കൊവിഡിന് പിന്നാലെ മഴക്കാല രോഗങ്ങള്‍ ഭീതി വിതയ്ക്കുമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. തദ്ദേശസ്ഥാപനങ്ങള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ ഇത്തവണ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പലയിടത്തും നടക്കുന്നില്ല. വേനല്‍മഴ തുടങ്ങിയതോടെ മിക്ക ജില്ലകളിലും പനിബാധിതരുടെ എണ്ണം കൂടുകയാണെന്നാണ് റിപ്പോർട്ടുകൾ.

രോഗഭീഷണി നിലനില്‍ക്കുന്നതിനാല്‍ മതിയായ കരുതലോടെ മാത്രമേ വരുംദിവസങ്ങളെ സമീപിക്കാനാകൂവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. മഴക്കാലരോഗങ്ങള്‍ തുടങ്ങുന്നതോടെ പനിയടക്കം കൊവിഡിന്റെ ലക്ഷണങ്ങളില്‍ പലതും തിരിച്ചറിയാതെ പോകുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ഭയപ്പെടുന്നു. ഈ മഴക്കാലത്ത് നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്...

ഒന്ന്..

മലിനമായ കുടിവെളളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന ‍ടൈഫോയ്ഡ്, കോളറ, ഛർദി തുടങ്ങിയവ മഴക്കാലത്ത് വ്യാപകമാകാറുണ്ട്. ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ഇ തുടങ്ങിയ മഞ്ഞപ്പിത്ത രോഗങ്ങളും പകരുന്നത് ഭക്ഷണ മലിനീകരണത്തിലൂടെയാണ്. 

ഇടിമിന്നൽ: ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശങ്ങള്‍...

രണ്ട്...

വെളളം തിളപ്പിക്കുന്നതാണ് ശുദ്ധീകരിക്കാനുളള ഏറ്റവും ലളിതവും പ്രായോഗികവുമായ മാർഗം. വെളളം തിളപ്പിച്ച് ഏതാനും സെക്കൻഡുകൾക്കുളളിൽത്തന്നെ കോളറയ്ക്കും മറ്റ് ഛർദ്ദി അതിസാര രോഗങ്ങൾക്കും കാരണമായ രോഗാണുക്കൾ നശിക്കുന്നു. 

മൂന്ന്...

ഐസ്ക്രീമിലും ഐസിട്ടു വച്ച ഭക്ഷണസാധനങ്ങളിലും ടൈഫോയ്ഡ് ബാക്ടീരിയ മാസങ്ങളോളം നിലനിൽക്കും. കോളറയ്ക്കു കാരണമായ ബാക്ടീരിയയും ഐസിട്ട ഭക്ഷണ സാധനങ്ങളിൽ ആഴ്ചകളോളം നിലനിൽക്കും. 

നാല്...

തണുത്തതും പഴകിയതുമായ ഭക്ഷണ സാധനങ്ങൾ ഒഴിവാക്കണം. നന്നായി പാകം ചെയ്ത ആഹാരം വൃത്തിയുളള പാത്രങ്ങളിൽ അടച്ചു സൂക്ഷിക്കാനും ചൂടോടെ ഉപയോഗിക്കാനും ശ്രദ്ധിക്കണം.

മഴക്കാലരോ​ഗങ്ങൾ; ഈ നാല് കാര്യങ്ങൾ ശ്രദ്ധിക്കണേ....

അഞ്ച്...

കൈ നന്നായി കഴുകിയതിന് ശേഷം മാത്രം ആഹാരം കഴിക്കാൻ കുട്ടികളെ പരിശീലിപ്പിക്കണം. ചെറിയ കുട്ടികൾ മലിനമായ വസ്തുക്കളിലും മറ്റും പിടിക്കാൻ സാധ്യതയുള്ളതുകൊണ്ട് ആഹാരം നൽകുന്നതിന് മുൻപ് സോപ്പിട്ട് നന്നായി കൈകഴുകിക്കാൻ ശ്രദ്ധിക്കണം.