Asianet News MalayalamAsianet News Malayalam

Health Tips: യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യേണ്ട എട്ട് കാര്യങ്ങള്‍

യൂറിക് ആസിഡ് തോത് ശരീരത്തില്‍ ഉയരുമ്പോള്‍ അത് സന്ധികളില്‍ കെട്ടികിടന്ന് ഗൗട്ട് എന്ന രോഗാവസ്ഥയ്ക്ക് കാരണമാവുകയും സന്ധിവേദനയുണ്ടാകുകയും ചെയ്യാം. വൃക്കകളില്‍ കല്ലുകള്‍ രൂപപ്പെടുന്നതിനും യൂറിക് ആസിഡ് കാരണമാകാം.

daily habits that help reduce uric acid naturally
Author
First Published Sep 7, 2024, 9:50 AM IST | Last Updated Sep 7, 2024, 9:50 AM IST

ചില ഭക്ഷണങ്ങളില്‍ ഉയര്‍ന്ന അളവില്‍ പ്യൂരിനുകള്‍ കാണപ്പെടുന്നു. ഇത്തരം പ്യൂരിനുകള്‍വിഘടിപ്പിക്കുമ്പോൾ  രൂപപ്പെടുന്ന മാലിന്യ വസ്തുവാണ് യൂറിക് ആസിഡ്. യൂറിക് ആസിഡ് തോത് ശരീരത്തില്‍ ഉയരുമ്പോള്‍ അത് സന്ധികളില്‍ കെട്ടികിടന്ന് ഗൗട്ട് എന്ന രോഗാവസ്ഥയ്ക്ക് കാരണമാവുകയും സന്ധിവേദനയുണ്ടാകുകയും ചെയ്യാം. വൃക്കകളില്‍ കല്ലുകള്‍ രൂപപ്പെടുന്നതിനും യൂറിക് ആസിഡ് കാരണമാകാം. യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്

രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഒരു കപ്പ് കോഫി കുടിക്കുന്നത് യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ സഹായിക്കും. കോഫിയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ യൂറിക് ആസിഡിന്‍റെ ഉല്‍പ്പാദനത്തെ കുറയ്ക്കാന്‍ സഹായിക്കും. 

രണ്ട്

ചില ഭക്ഷണങ്ങളിൽ ഉയർന്ന അളവിൽ പ്യൂരിനുകൾ അടങ്ങിയിട്ടുണ്ട്. ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുമ്പോൾ, അത് യൂറിക് ആസിഡിൻ്റെ അളവ് ഗണ്യമായി കുറയുന്നു. അതിനാല്‍ ചുവന്ന മാംസം, കക്കയിറച്ചി, കടല്‍ ഭക്ഷണങ്ങള്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. പകരം പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ പോലുള്ള കുറഞ്ഞ പ്യൂരിൻ ഓപ്ഷനുകൾ കഴിക്കുക. 

മൂന്ന്

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് പോലെയുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ സഹായിക്കും. 

നാല്

ശരീരഭാരം നിയന്ത്രിക്കുന്നതും യൂറിക് ആസിഡ് തോത് നിയന്ത്രിക്കാന്‍ സഹായിക്കും. 

അഞ്ച്

യൂറിക് ആസിഡ് രക്തത്തിലേക്ക് ആഗീരണം ചെയ്യപ്പെടാനും ഇത് വഴി ശരീരത്തില്‍ നിന്ന് അവ പുറന്തള്ളാനും നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. 

ആറ്

ചെറി പഴങ്ങളില്‍ ആന്തോസയാനിനുകള്‍ എന്ന ആന്‍റി ഇന്‍ഫ്ളമേറ്ററി വസ്തുക്കള്‍ അടങ്ങിയിരിക്കുന്നു.ഇത് ശരീരത്തിലെ യൂറിക് ആസിഡിനെ കുറയ്ക്കാന്‍ സഹായിക്കും. 

ഏഴ് 

ദിവസവും നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതും ശരീരത്തിലെ യൂറിക് ആസിഡിനെ കുറയ്ക്കാന്‍ സഹായിക്കും.

എട്ട് 

പതിവായി വ്യായാമം ചെയ്യുന്നതും ശരീരത്തിലെ യൂറിക് ആസിഡിനെ കുറയ്ക്കാന്‍ സഹായിക്കും.

Also read: വിറ്റാമിൻ ബിയും വിറ്റാമിൻ സിയും ഒരുപോലെ അടങ്ങിയ ഭക്ഷണങ്ങൾ

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios