Asianet News MalayalamAsianet News Malayalam

കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിഷാദവും ഉത്കണ്ഠയും വർദ്ധിച്ച് വരുന്നു; പഠനം

ഉത്കണ്ഠ അക്കാദമിക് പ്രകടനത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് 83 ശതമാനം വിദ്യാർത്ഥികളും അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് പഠനത്തിന് നേതൃത്വം നൽകിയ ​ഗവേഷകയായ സാറാ കെച്ചൻ ലിപ്‌സൺ പറഞ്ഞു.

Depression and anxiety among college students continues to increase Study
Author
Boston, First Published Feb 21, 2021, 2:37 PM IST

കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിഷാദവും ഉത്കണ്ഠയും വർദ്ധിച്ച് വരുന്നതായി പഠനം. ബോസ്റ്റൺ സർവകലാശാലയിലെ ഗവേഷകർ 33,000 കോളേജ് വിദ്യാർത്ഥികളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 

കൊറോണ വൈറസിന്റെ വ്യാപനം, വ്യവസ്ഥാപരമായ വംശീയത, അസമത്വം തുടങ്ങിയ കാരണങ്ങളാണ് വിദ്യാർത്ഥികൾക്കിടയിൽ വിഷാദരോഗത്തിന്റെ തോത് വർദ്ധിക്കുന്നതിന് കാരണമാകുന്നതെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. 

ഉത്കണ്ഠ അക്കാദമിക് പ്രകടനത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് 83 ശതമാനം വിദ്യാർത്ഥികളും അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് പഠനത്തിന് നേതൃത്വം നൽകിയ ​ഗവേഷകയായ സാറാ കെച്ചൻ ലിപ്‌സൺ പറഞ്ഞു. മൂന്നിൽ രണ്ട് കോളേജ് വിദ്യാർത്ഥികളും ഒറ്റപ്പെടലും വിഷാദവും അനുഭവിക്കുന്നതായി പഠനത്തിൽ പറയുന്നു. 

അമിതമായി സോഷ്യൽ മീഡിയയെ ആശ്രയിക്കുന്നത് ഓരോരുത്തരിലും ഉത്കണ്ഠ, വിഷാദം തുടങ്ങിയ രോഗാവസ്ഥകൾ ഉണ്ടാകുന്നതിലേക്ക് നയിക്കുമെന്നും സാറാ കെച്ചൻ പറയുന്നു. 

പക്ഷിപനി വൈറസ് പക്ഷികളില്‍ നിന്നും മനുഷ്യനിലേക്ക്; ലോകത്തിലെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു

Follow Us:
Download App:
  • android
  • ios