Asianet News MalayalamAsianet News Malayalam

കൊവിഡ് കാലത്ത് ആയുര്‍വേദ ഉൽപ്പന്നങ്ങളുടെ ആവശ്യം വര്‍ദ്ധിച്ചെന്ന് പ്രധാനമന്ത്രി

'' നമ്മുടെ രാജ്യം വളരെ ജനസംഖ്യയുള്ളതാണെങ്കിലും, കൊവിഡ് -19 സ്ഥിതി നിയന്ത്രണത്തിലാണ്, കാരണം എല്ലാ വീടുകളിലും മഞ്ഞൾ പാൽ, അശ്വഗന്ധ സസ്യം തുടങ്ങിയവ ഉപയോ​ഗിച്ച് വരുന്നു. ഇവ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നവയാണ്. മാത്രമല്ല ഈ കൊവിഡ് വ്യാപനകാലത്ത് ഈ ഉൽപ്പന്നങ്ങളുടെ ആവശ്യം വർദ്ധിച്ചു..''- പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Demand for Ayurvedic products went up globally during Covid 19 modi
Author
Delhi, First Published Nov 13, 2020, 3:34 PM IST

കൊവിഡ് 19 കാലത്ത് ആയുർവേദ ഉൽപ്പന്നങ്ങളുടെ ആവശ്യം ആഗോളതലത്തിൽ വര്‍ദ്ധിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയുർവേദ ദിനത്തോടനുബന്ധിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിംഗ് ആന്റ് റിസർച്ച് (ഐടിആർഎ), ജയ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദം (എൻഐഎ) എന്നി രണ്ട് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'' നമ്മുടെ രാജ്യം വളരെ ജനസംഖ്യയുള്ളതാണെങ്കിലും, കൊവിഡ് -19 സ്ഥിതി നിയന്ത്രണത്തിലാണ്, കാരണം എല്ലാ വീടുകളിലും മഞ്ഞൾ പാൽ, അശ്വഗന്ധ സസ്യം തുടങ്ങിയവ ഉപയോ​ഗിച്ച് വരുന്നു. ഇവ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നുയാണ്. മാത്രമല്ല ഈ കൊവിഡ് വ്യാപനകാലത്ത് ഈ ഉൽപ്പന്നങ്ങളുടെ ആവശ്യം വർദ്ധിച്ചു...'' - അദ്ദേഹം പറഞ്ഞു.

ഇന്നത്തെ കാലഘട്ടത്തിൽ എല്ലാം സമന്വയിപ്പിക്കപ്പെടുകയാണ്. വെെദ്യ ശാസ്ത്ര ലോകത്ത് ആയുർവേദം ഒരു പ്രധാന പങ്കാണ് വഹിക്കുന്നത്. അലോപ്പതി, ആയുർവേദ സമ്പ്രദായങ്ങൾ കൈകോർത്ത് മുന്നോട്ട് പോകും. ഇതാദ്യമായി, നമ്മുടെ പുരാതന ഇന്ത്യയുടെ ശാസ്ത്രം 21 നൂറ്റാണ്ടിലെ ശാസ്ത്രവുമായി സമന്വയിപ്പിക്കപ്പെടുന്നുവെന്നും അദ്ദേഹം പറയുന്നു.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

കൊവിഡ് കാലത്തെ കാണേണ്ട കാഴ്ചകള്‍...


 

Follow Us:
Download App:
  • android
  • ios