Asianet News MalayalamAsianet News Malayalam

Whistle Stuck : 12 വയസ്സുകാരന്റെ ശ്വാസകോശത്തിനുള്ളിൽ വിസിൽ കുടുങ്ങി; 11 മാസത്തിന് ശേഷം പുറത്തെടുത്തു

വീടിന് സമീപത്തുള്ള ഡോക്ടറുടെ അടുത്തെത്തിച്ചപ്പോഴാണ് അദ്ദേഹം എസ്എസ്കെഎം ആശുപത്രിയിലേക്ക് റഫർ ചെയ്തതെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു.

Doctors remove whistle stuck for 11 months inside lungs of 12 -year old
Author
Kolkata, First Published Nov 27, 2021, 10:43 AM IST

12 വയസ്സുകാരന്റെ ശ്വാസകോശത്തിനുള്ളിൽ പതിനൊന്ന് മാസത്തോളം കുടുങ്ങി കിടന്ന വിസിൽ ഡോക്ടർമാർ നീക്കം ചെയ്തു.ജനുവരിയിലാണ് സംഭവം. ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബരുയ്പുർ സ്വദേശി റയ്ഹാൻ ലസ്‌കർ എന്ന 12കാരനാണ് ഉരുളക്കിഴങ്ങ് ചിപ്‌സ് കഴിക്കുന്നതിനിടെ വിസിൽ വിഴുങ്ങിയത്.

കൊൽക്കത്തയിലെ എസ്‌എസ്‌കെഎം ആശുപത്രിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒട്ടോറിനോളറിംഗോളജിയിലെയും ഹെഡ് ആന്റ് നെക്ക് സർജറിയിലെയും ഡോക്ടർമാരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. 

അപൂർവ്വമായ ശസ്ത്രക്രിയയിലൂടെയാണ് ശ്വാസകോശത്തിൽ കുടുങ്ങിയ വിസിൽ ഡോക്ടർമാർ പുറത്തെടുത്തത്. 
തുടർന്ന് കുട്ടി വായ തുറക്കുമ്പോഴെല്ലാം വിസിൽ ശബ്ദം കേൾക്കാൻ തുടങ്ങി. പിന്നീട് നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്നാണ് എസ്‌എസ്‌കെഎം ആശുപത്രിയിൽ എത്തുന്നതെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു.

നാഷണൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർക്ക് ഈ കേസിൽ ഒന്നും ചെയ്യാൻ സാധിച്ചില്ല. എന്നാൽ പിന്നീട് കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിലെ ഡോക്ടർമാർ കുട്ടിയുടെ ശ്വാസകോശത്തിൽ തങ്ങിയിരുന്ന വിസിൽ വിജയകരമായി പുറത്തെടുക്കുകയായിരുന്നു.

വീടിന് സമീപത്തുള്ള ഡോക്ടറുടെ അടുത്തെത്തിച്ചപ്പോഴാണ് അദ്ദേഹം എസ്എസ്കെഎം ആശുപത്രിയിലേക്ക് റഫർ ചെയ്തതെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. ശ്വാസകോശത്തിനുള്ളിലെ വിസിൽ കണ്ടെത്തുന്നതിന് ആവശ്യമായ എക്സ്-റേയും സിടി സ്കാനും ഞങ്ങൾ നടത്തി, ആവശ്യമായ മരുന്നുകൾ നൽകി.

ഇതിന് പിന്നാലെയാണ് വിസിൽ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്തിയത്. ഞങ്ങൾ ഒരു ബ്രോങ്കോസ്കോപ്പി നടത്തി, തുടർന്ന് ഒപ്റ്റിക്കൽ ഫോഴ്‌സ്‌പ്പ് ഉപയോഗിച്ചാണ് വിസിൽ പുറത്തെടുത്തതെന്ന് ശസ്ത്രക്രിയയ്ക്ക് നേത്വത്വം നൽകിയ ഡോ. അരുണാഭ സെൻഗുപ്ത പറഞ്ഞു.

കരളിനെ സംരക്ഷിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

Follow Us:
Download App:
  • android
  • ios