ഗ്യാസ്ട്രബിള്‍, മലബന്ധം, വയര്‍ വീര്‍ത്തുകെട്ടിയിരിക്കുന്ന അവസ്ഥ, അസിഡിറ്റി (നെഞ്ചിരിച്ചില്‍ -പുളിച്ചുതികട്ടല്‍ പോലെ), വയറിളക്കം എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ദഹനക്കേടിന്‍റെ ഭാഗമായി ഉണ്ടാകാം. ഇത്തരത്തില്‍ മഴക്കാലത്ത് ദഹനപ്രശ്നങ്ങള്‍ നേരിടാതിരിക്കാൻ ചെയ്യാവുന്ന ചില പൊടിക്കൈകളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
മഴക്കാലമാകുമ്പോള്‍ മിക്കവരും ഭക്ഷണം കഴിക്കുന്നതിന്‍റെ അളവ് കൂടാറുണ്ട്. ഇതിന് പുറമെ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളോട് അമിതമായ ആസക്തിയും മിക്കവരിലും മഴക്കാലത്ത് കാണാം. ഇക്കാരണങ്ങള്‍ കൊണ്ടും, കാലാവസ്ഥ കൊണ്ടുമെല്ലാം മഴക്കാലത്ത് ദഹനക്കേട് പിടിപെടുന്നത് സാധാരണമാണ്.
ഗ്യാസ്ട്രബിള്‍, മലബന്ധം, വയര്‍ വീര്‍ത്തുകെട്ടിയിരിക്കുന്ന അവസ്ഥ, അസിഡിറ്റി (നെഞ്ചിരിച്ചില്‍ -പുളിച്ചുതികട്ടല്‍ പോലെ), വയറിളക്കം എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ദഹനക്കേടിന്‍റെ ഭാഗമായി ഉണ്ടാകാം. ഇത്തരത്തില്‍ മഴക്കാലത്ത് ദഹനപ്രശ്നങ്ങള്‍ നേരിടാതിരിക്കാൻ ചെയ്യാവുന്ന ചില പൊടിക്കൈകളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
മഴക്കാലമാകുമ്പോള്‍ പൊതുവെ എല്ലാവരും കുടിക്കുന്ന വെള്ളത്തിന്‍റെ അളവ് താനെ തന്നെ കുറയാറുണ്ട്. ഇത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകാം. അതിനാല്‍ മഴക്കാലത്തും ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
രണ്ട്...
മഴക്കാലത്ത് കഴിയുന്നതും ഇളംചൂടെങ്കിലുമുള്ള ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. അതുപോലെ ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണങ്ങള്‍ കഴിയുന്നതും ഒഴിവാക്കാം. അല്ലെങ്കില്‍ പരിമിതപ്പെടുത്താം. നേരത്തെ തന്നെ ഗ്യാസ്- പ്രശ്നങ്ങളുള്ളവരാണെങ്കില്‍ തീര്‍ച്ചയായും ഇക്കാര്യം ശ്രദ്ധിക്കണം.
മൂന്ന്...
ദഹനം എളുപ്പത്തിലാക്കുന്ന ഭക്ഷണസാധനങ്ങളോ ചേരുകളോ ശരീരത്തിലെത്തിക്കാം. ഇഞ്ചി, മഞ്ഞള്‍ എന്നിവയെല്ലാം ഇതിനുദാഹരണമാണ്.
നാല്...
ഫൈബര്‍ കാര്യമായി അടങ്ങിയ ഭക്ഷണസാധനങ്ങളും ഡയറ്റില്‍ നല്ലതുപോലെ ഉള്‍പ്പെടുത്തുക. കാരണം ഫൈബര്‍ ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നു.
അഞ്ച്...
പ്രോബയോട്ടിക്സ് എന്ന വിഭാഗത്തില്‍ പെടുന്ന ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കാം. ഇത് വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകള്‍ കൂട്ടാൻ സഹായിക്കുന്നു. ഇത് ദഹനവും എളുപ്പത്തിലാക്കുന്നു.
ആറ്...
ഒരു നേരം തന്നെ ഒരുപാട് ഭക്ഷണം കഴിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഈ ശീലം മഴക്കാലത്ത് ആരോഗ്യത്തിന് തിരിച്ചടിയാകും. പൊതുവില്‍ തന്നെ ഇത് നല്ല ശീലമല്ല. മഴക്കാലത്ത് ദഹനപ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുന്നതിനാണ് ഇത് ഇടയാക്കുക. ചെറിയ അളവില്‍ പല സമയങ്ങളിലായി കഴിക്കുന്നതാണ് ഏറ്റവും നല്ലത്. അതുപോലെ തന്നെ കഴിവതും പ്രോസസ്ഡ് ഫുഡ്സ്, ഫ്രൈഡ് ഫുഡ്സ് എന്നിവ ഒഴിവാക്കാം. അല്ലെങ്കില്‍ പരിമിതപ്പെടുത്താം.
ഏഴ്...
കായികാധ്വാനമില്ലാത്തതാണ് മഴക്കാലത്ത് ദഹനപ്രശ്നങ്ങള്‍ അധികരിക്കുന്നതിന് പിന്നിലെ മറ്റൊരു കാരണം. മഴക്കാലത്ത് മിക്കവരും ശരീരമനങ്ങാതെ മടി പിടിച്ചിരിക്കുന്നത് പതിവാണ്. എന്നാല്‍ മഴക്കാലത്തും നിര്‍ബന്ധമായും വ്യായാമം ചെയ്യണം.
എട്ട്...
ഏത് കാലാവസ്ഥയിലായാലും വയറിന്‍റെ ആരോഗ്യത്തെ അവതാളത്തിലാക്കുന്നൊരു ഘടകമാണ് സ്ട്രെസ്. അതിനാല്‍ സ്ട്രെസ് ഫലപ്രദമായി കൈകാര്യം ചെയ്ത് ശീലിക്കുക.
Also Read:- ഉപയോഗിച്ച എണ്ണ പിന്നെയും ഉപയോഗിക്കുന്നത് കൊളസ്ട്രോളിന് കാരണമാകുമോ? അറിയേണ്ട ചിലത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

