Asianet News MalayalamAsianet News Malayalam

പോണ്‍ വീഡിയോകള്‍ കാണുന്നവര്‍ക്ക് ലൈംഗിക ശേഷി കുറയുമെന്ന് പഠനം

എന്നാല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വ്യാപകമാവുകയും പോണ്‍സൈറ്റുകള്‍ സ്ട്രീമിങ് സൗകര്യമൊരുക്കുകയും ഒക്കെയുണ്ടായി താനും. ഇതൊക്കെ പോണിന് നല്ല പ്രചാരം കിട്ടാന്‍ കാരണമായെന്നും തന്മൂലമാണ് ലൈംഗിക പ്രശ്‌നങ്ങള്‍ പെരുകുന്നത്

damaging side effects that come with a pornography habit
Author
Kochi, First Published Apr 30, 2019, 1:40 PM IST

മിതമായി പോണ്‍ വീഡിയോകള്‍ കാണുന്നവര്‍ക്ക് ലൈംഗിക ശേഷി കുറയും എന്ന് പഠന റിപ്പോര്‍ട്ട്. അന്താരാഷ്ട്ര പഠനങ്ങളെ ഉദ്ധരിച്ച് ഒരു ആരോഗ്യ മാഗസിന്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.  അമിതമായ അശ്ലീല വീഡിയോകള്‍ കാണുന്നതിലൂടെ പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു എന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.  ചെറുപ്പകാലത്ത് അടിമപ്പെടുന്ന കൗമാരക്കാരിലും ഈ പ്രശ്നം അലട്ടുന്നുണ്ടെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഈ പഠന റിപ്പോര്‍ട്ട് പ്രകാരം 2002 വരെ  40 തികഞ്ഞിട്ടില്ലാത്തവരില്‍ ശരാശരി രണ്ട് ശതമാനത്തില്‍ മാത്രമാണ് ലൈംഗിക പ്രശ്‌നങ്ങള്‍ കണ്ടിരുന്നത്. എന്നാല്‍ 2010ന് ഇപ്പുറം അത് 30 ശതമാനത്തോളമായി.  ചെറുപ്പക്കാരില്‍ ലൈംഗിക പ്രശ്‌നങ്ങളുടെ മുഖ്യ കാരണങ്ങളായ അമിതവണ്ണത്തിന്‍റെയും പുകവലിയുടേയുമൊന്നും നിരക്ക് ഈ ഇടവേളയില്‍ സാരമായി വര്‍ധിച്ചിട്ടുമില്ല. 

എന്നാല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വ്യാപകമാവുകയും പോണ്‍സൈറ്റുകള്‍ സ്ട്രീമിങ് സൗകര്യമൊരുക്കുകയും ഒക്കെയുണ്ടായി താനും. ഇതൊക്കെ പോണിന് നല്ല പ്രചാരം കിട്ടാന്‍ കാരണമായെന്നും തന്മൂലമാണ് ലൈംഗിക പ്രശ്‌നങ്ങള്‍ പെരുകുന്നത് എന്നുമാണ് ശാസ്ത്രലോകത്തിന്റെ അനുമാനം ലൈംഗികാനുഭവങ്ങളിലൂടെ കടന്നു പോവുമ്പോള്‍ നമുക്ക് ആനന്ദം തോന്നുന്നത് ന്യൂക്ലിയസ് അക്യുമ്പന്‍സ് എന്ന മസ്തിഷകഭാഗത്ത് ഡോപമിന്‍ എന്ന നാഡീരസം സ്രവിക്കപ്പെടുന്നതിനാലാണ്. ക്രമേണ പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തില്‍ താല്‍പര്യം കുറയുന്നു. അവസാനം പങ്കാളിയില്‍ നിന്നും മാത്രമല്ല, പോണില്‍ നിന്നു പോലും ഉത്തേജനമോ ഉദ്ധാരണമോ കിട്ടാതാവുന്നുവെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ മാനസികമോ ശാരീരികമോ ആയ വിവിധ കാരണങ്ങള്‍ ഉണ്ടാകാം. അതിനാല്‍ പ്രശ്‌നങ്ങള്‍ കാരണം പോണ്‍ ആണെന്ന്  സ്വയം വിധിയെഴുതുന്നതിന് മുന്‍പ് വിദഗ്ധ പരിശോധനകള്‍ തേടുന്നത് നന്നാകും. ഇത് ഒരു മാനസിക പ്രശ്‌നമാണെന്നിരിക്കെ പ്രത്യേകം മരുന്നുകളോ ചികിത്സകളോ ഇല്ല. എന്നാല്‍ ഈ ശീലം ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. പോണില്‍ നിന്നും കുറച്ച് കാലത്തേക്ക് വിട്ടുനിന്നാല്‍ പലരുടേയും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. 

ചെറുപ്പകാലത്താണ് ഇത്തരം വീഡിയോകള്‍ക്ക് അടിമപ്പെടുന്നതെങ്കില്‍ പ്രശ്‌നം പരിഹരിക്കപ്പെടാന്‍ വര്‍ഷങ്ങളെടുത്തേക്കാം. ചെറുപ്പത്തില്‍ പോണ്‍ ഉപയോഗം തുടങ്ങിയവര്‍ക്ക് തലച്ചോറില്‍ ഉളവായിക്കഴിഞ്ഞ വ്യതിയാനങ്ങള്‍ കൂടുതല്‍ തീവ്രമായിരിക്കും എന്നതിനാലാണ് ഇത്. പോണ്‍ ഉപയോഗം നിര്‍ത്തിവെക്കുന്നതില്‍ നിരന്തരം പരാജയപ്പെടുന്നവര്‍ക്ക് വിദഗ്ധ സഹായം ഓണ്‍ലൈനായി പോലും ലഭ്യമാണ്.

Follow Us:
Download App:
  • android
  • ios