Asianet News MalayalamAsianet News Malayalam

Health Tips : വണ്ണം കുറയ്ക്കാൻ രാത്രിയില്‍ കിടക്കാൻ പോകുന്നതിന് മുമ്പ് ചെയ്യേണ്ടത്...

വണ്ണം കുറയ്ക്കുന്നതിലേക്ക് വരുമ്പോള്‍ ഭക്ഷണത്തിനുള്ള പ്രാധാന്യം എത്രമാത്രമാണെന്നത് എടുത്തുപറയേണ്ടതില്ല. ഇഷ്ടപ്പെട്ട പല ഭക്ഷണപാനീയങ്ങളും ഇതിനായി ഒഴിവാക്കേണ്ടി വരാം. പലതും പുതുതായി ഡയറ്റിലുള്‍പ്പെടുത്തേണ്ടിയും വരാം

diet tips that can follow at night of you are in a weight loss diet hyp
Author
First Published Oct 26, 2023, 8:27 AM IST

വണ്ണം കുറയ്ക്കുകയെന്നത് എളുപ്പമുള്ള സംഗതിയേയല്ല. കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം ഇതിനാവശ്യമാണ്.  ഓരോരുത്തരുടെയും പ്രായവും ആരോഗ്യാവസ്ഥയുമെല്ലാം ഇക്കാര്യത്തില്‍ വലിയ ഘടകമായി വരാറുണ്ട്.

വണ്ണം കുറയ്ക്കുന്നതിലേക്ക് വരുമ്പോള്‍ ഭക്ഷണത്തിനുള്ള പ്രാധാന്യം എത്രമാത്രമാണെന്നത് എടുത്തുപറയേണ്ടതില്ല. ഇഷ്ടപ്പെട്ട പല ഭക്ഷണപാനീയങ്ങളും ഇതിനായി ഒഴിവാക്കേണ്ടി വരാം. പലതും പുതുതായി ഡയറ്റിലുള്‍പ്പെടുത്തേണ്ടിയും വരാം. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് രാത്രി കിടക്കാൻ പോകും മുമ്പായി പാലിക്കാവുന്ന ചില ഡയറ്റ് ടിപ്സ് ആണ് പങ്കുവയ്ക്കുന്നത്. 

ഒന്ന്...

പൊതുവില്‍ രാത്രിയില്‍ ചായയോ കാപ്പിയോ കഴിക്കുന്ന ശീലം ഒട്ടും നല്ലതല്ല. എന്നാല്‍ രാത്രി അല്‍പം പുതിനച്ചായ കഴിക്കുന്നത് ദഹനപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും കൊഴുപ്പെരിച്ചുകളയാനുമെല്ലാം സഹായിക്കും. ഇത് വണ്ണം കുറയ്ക്കുന്നതിനും സഹായിക്കുന്നു. 

രണ്ട്...

അത്താഴം ലളിതമായി കഴിക്കുകയെന്നതാണ് അടുത്തതായി ശ്രദ്ധിക്കാനുള്ള കാര്യം. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും ഇത് പിന്തുടരണം. അതുപോലെ രാത്രിയില്‍ കൊഴുപ്പ് അധികമായി അടങ്ങിയ ഭക്ഷണങ്ങള്‍, പ്രോസസ്ഡ് ഫുഡ്സ് എന്നിവ കഴിക്കുന്നതും നല്ലതല്ല. 

മൂന്ന്...

അത്താഴം വൈകി കഴിക്കുന്നതും, വൈകി ഉറങ്ങുന്നതുമൊന്നും വണ്ണം കുറയ്ക്കാൻ ശ്രമം നടത്തുന്നവര്‍ക്ക് നല്ല ശീലമല്ല. കഴിയുന്നതും അത്താഴം നേരത്തെ കഴിക്കുക. അധികം വൈകാതെ ഉറങ്ങിയും ശീലിക്കണം. അത്താഴം കനത്തില്‍ കഴിക്കുന്നതും വൈകി കഴിക്കുന്നതുമെല്ലാം കാര്യമായ ദഹനപ്രശ്നങ്ങളിലേക്ക് നയിക്കാം. ഇതെല്ലാം വണ്ണം കുറയ്ക്കാൻ നടത്തുന്ന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായും വരാം.

നാല്...

മദ്യപിക്കുന്ന ശീലമുള്ളവരാണെങ്കില്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുമ്പോള്‍ ഈ ശീലവും ഉപേക്ഷിക്കുക. പ്രത്യേകിച്ച് രാത്രിയില്‍. മദ്യം മാത്രമല്ല ആല്‍ക്കഹോളിക് ആയ പാനീയങ്ങളെല്ലാം രാത്രിയില്‍ ഒഴിവാക്കേണ്ടതുണ്ട്.

അഞ്ച്...

രാത്രിയില്‍ എന്തെങ്കിലും സ്നാക്സ് കഴിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ ചെയ്തുകൂടാത്തതാണ്. ഇനി, അഥവാ എന്തെങ്കിലും വേണമെന്ന് തോന്നിയാലും അനാരോഗ്യകരമായ ഭക്ഷണങ്ങളൊന്നും കഴിക്കാതിരിക്കുക. നട്ട്സ്, പോപ്കോണ്‍ പോലുള്ള ഹെല്‍ത്തിയായ സ്നാക്സ്- അതും പരിമിതമായ അളവില്‍ കഴിക്കുക. മറ്റ് സ്നാക്സ് രാത്രിയില്‍ കഴിക്കുന്നത് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് തീര്‍ച്ചയായും തിരിച്ചടിയായി വരും. 

Also Read:- ആരോഗ്യകരമായ ജീവിതത്തിന് ഈ ശീലം നിര്‍ബന്ധമാക്കൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios