍ ചെയ്യുന്നത്. ന്യുമോണിയ രോഗികള്‍ക്കും ഇത്തരം വെന്റിലേറ്റര്‍ സൗകര്യം നൽകാറുണ്ട്.
വെന്റിലേറ്ററിലായ രോഗികളുടെ വായിലൂടെ ട്യൂബ് വഴിയാണ് ഓക്‌സിജന്‍ ശ്വാസകോശത്തിലേക്ക് എത്തിക്കുന്നത്. ഇറ്റലിയിലെ ഹെല്‍മെറ്റ് വെന്റിലേറ്ററുകളും ശ്വസിക്കേണ്ട വായു രോഗികളുടെ ശ്വാസകോശത്തിലേക്ക് നേരിട്ട് എത്തിക്കുന്നു.

രോ​ഗികൾ ഹെൽമറ്റ് ധരിക്കുന്നത് അവര്‍ ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ രോഗം പകരുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു.ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ മൂന്ന് മുതല്‍ അഞ്ച് അടി അകലേക്ക് വരെ രോഗാണുക്കള്‍ അടങ്ങിയ തുപ്പല്‍ തെറിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നു. കൊറോണ വൈറസ് ശ്വാസകോശത്തിൽ വലിയ രീതിയിൽ അണുബാധ ഉണ്ടാക്കാം.

കൊവിഡ് 19; രോ​ഗികൾക്ക് ഭക്ഷണവും മരുന്നും നൽകാൻ റോബോട്ട്...

 കൊവിഡ് 19 സുഖപ്പെട്ട് 101 കാരൻ....

കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ 101 വയസ്സുകാരൻ രോ​ഗമുക്തി നേടി എന്ന് റിപ്പോർട്ട്. ഇറ്റാലിയൻ മാധ്യമങ്ങളാണ് വാർത്ത പുറത്തെത്തിച്ചത്. മിസ്റ്റർ പി എന്നാണ് ഇദ്ദേഹത്തെ മാധ്യമങ്ങൾ വിശേഷിപ്പിച്ചിരിക്കുന്നത്. 

വാർത്ത യാഥാർത്ഥ്യമെങ്കിൽ കൊവിഡ് 19 വൈറസ് ബാധയിൽ  നിന്നും രക്ഷപ്പെട്ട ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടി ആയിരിക്കും ഇദ്ദേഹം. ഇറ്റാലിയിലെ തീരന​ഗരമായ റിമിനിയിൽ നിന്നുള്ള ഇദ്ദേഹത്തെ ഒരാഴ്ച മുമ്പാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ഇയാള്‍ ജനിച്ചത് 1919 എന്നാണ് രേഖകളിൽ നിന്ന് വ്യക്തമാകുന്നതെന്ന് രിമിനി വൈസ് മേയര്‍ ഗ്ലോറിയ ലിസിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

100 വയസ്സിന് മുകളിൽ പ്രായമുള്ള വ്യക്തിയായിട്ടും ഇദ്ദേഹം രോ​ഗമുക്തി നേടി ജീവിതത്തിലേക്ക് തിരിച്ചെത്തിയത് പ്രതീക്ഷയും ആത്മവിശ്വാസവും നൽകുന്ന വാർത്തയാണ്.  മിസ്റ്റർ പി ഈ രോ​ഗബാധയെ അതിജീവിച്ചിരിക്കുകയാണ്. അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വന്നരിക്കുന്നു. മേയർ ലിസി ഒരു ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.