കൊവിഡ് രണ്ടാം തരംഗത്തിൽ ആരോഗ്യപ്രവർത്തകർക്കിടയിലെ രോഗ്യവ്യാപനം ദേശീയ തലത്തിലും പ്രതിസന്ധിയാവുകയാണ്. അതേസമയം ഈ പ്രതിസന്ധിക്കിടയിലും രോഗികൾക്ക് മനോധൈര്യം നൽകാന്‍ ആരോഗ്യപ്രവർത്തകർ തങ്ങളുടേതായ രീതിയിൽ ശ്രമിക്കുന്നുണ്ട്. 

കൊവിഡിനെതിരെയുള്ള പോരാട്ടത്തിലാണ് ലോകം. ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോ​ഗ്യപ്രവർത്തകരും കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ മുൻപന്തിയിലുണ്ട്. മഹാമാരിയുടെ ദുരിതം ബാധിച്ച ആളുകളെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാൻ എല്ലാ ശ്രമങ്ങളും നടത്തുന്ന പോരാളികളാണ് അവർ. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തിൽ ആരോഗ്യപ്രവർത്തകർക്കിടയിലെ രോഗ്യവ്യാപനം ദേശീയ തലത്തിലും പ്രതിസന്ധിയാവുകയാണ്. 

അതേസമയം ഈ പ്രതിസന്ധിക്കിടയിലും രോഗികൾക്ക് മനോധൈര്യം നൽകാന്‍ ആരോഗ്യപ്രവർത്തകർ തങ്ങളുടേതായ രീതിയിൽ ശ്രമിക്കുന്നുണ്ട്. ഡോക്ടർമാരും നഴ്‌സുമാരും ചേർന്ന് പി പി ഇ കിറ്റുകൾ ധരിച്ച് നൃത്തച്ചുവടുകൾ വച്ചും പാട്ട് പാടിയും രോഗികള്‍ക്ക് സന്തോഷം പകര്‍ന്നുനല്‍കുന്ന നിരവധി വീഡിയോകൾ നാം ഇതിനോടകം കണ്ടുകഴിഞ്ഞു. 

അക്കൂട്ടത്തിലിതാ മറ്റൊരു വീഡിയോ കൂടി വൈറലായി മാറിയിരിക്കുകയാണ്. ഡോ. മോണിക്ക ലൻഗെഹ്‌ എന്ന ഡോക്ടർ തന്‍റെ ട്വിറ്ററിൽ പങ്കുവച്ച ഒരു വീഡിയോയാണ് ഹൃദയങ്ങൾ കീഴടക്കിയത്. കൊവിഡ് ചികിത്സയില്‍ കഴിയുന്ന ഒരു രോഗി ഡോക്‌ടറോട്‌ ഏതെങ്കിലും ഒരു പാട്ട് വയ്ക്കാൻ ആവശ്യപ്പെടുകയാണ്. ഡോക്ടർ പാട്ട് വച്ചു കൊടുക്കുകയും ആ രോഗി സന്തോഷത്തോടെ സംഗീതം ആസ്വദിക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്.

Scroll to load tweet…

'ലവ് യൂ സിന്ദഗി...' എന്ന ഗാനമാണ് യുവതി ആസ്വദിക്കുന്നത്. 'അവൾക്ക് 30 വയസ് പ്രായമേ ഉള്ളൂ. ഐസിയു കിടക്ക കിട്ടാത്തതിനാൽ കൊവിഡ് എമർജൻസി വിഭാഗത്തിൽ കഴിഞ്ഞ 10 ദിവസമായി ഞങ്ങൾ അവളെ പരിചരിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അവൾ കഴിയുന്നത്. നല്ല മനക്കരുത്തുള്ള ശക്തയായ സ്ത്രീയാണ് അവൾ. പാട്ട് വയ്ക്കാമോ എന്ന് എന്നോട് ചോദിച്ചപ്പോൾ ഞാൻ സന്തോഷത്തോടെ സമ്മതിച്ചു. പാഠം: പ്രതീക്ഷ ഒരിക്കലും കൈവിടരുത്'- എന്ന ക്യാപ്ഷനോടയൊണ് വീഡിയോ ഡോക്ടര്‍ പങ്കുവച്ചത്.

കാണുന്നവർക്കെല്ലാം പ്രതീക്ഷയും സന്തോഷവും പകരുന്ന ഈ വീഡിയോ ട്വിറ്ററിലൂടെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഡോക്ടറെ പ്രശംസിച്ചും നന്ദി അറിയിച്ചും നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. 

Also Read: 'നിലാവ് പോലെ ചിരിക്കുന്ന പെണ്‍കുട്ടി'; അസ്‍ല ഇനി ഡോ. ഫാത്തിമ അസ്‍ല...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona