എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി. അതിനാല്‍ വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ അത് എല്ലുകളുടെ ആരോഗ്യത്തെയും ബാധിക്കാം. 'ഓസ്റ്റിയോപൊറോസിസ്' സാധ്യതയും വര്‍ധിക്കാം. 

ശരീരത്തിന് വേണ്ട ഒരു പ്രധാന പോഷകമാണ് വിറ്റാമിന്‍ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി. നമ്മുടെ ശരീരത്തിന് പ്രതിദിനം 15 മൈക്രോ ഗ്രാം വിറ്റാമിൻ ഡി ആവശ്യമാണ്. പ്രായമായ വ്യക്തികൾക്ക് കൂടുതൽ വിറ്റാമിൻ ഡി ആവശ്യമാണ്. 

ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ അത് പല ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കാം. ക്ഷീണവും തളര്‍ച്ചയുമാണ് ശരീരത്തിന്‍ വിറ്റാമിന്‍ ഡി കുറഞ്ഞാലുള്ള പ്രധാന ലക്ഷണം. ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിന്‍ ഡി. അതിനാല്‍ ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ രോഗ പ്രതിരോധശേഷി കുറയാന്‍ സാധ്യതയുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി. അതിനാല്‍ വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ അത് എല്ലുകളുടെ ആരോഗ്യത്തെയും ബാധിക്കാം. 'ഓസ്റ്റിയോപൊറോസിസ്' സാധ്യതയും വര്‍ധിക്കാം. ഇതുമൂലും എല്ലുകളില്‍ വേദന, പേശികള്‍ക്ക് ബലക്ഷയം, പേശി വേദന, നടുവേദ തുടങ്ങിയവ ഉണ്ടാകാം. 

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വിറ്റാമിന്‍ ഡി ആവശ്യമാണ്. വിറ്റാമിന്‍ ഡിയുടെ കുറവ് ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് വരെ കാരണമാകും. ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനുമൊക്കെ ശരീരത്തിന് വിറ്റാമിന്‍ ഡി ആവശ്യമാണ്. അതിനാല്‍ വിറ്റാമിന്‍ ഡിയുടെ കുറവ് ഇത്തരം ആരോഗ്യ പ്രശ്നങ്ങളെയും ബാധിക്കാം. ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ അത് ചിലരില്‍ ആസ്ത്മയുടെ ലക്ഷണങ്ങളെ വര്‍ധിപ്പിക്കുകയും ചെയ്യാം. കുടലിന്‍റെ ആരോഗ്യത്തെയും വിറ്റാമിന്‍ ഡിയുടെ കുറവു ബാധിക്കാം. ഉത്കണ്ഠ, വിഷാദം തുടങ്ങിയവയ്ക്കും ഇത് കാരണമാകും. വിറ്റാമിന്‍ ഡിയുടെ കുറവു മൂലും ചിലരില്‍ തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. 

Also read: വിറ്റാമിന്‍ ഡിയുടെ കുറവുണ്ടോ? കഴിക്കാം ഈ ഭക്ഷണങ്ങള്‍...

youtubevideo