Asianet News MalayalamAsianet News Malayalam

Heart Attack Symptoms in Women : സ്ത്രീകളിലെ ഹൃദയാഘാതം; ഈ ലക്ഷ​ണങ്ങൾ അവ​ഗണിക്കരുത്

പതിവായി കാണുന്ന ഹൃദയാഘാത ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്ത്രീകളിൽ മറ്റു ചില ബുദ്ധിമുട്ടുകൾ കൂടി ഹൃദയാഘാതത്തിന്റെ സമയത്ത് കാണാറുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. നെഞ്ചുവേദന, ശ്വാസതടസ്സം, വിയർപ്പ്, ഓക്കാനം, ശരീര വേദന, തലകറക്കം എന്നിവയാണ് ഹൃദയാഘാതത്തിന്റെ പൊതുവെയുള്ള ലക്ഷണങ്ങൾ. 

Differences in Heart Attack Symptoms for Women and Men
Author
Trivandrum, First Published Apr 13, 2022, 9:43 AM IST

ഹൃദയാഘാതം (heart attack) പുരുഷന്മാരിലാണ് മുമ്പ് ഏറെയും കണ്ടുവന്നിരുന്നത്. എന്നാൽ ഇപ്പോൾ അവസ്ഥകൾ മാറിമറിയുകയാണ് സ്ത്രീകളിലും പുരുഷന്മാരിലേതിന് സമാനമായി ഹൃദ്രോഗ സാധ്യതകൾ നിർണയിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. ജീവിതരീതികളിൽ വന്ന മാറ്റങ്ങളാണ് ഇതിന് കാരണമാകുന്നതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. 

മോശം ഭക്ഷണരീതി (ജങ്ക് ഫുഡിന്റെ അമിതോപയോഗം) അമിതവണ്ണം, ശരീരത്തിൽ കൊഴുപ്പടിയുന്ന അവസ്ഥ, അതുമൂലമുണ്ടാകുന്ന കൊളസ്‌ട്രോൾ, പ്രമേഹം, പുകവലി എന്നിവയാണ് സ്ത്രീകളിൽ ഹൃദയത്തെ പ്രതികൂലമായി ബാധിക്കാനിടയാക്കുന്ന പ്രധാന കാരണങ്ങൾ. 

 പതിവായി കാണുന്ന ഹൃദയാഘാത ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്ത്രീകളിൽ മറ്റു ചില ബുദ്ധിമുട്ടുകൾ കൂടി ഹൃദയാഘാതത്തിന്റെ സമയത്ത് കാണാറുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. നെഞ്ചുവേദന, ശ്വാസതടസ്സം, വിയർപ്പ്, ഓക്കാനം, ശരീര വേദന, തലകറക്കം എന്നിവയാണ് ഹൃദയാഘാതത്തിന്റെ പൊതുവെയുള്ള ലക്ഷണങ്ങൾ. 

ഹൃദയാഘാതമുണ്ടാകുന്ന ഭൂരിഭാഗം ആളുകളിലും (പുരുഷന്മാരിലും സ്ത്രീകളിലും) നെഞ്ചുവേദന പതിവാണ്. എന്നാൽ ഇത്തരം ലക്ഷണങ്ങളല്ലാതെ ശ്വാസതടസ്സം, ഛർദ്ദി അല്ലെങ്കിൽ ഓക്കാനം, നെഞ്ചിന്റെ മധ്യഭാഗത്തല്ലാതെ ഇടതുഭാഗത്തോ കൈകളിലോ വേദനയും വിയർപ്പും അനുഭവപ്പെടുക തുടങ്ങിയവയാണ് പതിവിൽ നിന്ന് വ്യത്യസ്തമായി സ്ത്രീകളിൽ കാണുന്ന ലക്ഷണങ്ങളെന്ന് മുംബൈയിലെ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ കൺസൾട്ടന്റ് കാർഡിയാക് സർജൻ ഡോ. ബിപീൻചന്ദ്ര ഭാംരെ പറഞ്ഞു.

ഇന്നത്തെ സമൂഹത്തിൽ സ്ത്രീയുടെ മേലുള്ള സമ്മർദ്ദം കൂടിവരികയാണ്. മിക്ക സ്ത്രീകളും ജോലിയ്ക്ക് പോകുന്നു. അതൊടൊപ്പം കുടുംബം നോക്കുകയും വേണം. ജോലിയും കുടുംബവും ഒന്ന് പോലെ നോക്കി പോകുമ്പോൾ 
ശാരീരികമായും മാനസികമായും നിരവധി കഷ്ടപ്പാടുകൾ നേരിടുന്നു. മാത്രമല്ല, ആർത്തവവിരാമത്തിന് ശേഷം സ്ത്രീയിലെ ഈസ്ട്രജൻ എന്ന സംരക്ഷിത ഹോർമോൺ അപ്രത്യക്ഷമാകുന്നുവെന്നും ഡോ. ബിപീൻചന്ദ്ര പറഞ്ഞു.

ആർത്തവവിരാമ സമയത്ത് ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറവായതിനാൽ, ആർത്തവവിരാമത്തിന് ശേഷം പുരുഷന്മാരെ പോലെതന്നെ സ്ത്രീകൾക്കും ഹൃദ്രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു.

ഈ അഞ്ച് കാര്യങ്ങൾ ഹൃദ്രോ​ഗ സാധ്യത വർദ്ധിപ്പിക്കുന്നു : പഠനം

Follow Us:
Download App:
  • android
  • ios